റിയാദ്: സൗദി അറേബ്യയിൽ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയും പൊടിക്കാറ്റും. ഞായറാഴ്ച രാജ്യത്തെ മധ്യ കിഴക്കൻ പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് ഉണ്ടായത്. എന്നാൽ തിങ്കളാഴ്ച കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ശക്തമായ പൊടിക്കാറ്റിൽ ജനജീവിതം സ്തംഭിച്ചു.
Also Read കോണ്‍ഗ്രസ് അധ്യക്ഷന്‍ എവിടെ മത്സരക്കണമെന്ന് നിര്‍ദേശിക്കുന്നത് ഞങ്ങളുടെ പണിയല്ല; മാധ്യമ വാര്‍ത്തയ്ക്കെതിരെ വിമര്‍ശനവുമായി യെച്ചൂരി
കാലാവസ്ഥാ മാറ്റം ഉണ്ടാകുന്നതിന് മുൻപായാണ് മഴയും പൊടിക്കാറ്റുമുണ്ടായത്. റിയാദ്, കിഴക്കൻ പ്രവിശ്യ, അൽ ഖസീം എന്നിവിടങ്ങളിൽ കാലാവസ്ഥ മാറ്റം ഉണ്ടാകുമെന്നു സൗദി കാലാവസ്ഥ നിരീക്ഷണ വിഭാഗം നേരത്തെ തന്നെ അറിയിച്ചിരുന്നു. ജുബൈൽ, ദമ്മാം, അൽ ഖോബാർ തുടങ്ങിയ പ്രവിശ്യയിലെ മിക്ക സ്ഥലങ്ങളിലും ശ്കതമായ പൊടിക്കാറ്റ് ഉണ്ടായി.
Also Read കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി പ്രവര്‍ത്തിക്കില്ല; ഞാനൊരു ചൗക്കീദാറല്ല: ഉദ്ദവ് താക്കറേ
പൊടിപടലങ്ങൾ മൂലം തിരക്കേറിയ റോഡുകളിൽ പലതും മൂടിയതോടെ റോഡ് ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയായി. കാലാവസ്ഥയിലെ മാറ്റത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്ന് സിവിൽ ഡിഫൻസ് വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.