പാരീസ്: പി.എസ്.ജി യുടെ സൂപ്പര്‍ താരം ലയണല്‍ മെസി ഇനി അണിയാന്‍ പോകുന്നത് 30ാം നമ്പര്‍ ജേഴ്സി.
ബാര്‍സയ്ക്കും അര്‍ജന്റീനയ്ക്കും വേണ്ടി പത്താം നമ്പര്‍ ജേഴ്സിയില്‍ റെക്കോര്‍ഡുക്കള്‍ വാരി കൂട്ടിയ മെസി ഇതിന് മുന്‍പും 30ാം നമ്പര്‍ ജേഴ്സി അണിഞ്ഞിട്ടുണ്ട്.
ബാര്‍സലോണയിലെ കരിയറിന്റെ തുടക്കത്തിലായിരുന്നു അത്. ശേഷം 19ാം നമ്പര്‍ ജേഴ്സിയും അണിഞ്ഞു.
ബാര്‍സയ്ക്ക് വേണ്ടി കളിച്ച 17 സീസണുകളില്‍ 2008 മുതലാണ് മെസി പത്താം നമ്പര്‍ ജേഴ്സി അണിഞ്ഞത്. പി.എസ്.ജി പുറത്തിറക്കിയ ട്രെയ്ലറിലാണ് താരത്തിന്റെ നമ്പര്‍ വെളിപ്പെടുത്തിയത്.
മെസിയുടെ സുഹൃത്തുകൂടിയായ ബ്രസീലിയന്‍ താരം നെയ്മറാണ് നിലവില്‍ പി.എസ്.ജിയില്‍ പത്താം നമ്പര്‍ ജേഴ്സി അണിയുന്നത്. മെസിക്കായി 10ാം നമ്പര്‍ വിട്ടുനല്‍ക്കാന്‍ നെയ്മര്‍ തയാറായിരുന്നുവെന്നാണ് സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ പി.എസ്.ജിയുടെ ഗോള്‍കീപ്പര്‍ അലക്സാന്‍ഡ്ര ലെറ്റലിയര്‍ ധരിച്ചിരുന്ന 30ാം നമ്പര്‍ ജേഴ്സിയാണ് മെസിക്ക് ലഭിച്ചിരിക്കുന്നത്. ഗോള്‍കീപ്പര്‍മാര്‍ക്ക് മാത്രം ധരിക്കാന്‍ അനുവാദമുള്ള നമ്പര്‍ 30 ലഭിക്കാന്‍ ഫ്രാന്‍സ് ലീഗ് ഫുട്ബോളിനോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് നമ്പര്‍ ലഭിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Lionel Messi PSG jersey number: Why superstar won’t be wearing No. 10 after move from Barcelona