ജനീവ: ഭൂമിയിലെ കാലാവസ്ഥാമാറ്റം പ്രവചനാതീതമായ പ്രത്യാഘാങ്ങള്‍ ഉണ്ടാക്കുമെന്ന് ലോകത്തെ 153 രാജ്യങ്ങളില്‍ നിന്നുള്ള 11000 ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ‘ബയോസയന്‍സ് ‘ എന്ന ജേണലിലാണ് ഇതു സംബന്ധിച്ച ലേഖനം വന്നിരിക്കുന്നത്.1979 ല്‍ ജെനീവയില്‍ വെച്ച് ലോകത്തെ ആദ്യത്തെ ‘വേള്‍ഡ് ക്ലൈമറ്റ് കോണ്‍ഫറന്‍സ് നടന്നതിന്റെ 40ാം വാര്‍ഷികഘോഷത്തോടനുബന്ധിച്ച് വന്ന ലേഖനമാണിത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കാലാവസ്ഥാ അടിയന്തരാവസ്ഥയുടെ സമയമാണിതെന്നും ഭാവി സുരക്ഷിതമാക്കാന്‍ മനുഷ്യരുടെ ജീവിത രീതിയില്‍ മാറ്റം വരുത്തണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അല്ലാത്ത പക്ഷം മനുഷ്യകുലം വംശനാശ ഭീഷണിയാണ് നേരിടാന്‍ പോകുന്നത് എന്നാണ് ഇവരുടെ വാദം.
അടിയന്തരമായി ജനസംഖ്യാ നിയന്ത്രണം സാധ്യമാക്കണമെന്നും ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം. വന നശീകരണവും, മാംസ ആഹാര ശീലത്തെയും ശാസ്ത്രഞ്ജര്‍ കുറ്റപ്പെടുത്തുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ലേഖനത്തിന്റെ പിന്നിലുള്ള പ്രധാന ശാസ്ത്രജ്ഞരായ വില്യം റിപ്പിള്‍, ക്രിസ്റ്റഫര്‍ വോള്‍ഫ് എന്നിവര്‍ പറയുന്നത് ഗവേഷകര്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ കാലാവസ്ഥാ വ്യതിയാനം നടക്കുന്നുണ്ടെന്നാണ്.