ശ്രീജിത്തിന്റെ മരണം: മനുഷ്യാവകാശ കമ്മിഷന്‍ കമ്മിഷന്റെ പണിയെടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രി
Kerala
ശ്രീജിത്തിന്റെ മരണം: മനുഷ്യാവകാശ കമ്മിഷന്‍ കമ്മിഷന്റെ പണിയെടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th April 2018, 12:29 pm

തിരുവനന്തപുരം: ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ അന്വേഷണം ഫലപ്രദമായാണ് നടക്കുന്നതെന്നും മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാര്‍ ആ പണി എടുത്താല്‍ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ശ്രീജിത്തിന്റെ മരണത്തിന് പൊലീസിന് ഉത്തരവാദിത്വമുണ്ടെന്നും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം ഫലപ്രദമല്ലെന്ന മനുഷ്യാവകാശ കമ്മിഷന്റെ പ്രസ്താവന അപക്വമാണ്.മനുഷ്യാവകാശ കമ്മിഷന്‍ എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണ്. നേരത്തെയുള്ള രാഷ്ട്രീയ പശ്ചാത്തലത്തിന് അനുസരിച്ചല്ല പെരുമാറേണ്ടത്. അദ്ദേഹം പറഞ്ഞു.


Read | യു.പിയില്‍ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി മദ്രസയില്‍ വെച്ച് ബലാത്സംഗം ചെയ്തു; 17 കാരന്‍ അറസ്റ്റില്‍


കോവളത്ത് മരിച്ച നിലയില്‍ കാണപ്പെട്ട ലിഗയുടെ കുടുംബത്തെ കാണാന്‍ അനുവദിച്ചില്ലെന്ന ആരോപണം തെറ്റാണെന്നും ലിഗയുടെ കുടുംബം എത്തിയപ്പോള്‍ താന്‍ തിരുവനന്തപുരത്ത് ഇല്ലായിരുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡി.ജി.പി

വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പി.മോഹന്‍ദാസ് പറഞ്ഞിരുന്നു. അന്വേഷണം മറ്റേതെങ്കിലും ഏജന്‍സി ഏറ്റെടുക്കണമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടിരുന്നു.


Read | മോദിയെ കൊല്ലുമെന്ന് ഭീഷണി; കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു


കേസില്‍ ആരോപണ വിധായനായ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ പൊലീസ് അക്കാദമിയിലേക്ക് മാറ്റി നിയമിച്ചത്. ശരിയല്ല. അദ്ദേഹം ആ സ്ഥാനത്തിന് യോഗ്യനല്ല. ഇത്തരം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസ് സേനകളെ പരിശീലിപ്പിക്കുന്നത് പൊലീസുകാരെ കൂടുതല്‍ കുഴപ്പത്തിലേക്ക് കൊണ്ടെത്തിക്കുമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ ആരോപിച്ചിരുന്നു.