| Saturday, 22nd February 2020, 12:06 pm

മെലാനിയ ട്രംപിന്റെ സ്‌കൂള്‍ സന്ദര്‍ശന പരിപാടിയില്‍ കെജ്‌രിവാളിന് ടിക്കറ്റില്ല; പരിപാടിയില്‍ ദല്‍ഹി മുഖ്യമന്ത്രിയ്ക്ക്  ക്ഷണമില്ലെന്ന് ആം ആദ്മി പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.എസ്. പ്രഥമ വനിത മെലാനിയ ട്രംപിന്റെ ദല്‍ഹി സ്‌കൂള്‍ സന്ദര്‍ശന പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും മനീഷ് സിസോദിയയുടെയും പേര് ഒഴിവാക്കി. മെലാനിയ ട്രംപിന്റെ സ്‌കൂള്‍ സന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കുന്ന പ്രമുഖരുടെ പട്ടികയില്‍ നിന്ന് ഇരുവരുടെയും പേര് ഒഴിവാക്കുകയായിരുന്നെന്ന് ആം ആദ്മി വൃത്തങ്ങള്‍ പറഞ്ഞുവെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച്ചയാണ് ദല്‍ഹി സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ ദി ഹാപ്പിനസ് സ്‌കൂള്‍ കരിക്കുലം നേരിട്ട് കാണാന്‍ മെലാനിയ ട്രംപ് എത്തുന്നത്. കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം കുറച്ച് അവര്‍ക്ക് പഠനം പുതിയൊരു അനുഭവം ആക്കി തീര്‍ക്കുക എന്ന ലക്ഷ്യത്തോട് കൂടി ദല്‍ഹി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ദ ഹാപ്പിനസ് സ്‌കൂള്‍ കരിക്കുലം. പഠനത്തിന്റെ ഭാഗമായി യോഗയും ഇവിടെ പഠിപ്പിക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടൊപ്പം ഫെബ്രുവരി 24നാണ് മെലാനിയ ട്രംപ് ഇന്ത്യയിലെത്തുക. ഫെബ്രുവരി 24ന് തന്നെ ഡൊണാള്‍ഡ് ട്രംപും മെലാനിയ ട്രംപും അഹമ്മാദാബാദിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി അഹമ്മദാബാദിലെ ചേരികള്‍ മറച്ചുവെക്കാന്‍ നഗരസഭ കൂറ്റന്‍ മതില്‍ പണിഞ്ഞത് വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more