| Thursday, 23rd April 2020, 6:40 pm

സംസ്ഥാനത്ത് സാമൂഹ്യ വ്യാപനമില്ല; ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സാമൂഹ്യവ്യാപന ഭീഷണി ഒഴിഞ്ഞു എന്ന് പറയാറായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് -19 ന്റെ മൂന്നാം ഘട്ടത്തില്‍ ഉണ്ടാകേണ്ട രോഗവ്യാപനം സംസ്ഥാനത്ത് ഉണ്ടായിട്ടില്ല എന്നതാണ് നിലവിലുള്ള കണക്കുകള്‍ വെച്ച് അനുമാനിക്കാവുന്നത്. എന്നാല്‍ ഭീഷണി ഒഴിഞ്ഞു എന്ന് പറയാനായിട്ടില്ല. അത് തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില് ഇന്ന് പുതുതായി 10 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ആകെ രോഗികളുടെ എണ്ണം 447 ആയി. ഇന്ന് 8 പേര്‍ക്ക് രോഗം ഭേദമായി.

ഇടുക്കി 4, കോട്ടയം 2 കോഴിക്കോട് 2, തിരുവനന്തപുരം, കൊല്ലം ഓരോ ആളുകളും എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച രോഗികളുടെ എണ്ണം.

കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് രോഗം ഭേദമായത്. 129 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more