തിരുവനന്തപുരം: കോവിഡ് പ്രസിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്ന വ്യവസായ- വാണിജ്യ സ്ഥാപനങ്ങളുടെ വൈദ്യുത ചാര്‍ജില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ വ്യവസായ- വാണിജ്യ സ്ഥാപനങ്ങളുടെ ലോടെന്‍ഷന്‍ (എല്‍.ടി), ഹൈടെന്‍ഷന്‍ (എച്ച്.ടി), എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ (ഇ.എച്ച്.ടി) വൈദ്യുതി കണക്ഷനുകളുടെ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളുടെ ഫിക്‌സഡ് ചാര്‍ജ് ആറുമാസത്തേക്ക് മാറ്റിവെക്കാനാണ് തീരുമാനം.
കോവിഡ് പശ്ചാത്തലത്തില്‍ വൈദ്യുതിയുടെ ഉപഭോഗത്തിലുണ്ടായ കുറവ് പരിഗണിച്ച് കേന്ദ്ര വൈദ്യുത നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിക്ക് ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം അഭ്യര്‍ഥിച്ചിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുള്ള തീരുമാനങ്ങള്‍ കൂടി പരിഗണിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളുടെ എല്ലാം ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കുന്ന കാര്യം പിന്നീട് ആലോചിക്കും.
കോവിഡ് പശ്ചാത്തലത്തില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശികയ്ക്ക് നിശ്ചയിച്ചിട്ടുള്ള സര്‍ചാര്‍ജ് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കുന്ന കാര്യം വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.