യു.എ.പി.എ വിഷയത്തില്‍ പൊളിറ്റ് ബ്യൂറോയില്‍ വിമര്‍ശനം ഉണ്ടായിട്ടില്ല; പി.ബിയില്‍ വന്നിരുന്ന പോലെയാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതെന്ന് മുഖ്യമന്ത്രി
UAPA
യു.എ.പി.എ വിഷയത്തില്‍ പൊളിറ്റ് ബ്യൂറോയില്‍ വിമര്‍ശനം ഉണ്ടായിട്ടില്ല; പി.ബിയില്‍ വന്നിരുന്ന പോലെയാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th November 2019, 12:13 pm

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കു മേല്‍ യു.എ.പി.എ ചുമത്തിയ സംഭവത്തില്‍ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ സര്‍ക്കാരിനെ വിമര്‍ശിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.ബി യില്‍ വന്നിരുന്നപോലെയാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസ് അംഗം പി.ടി തോമസ് ആണ്  നിയമസഭയില്‍  ഇക്കാര്യം പരാമര്‍ശിച്ചത്. . പി.ബിയുടെ വിമര്‍ശനം ഏറ്റാണ് മുഖ്യമന്ത്രി സഭയില്‍ നില്‍ക്കുന്നതെന്നായിരുന്നു പി.ടി തോമസിന്റെ പരാമര്‍ശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അത്തരത്തിലുള്ള ഒരു വിമര്‍ശനവും തന്റെ നേരെ ഉണ്ടായിട്ടില്ല. തെറ്റു തിരുത്തുകയും നടപടികള്‍ എടുത്തു മുന്നോട്ട് പോവുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം. എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.