വിവിധ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഗ്രാമ്പു. ഗ്രാമ്പുവിൽ ഫൈബർ, വിറ്റാമിൻ, പൊട്ടാഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ഭക്ഷണം കഴിച്ച ശേഷം രണ്ടോ മൂന്നോ ഗ്രാമ്പു കഴിക്കുന്നത് അസിഡിറ്റി തടയാൻ ഏറ്റവും നല്ലതാണ്. സ്ഥിരമായി വരുന്ന ജലദോഷം, വിട്ടുമാറാത്ത ചുമ എന്നിവ അകറ്റാനും ഗ്രാമ്പു കഴിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്.
പല്ലുവേദന
ഗ്രാമ്പുവും അൽപം ഉപ്പും ചേർത്ത് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. ശേഷം ആ ചൂടുവെള്ളം ഉപയോഗിച്ച് ദിവസവും മൂന്ന് നേരമെങ്കിലും വായ് കഴുകുക. പല്ല വേദന, വായ്നാറ്റം എന്നിവ അകറ്റാൻ നല്ലൊരു പ്രതിവിധിയാണ് ഗ്രാമ്പുവെന്ന് വെൽനെസ് കോച്ചായ ഐറിൻ റോസ് പറയുന്നു.
വയറ് വേദന
ആർത്തവസമയത്ത് മിക്ക സ്ത്രീകൾക്കും ഉണ്ടാകുന്ന പ്രശ്നമാണ് കഠിനമായ വയറ് വേദന. വയറ് വേദന അകറ്റാൻ ദിവസവും ഗ്രാമ്പു കഴിക്കുന്നത് ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഏറ്റവും നല്ലതാണ് ഗ്രാമ്പു. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും മലബന്ധം അകറ്റാനും ദിവസവും മൂന്നോ നാലോ ഗ്ലാസ് ഗ്രാമ്പു ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്.