| Tuesday, 23rd March 2021, 11:00 am

ഒരു വര്‍ഗീയതയെ മറ്റൊരു വര്‍ഗീയത ഉപയോഗിച്ച് നേരിടാനാവില്ല; ജമാഅത്തെ ഇസ്‌ലാമിക്കും എസ്.ഡി.പി.ഐക്കുമെതിരെ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ജമാഅത്തെ ഇസ്‌ലാമിക്കും എസ്.ഡി.പി.ഐക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഗീയതയെ മറ്റൊരു വര്‍ഗീയത ഉപയോഗിച്ച് നേരിടാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മതരാഷ്ട്രവാദം നാടിന് ആപത്താണെന്ന് തിരിച്ചറിയണം. മതവിശ്വാസവും മതരാഷ്ട്രവാദവും രണ്ടാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം ആലപ്പുഴയില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അപ്രതീക്ഷിത സംഭവങ്ങളിലൂടെ വൈകാരികത സൃഷ്ടിച്ചേക്കാമെന്നും നുണകഥകള്‍ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാദാപുരം ബലാത്സംഗം പോലുള്ള നുണക്കഥകള്‍ വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം നീക്കങ്ങളെ സൂക്ഷിക്കണം.  സംഘപരിവാര്‍ നീക്കങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലാണ്,  ഇത് മുതലെടുക്കാന്‍ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും ശ്രമിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷതയെ തള്ളി വര്‍ഗീയതയെ തലോലിക്കുകയാണ് കോണ്‍ഗ്രസ് എന്നും കോണ്‍ഗ്രസ് സ്ത്രീകളെ അവഗണിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  CM Pinarayi Vijayan against Jamaat-e-Islami and SDPI

We use cookies to give you the best possible experience. Learn more