'ഫലപ്രദമായ കൂടിക്കാഴ്ചയായിരുന്നു'; വികസന പദ്ധതികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി
Kerala News
'ഫലപ്രദമായ കൂടിക്കാഴ്ചയായിരുന്നു'; വികസന പദ്ധതികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th July 2021, 6:35 pm

ന്യൂദല്‍ഹി: കേരളത്തിലെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പൂര്‍ണ പിന്തുണ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫലപ്രദമായ ചര്‍ച്ച നടന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ സൗഹാര്‍ദ്ദപരമായിരുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു. മറ്റു വികസന പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. നീളമുള്ള കടല്‍തീരമുള്ളതിനാല്‍ വലിയ ജലഗതാഗത സൗകര്യം ഒരുക്കാന്‍ കഴിയില്ലേ എന്ന് മുഖ്യമന്ത്രി ചോദിച്ചു.

കൊച്ചി, കൊല്ലം, അഴീക്കല്‍ എന്ന തരത്തില്‍ ഒരു ചരക്ക് ഗതാഗതത്തിനുള്ള ഷിപ്പിംഗ് സര്‍വീസ് ആരംഭിച്ചത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചതില്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു.

സംസ്ഥാനത്തെ കൊവിഡുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യവും ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് സംസ്ഥാനത്ത് അടിയന്തരമായി നടപ്പാക്കേണ്ടതെന്നും അതിനാല്‍ കൂടുതല്‍ വാക്‌സിന്‍ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചു. ഈ മാസം മാത്രം 60 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു.

കൊവിഡ് മരണ നിരക്ക് കുറയ്ക്കാന്‍ സാധിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CM Pinarayi Vijayan about PM Modi after its meeting