ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് ദീപം തെളിയിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ക്ലിഫ് ഹൗസും; മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും ദീപം തെളിയിച്ചു
COVID-19
ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് ദീപം തെളിയിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ക്ലിഫ് ഹൗസും; മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും ദീപം തെളിയിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th April 2020, 9:49 pm

തിരുവനന്തപുരം: കൊവിഡ് പാരാട്ടത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത വിളക്ക് തെളിക്കല്‍ ക്യാംപെയിനില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസും.

ഒമ്പത് മണിക്ക് ലൈറ്റുകള്‍ അണച്ച് പരിപാടിയില്‍ ക്ലിഫ് ഹൗസും പങ്കാളികളായി. നേരത്തെ മൊബൈലുകള്‍ ഫ്‌ളാഷ് ലൈറ്റ് തെളിയിച്ചായിരിക്കും പങ്കെടുക്കുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും ലൈറ്റണച്ച് പരിപാടിയില്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗത്തും രാജ്യത്തിന് പുറത്ത് വിവിധ കേണ്‍സുലേറ്റുകളിലും വിളക്ക് തെളിക്കല്‍ നടന്നു.

ഏപ്രില്‍ അഞ്ചിന് രാത്രി 9 മണിയ്ക്ക് രാജ്യത്തെ 130 കോടി ജനങ്ങള്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കുക. വീട്ടിലെ വൈദ്യുതി അണച്ചായിരിക്കണം ഇത് ചെയ്യേണ്ടത് എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ കത്തിച്ച് ഒമ്പത് മിനിറ്റ് ഉയര്‍ത്തണം. കൊവിഡ് ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. ആരും ഒറ്റക്കല്ല എന്ന സന്ദേശം ഇത് വഴി നല്‍കണമെന്നും മോദി പറഞ്ഞു.