| Tuesday, 20th March 2018, 12:09 pm

സിംഗുരും നന്ദിഗ്രാമുമായി കീഴാറ്റൂരിനെ താരതമ്യം ചെയ്യാന്‍ കഴിയില്ല; അനാവശ്യ എതിര്‍പ്പുകള്‍ക്ക് വഴങ്ങില്ലെന്നും മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കീഴാറ്റൂരിലെ വയല്‍കിളികളുടെ സമരത്തെ പൂര്‍ണമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത വികസനം പാടില്ലെന്ന് ശഠിക്കുന്നവര്‍ ഉണ്ടെന്നും അനാവശ്യ എതിര്‍പ്പുകള്‍ക്ക് വഴങ്ങില്ലെന്നും മുഖ്യമന്ത്രി നിയസഭയില്‍ പറഞ്ഞു.

കീഴാറ്റൂരില്‍ 56 പേര്‍ ഭൂമി വിട്ടുനല്‍കിയെന്നും ഇനിയും 4പേര്‍ മാത്രമാണ് വിട്ടുനല്‍കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. നന്ദിഗ്രാമും സിംഗൂരുമായി താരതമ്യപ്പെടുന്നതില്‍ കാര്യമില്ലെന്നും അനാവശ്യ എതിര്‍പ്പുകള്‍ക്ക് പാര്‍ട്ടി വഴങ്ങില്ലെന്നത് ചില സി.പി.ഐ.എമ്മുകാര്‍ക്ക് ബോധ്യമായില്ലെന്നത് സത്യമാണെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.


Also Read  കീഴാറ്റൂരിലേത് പൂര്‍ണമായും ഒരു ജല സമരമാണ്


ഇതുസംബന്ധിച്ച സി.പി.ഐ നിലപാടുകളും മുഖ്യമന്ത്രി തള്ളി കളഞ്ഞു ദേശീയ പാത വികസനത്തിന് പ്രതിപക്ഷം ഒപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രി സഭയില്‍ ആവശ്യപ്പെട്ടു.

കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് വയല്‍ക്കിളികള്‍ അല്ലെന്നും വയല്‍ കഴുകന്‍മാരെന്നും മന്ത്രി ജി. സുധാകരന്‍ സഭയില്‍ പറഞ്ഞിരുന്നു. സമരം നടത്തുന്നത് ഒരിക്കല്‍ പോലും പാടത്തിന്റെ അടുത്തുപോലും പോകാത്തവരാണെന്നും സമരം ചെയ്യുന്നത് പ്രദേശത്തിന് പുറത്ത് നിന്നുള്ളവരാണെന്നുമായിരുന്നു അദ്ദേഹം

അതേസമയം വയല്‍ക്കിളികളുടെ സമരപ്പന്തല്‍ സി.പി.ഐ.എം കത്തിച്ചതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സമരപ്പന്തല്‍ കത്തിക്കുന്നതിന് കൂട്ടുനില്‍ക്കുന്നതാണോ പൊലീസിന്റെ ജോലിയെന്ന് പ്രതിപക്ഷം സഭയില്‍ ചോദിച്ചു.

കീഴാറ്റൂരിലെ ഭൂമി ഏറ്റെടുക്കല്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയത്തില്‍ വി.ഡി. സതീശന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരെ സി.പി.ഐ.എം കൊല്ലരുതെന്നും വിഡി സതീശന്‍ പറഞ്ഞു.

Dool Video

We use cookies to give you the best possible experience. Learn more