| Sunday, 3rd February 2019, 11:46 am

എന്‍ഡോസള്‍ഫാന്‍ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. സമരം ചെയ്യുന്നവരുമായി എം.വി ജയരാജനും ആരോഗ്യവകുപ്പ് പ്രതിനിധികളും സാംസാരിച്ചു.

സമരം അവസാനിപ്പിക്കാന്‍ ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഇടപെടുമെന്നും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ചയ്ക്ക് തയ്യറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് സമരസമിതി അറിയിച്ചു.

അതേസമയം ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന വ്യക്തമായ ഉറപ്പുലഭിച്ചതിന് ശേഷം മാത്രം സമരം അവസാനിപ്പിച്ചാല്‍ മതിയെന്നാണ് സമരസമിതി തീരുമാനം.

ALSO READ: ബി.ജെ.പി ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആര്‍.എസ്.എസ് ജില്ലാ പ്രചാരക് അറസ്റ്റില്‍

സെക്രട്ടേറിയറ്റിന് മുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്.

ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ദുരിതബാധിതരെ മുഴുവന്‍ പട്ടികയില്‍പ്പെടുത്തുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

ALSO READ: ബിഹാറില്‍ സീമഞ്ചല്‍ എക്‌സ്പ്രസ് പാളം തെറ്റി: ആറു മരണം

ഇതിനായി കാസര്‍കോട് നിന്ന് കൂടുതല്‍ ദുരിതബാധിതര്‍ തിരുവനന്തപുരത്തേക്കെത്തുമെന്ന് സമരസമിതി അറിയിച്ചു.

9 കുട്ടികളടക്കം 30 പേരടങ്ങുന്ന സംഘമാണ് സമരമിരിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തക ദയാബായി മാത്രമാണ് ഇപ്പോള്‍ പട്ടിണി സമരമിരിക്കുന്നത്. ദയാബായിയുടെ ആരോഗ്യനില വഷളായിച്ചുണ്ട്.

അതേസമയം സര്‍ക്കാര്‍ നടപടി ഉണ്ടായില്ലെങ്കില്‍ ദുരിതബാധിതരുടെ അമ്മമാരും പട്ടിണി സമരം തുടങ്ങും.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more