രാജസ്ഥാന്‍: രൂക്ഷമായ പുകമഞ്ഞിനെ തുടര്‍ന്നുണ്ടായ റോഡപകടത്തില്‍ രാജസ്ഥാനിലെ ഭരത്പൂറില്‍ നാലു പേര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഉത്തരേന്ത്യയില്‍ ആകെ പുകമഞ്ഞ് കനത്തിരിക്കുകയാണ്. തുടര്‍ച്ചയായി തണുത്ത കാറ്റും പുകമഞ്ഞും ജനജീവിതം ദുസ്സഹമാക്കുന്നു. രാജസ്ഥാനിന് പുറമേ ദല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെയും സ്ഥതി വ്യത്യസ്തമല്ല.
ജമ്മു കാശ്മീരിലെ പഹല്‍ഗാം ജില്ലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഞ്ഞ് വീഴ്ച ശക്തമാവുകയാണ്. മൈനസ് 6.6 ആണ് പഹല്‍ഗാമിലെ താപനില. ദല്‍ഹി ഇന്ദിരാ ഗാന്ധി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെയും റെയില്‍വേ സ്റ്റേഷനിലെയും പ്രവര്‍ത്തനങ്ങള്‍ താറുമാറായിരിക്കുകയാണ്.
ഇരുപത്തിയൊന്ന് ട്രെയിനുകളാണ് ഇന്നലെ പുകമഞ്ഞ് കാരണം റദ്ദ് ചെയ്തത്. 64 ട്രെയിനുകള്‍ വൈകിയും 24 ട്രെയിനുകള്‍ റീ ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തു. ഇന്നലെ മാത്രം ഇരുപത് ആഭ്യന്തര- അന്താരാഷ്ട്ര വിമനങ്ങള്‍ വൈകിയാണ് യാത്ര തുടങ്ങിയത്. ആറു വിമാനങ്ങള്‍ യാത്ര റദ്ദ് ചെയ്യുകയും ചെയ്തു.