| Monday, 20th July 2020, 5:11 pm

അടഞ്ഞു കിടക്കുന്ന തിയേറ്ററുകള്‍; ജോലിയില്ലാതായ തൊഴിലാളികള്‍; സഹായമെത്തിച്ച് പൃഥ്വിരാജ് ഫാന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് ഉയര്‍ത്തിയ ഭീഷണിയില്‍ വരുമാനം നിലച്ചവരില്‍ മുന്നില്‍ നില്‍ക്കുന്ന തൊഴിലാളികളാണ് തിയേറ്റര്‍ തൊഴിലാളികള്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അടച്ചുപൂട്ടിയ തിയേറ്ററുകള്‍ ഇനി എന്ന് തുറക്കുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല.

മാര്‍ച്ച് മാസം മുതല്‍ വരുമാനം നിലച്ചിരിക്കുകയണ് തിയേറ്റര്‍ തൊഴിലാളികള്‍ക്ക്. ഇനി എന്നാണ് തങ്ങള്‍ക്ക് തൊഴിലുണ്ടാവുക എന്ന കടുത്ത ആശങ്കയിലാണ് ഇവര്‍.

ഇപ്പോഴിതാ ഈ തൊഴിലാളികകള്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജിന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍. തിയേറ്റര്‍ ജീവനക്കാര്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുമായിട്ടാണ് ഇവര്‍ എത്തിയത്.

തിരുവനന്തപുരം ആറ്റിങ്ങലിലെ പൃഥ്വിരാജ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകരണ് തിയേറ്റര്‍ ജീവനക്കാര്‍ക്കുള്ള ഭക്ഷ്യധാന്യകിറ്റ് എത്തിച്ചത്.

അസോസിയേഷന്‍ ഭാരവാഹികള്‍ ഒരുക്കിയ ചടങ്ങ് ഡി.വൈ.എസ്.പി. സുരേഷ് ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ പ്രവര്‍ത്തി വളരെ മികച്ച ഒരു ജീവകാരുണ്യ പ്രവര്‍ത്തനമാണെന്ന് സുരേഷ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more