ഇംഫാല്‍: മണിപ്പൂരില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള ബൈറന്‍ സിംഗ് സര്‍ക്കാരിന് വിശ്വാസവോട്ടെടുപ്പില്‍ ജയം. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ശബ്ദവോട്ടെടുപ്പോടെയാണ് വിശ്വാസപ്രമേയം ബൈറന്‍ സിംഗ് സര്‍ക്കാര്‍ പാസാക്കിയത്.
അതേസമയം തങ്ങളുടെ അവിശ്വാസപ്രമേയം അനുവദിക്കാത്തതില്‍ പ്രതിപക്ഷം സ്പീക്കര്‍ക്ക് നേരെ പ്രതിഷേധമുയര്‍ത്തി. സ്പീക്കര്‍ക്ക് നേരെ പ്രതിപക്ഷാംഗങ്ങള്‍ കസേര വലിച്ചെറിഞ്ഞു.
അതേസമയം വിശ്വാസവോട്ടെടുപ്പില്‍ തങ്ങള്‍ ജയിച്ചത് ആവശ്യത്തിന് പിന്തുണ ഉള്ളതിനാലാണെന്ന് ബൈറന്‍ സിംഗ് പ്രതികരിച്ചു.
60 അംഗ നിയമസഭയില്‍ നിലവില്‍ 53 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് 18ഉം കോണ്‍ഗ്രസിന് 24ഉം. മൂന്ന് എം.എല്‍.എമാര്‍ രാജിവയ്ക്കുകയും നാല് പേരെ കൂറുമാറ്റ നിയമം അനുസരിച്ച് അയോഗ്യരാക്കുകയും ചെയ്തിരുന്നു.
സഖ്യ കക്ഷികളുടെ പിന്തുണയോടെ അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി വിശ്വാസവോട്ടെടുപ്പിനെത്തിയത്.
നേരത്തെ കോണ്‍ഗ്രസ് അംഗം കെയ്ഷം മേഗചന്ദ്ര സിംഗ് ജുലായ് 28ന് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി കൊണ്ടുവന്ന വിശ്വാസ പ്രമേയമാണ് ചര്‍ച്ചയ്ക്കായി സഭാ നടപടികളില്‍ ഉള്‍പ്പെടുത്തിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Manipur BJP Biren Singh Congress