| Wednesday, 2nd May 2018, 9:50 pm

സീറോ മലബാര്‍സഭ വിവാദ ഭൂമിയിടപാട്; കര്‍ദ്ദിനാളിനെതിരെ ബഹിഷ്‌കരണവുമായി വൈദികര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അങ്കമാലി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിവാദത്തിലായ സീറോ മലബാര്‍സഭ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ നിലപാട് ശക്തമാക്കി വൈദികര്‍. കര്‍ദ്ദിനാളിനെ ബഹിഷ്‌കരിക്കാനാണ് കൊച്ചിയില്‍ ചേര്‍ന്ന വൈദികരുടെ യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.

ആലഞ്ചേരി പങ്കെടുക്കുന്ന യോഗങ്ങള്‍ ബഹിഷ്‌കരിക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. കര്‍ദ്ദിനാള്‍ ഇടപെട്ട ഭൂമിയിടപാട് കേസില്‍ അന്തിമ പരിഹാരമാകുന്നതുവരെ ബഹിഷ്‌കരണം തുടരുമെന്നാണ് വൈദികരുടെ യോഗം തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ഭൂമിയിടപാട് സംബന്ധിച്ച കേസില്‍ ആലഞ്ചേരി കുറ്റക്കാരനാണെന്നും കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമാണെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. രാജ്യത്തെ എല്ലാവര്‍ക്കും ഒരേ നിയമമാണുള്ളത് കര്‍ദ്ദിനാള്‍ നിയമത്തിനതീതല്ലെന്നും കോടതി പറഞ്ഞിരുന്നു.


ALSO READ: എല്ലാ അവാര്‍ഡുകളും രാഷ്ട്രപതി നല്‍കേണ്ട; അവാര്‍ഡ് വിതരണത്തിന് സ്മൃതി ഇറാനിയെ നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍: പ്രതിഷേധവുമായി പുരസ്‌കാര ജേതാക്കള്‍


തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞിരുന്നു. രാജ്യത്തെ നിയമങ്ങള്‍ വച്ച് സഭാകാര്യങ്ങളില്‍ ഇടപെടരുതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞിരുന്നു.

സഭ പാലിക്കുന്ന നിയമങ്ങളും കോടതി നിയമങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്നും സഭയെ നിയന്ത്രിക്കാന്‍ കോടതി ശ്രമിക്കരുതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞിരുന്നു. അതുകുടാതെ വിശ്വാസികള്‍ സഭാ നിയമങ്ങള്‍ പാലിക്കണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞിരുന്നു.

ഈ നിലപാടുകള്‍ക്കെതിരെയും കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെയും കര്‍ദ്ദിനാളിനെ ബഹിഷ്‌കരിക്കാനാണ് സഭയിലെ വൈദികരുടെ കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more