ന്യൂദല്‍ഹി: പള്ളിയ്ക്കുള്ളില്‍ പന്ത്രണ്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പുരോഹിതനെ ദല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. വടക്കു കിഴക്കന്‍ ദല്‍ഹിയിലാണ് സംഭവം.
രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശിയായ പുരോഹിതനാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിനുശേഷം ഒളിവില്‍ പോയ ഇയാളെ തിങ്കളാഴ്ച രാത്രിയോടെ ദല്‍ഹി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരമാണ് ഇയാള്‍ പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. പള്ളിയുടെ പരിസരത്ത് വെള്ളം കുടിക്കാനെത്തിയ സമയത്താണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
വീട്ടിലെത്തിയ പെണ്‍കുട്ടി പീഡന വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അന്നു തന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
പ്രതിയ്‌ക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. ജില്ലാ മജിസട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Cleric arrested for raping minor girl inside mosque in Delhi