ഭൂമി ഡെയ്ഞ്ചറസ് സോണിലാണ്: പഠനം
Daily News
ഭൂമി ഡെയ്ഞ്ചറസ് സോണിലാണ്: പഠനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th January 2015, 1:13 pm

forest നോര്‍വ്വെ: കാലാവസ്ഥാ വ്യതിയാനങ്ങളും സസ്യമൃഗാദികളുടെ വംശനാശവും ഭൂമിയെ അപകട മേഖലയാക്കി മാറ്റിയിരിക്കുകയാണ് പഠനം. പ്രകൃതിയിന്മേല്‍ മനുഷ്യന്റെ പ്രഭാവത്തെക്കുറിച്ചു നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇങ്ങനെ പറയുന്നത്.

18 അംഗ വിദഗ്ധ സംഘമാണു ഇതു സംബന്ധിച്ച പഠനം നടത്തിയത്. മനുഷ്യന്റെ സുരക്ഷിതമായ ഉപയോഗത്തിനു ഗ്രഹാതിര്‍ത്തികള്‍ എന്ന 2009ലെ റിപ്പോര്‍ട്ടിനെ വികസിപ്പിച്ചാണു പുതിയ റിപ്പോര്‍ട്ടു തയ്യാറാക്കിയിരിക്കുന്നത്.

വനനശീകരണത്തിനും നൈട്രജന്‍, ഫോസ്ഫറസ് തുടങ്ങിയവ കൊണ്ടുള്ള മലിനീകരണത്തിനും എതിരായുള്ള വലിയ മുന്നറിയിപ്പു കൂടിയാണു ഈ റിപ്പോര്‍ട്ട്.

“നമ്മള്‍ ഈ ഗ്രഹത്തെ തകര്‍ത്തു എന്നു എനിക്കു തോന്നുന്നില്ല. എന്നാല്‍ കുറച്ചേറെ ബുദ്ധിമുട്ടുള്ള ഒരു ലോകമാണ് നമ്മള്‍ സൃഷ്ടിച്ചിരിക്കുന്നത്.” സ്റ്റോക്ക് ഹോം റസിലിന്‍സ് സെന്ററിലെ എഴുത്തുകാരനായ സറാ കോര്‍ണല്‍ പറഞ്ഞു.

“നാലു അതിര്‍വരുമ്പുകള്‍ മറികടന്നതാണ് മനുഷ്യജീവിതം അപകട മേഖലയിലാക്കിയത്.” റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാ മാറ്റം, ജീവിവര്‍ഗങ്ങളുടെ നാശം, ഭൂമിയുടെ ഉപയോഗത്തിലുണ്ടായ മാറ്റം, വളങ്ങളിലൂടെയുള്ള മലിനീകരണം എന്നിവയാണിവ.

ഒമ്പതു മേഖലകളാണ് പരിശോധിച്ചത്. ഇതില്‍ ശുദ്ധജല ഉപയോഗം, സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം, ഓസോണ്‍ നശീകരണം എന്നിവ സുരക്ഷിതമായ പരിധിയ്ക്കുള്ളിലാണ്. വായുമലിനീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ പഠനം നടക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു.