മനുഷ്യനുമായി ചെറിയതോതില്‍ ആശയവിനിമയം നടത്താന്‍ കഴിയുമെന്നതാണ് ഈ റോബോട്ടിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ സമയവും അധ്വാനവും വലിയതോതില്‍ ലാഭിക്കാന്‍ ഇത് സഹായിക്കുന്നു. മാത്രവുമല്ല കൂടുതല്‍ വൃത്തിഹീനമായ ഭാഗങ്ങള്‍ തിരഞ്ഞ് പിടിച്ച് വൃത്തിയാക്കുന്ന ” എക്‌സ്ട്ര ഡര്‍ട്ട് സെന്‍സര്‍” ഇതിനുണ്ട്. ഈ വൃത്തിഹീനമായ മേഖലകളെയാണ് ഈ റോബോട്ട് ആദ്യം വൃത്തിയാക്കുക.
ഈ എക്സ്ര്ടാ ഡര്‍ട്ട് സെന്‍സറുകള്‍ നിലത്തുണ്ടാകുന്ന മാലിന്യങ്ങള്‍ വലിച്ചെടുക്കുന്ന പ്രവര്‍ത്തനം(Suction) കൂടുതല്‍ ശക്തിയിലാക്കുകയും കൂടുതല്‍ മാലിന്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഓട്ടോമാറ്റിക് ആയി വൃത്തിയാക്കുകയും ചെയ്യുന്നു. മാത്രവുമല്ല യുവി ബള്‍ബ് (UV Bulb), ഹെപ( HEPA ) ഫില്‍റ്ററുകള്‍ തുടങ്ങിയ പ്രത്യേക ഹെല്‍ത്ത് ഫീച്ചറുകളും റെഡ്‌ഹോക്കിനുണ്ട്.
വൃത്തിയാക്കുന്ന വേളയില്‍ നിലത്തുണ്ടാകുന്ന കീടാണുക്കളെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് യുവി ലൈറ്റ് ഉപയോഗിക്കുന്നത്. ഹൈ എഫിഷ്യന്‍സി പാര്‍ട്ടികുലേറ്റ് എയര്‍ ഫില്‍റ്റര്‍ സംവിധാനം(HEPA) വായുവും ശുദ്ധീകരിക്കുന്നു. വായുവില്‍ നിന്നും 0.3 മൈക്രോ മീറ്ററിനേക്കാള്‍ വലിപ്പമുള്ള ബാക്ടീരിയകളെയും വായുവിലെ വിഷാംശങ്ങളെയും ഇല്ലാതാക്കുകയാണ് ഹെപ ഫില്‍റ്റര്‍ വഴി ചെയ്യുന്നത്.
ആറ് ക്ലീനിങ് മോഡുകളാണ് റെഡ്‌ഹോക്ക് 3.0യ്ക്ക് ഉള്ളത്. 210×105 എംഎം വലിപ്പമുള്ള വെറ്റ് ക്ലീനിങ് മോപും ഈ റോബോട്ടിനുണ്ട്. റോബോട്ടിക് സ്‌റ്റെയര്‍, ഫാള്‍ സെന്‍സിങ്, കൊളിഷന്‍, വിര്‍ച്ച്വല്‍ വാള്‍ ഡിറ്റക്ഷന്‍, ഓട്ടോ സെല്‍ഫ് റീച്ചാര്‍ജ്, ഗൈറോ, ആക്‌സിലെറോ മീറ്റര്‍ സെന്‍സറുകള്‍, സെല്‍ഫ് ഡയഗ്നോസിസ്, ഓട്ടോമാറ്റിക് സ്പീഡ് അഡ്ജസ്റ്റര്‍ തുടങ്ങിയ മൂന്നാം തലമുറ സൗകര്യങ്ങളും ഈ റോബോര്‍ട്ടിനുണ്ട്.
15 ആക്‌സസറീസാണ് റെഡ്‌ഹോക്ക് 3.0യ്‌ക്കൊപ്പം ഉണ്ടാവുക. 2 വര്‍ഷം വാറണ്ടിയും ഇതിനുണ്ട്. ദല്‍ഹി, മുംബൈ, പൂനെ, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ ഹോം ഡെമോ നിങ്ങള്‍ക്ക് ബുക്ക് ചെയ്യാം. ഇതുവഴി പ്രൊഡക്റ്റ് ഏജന്റുമാര്‍ വീട്ടില്‍ വന്ന ഈ റോബോര്‍ട്ട് പരിചയപ്പെടുത്തിത്തരും. അതുപോലെ സ്‌കൈപ്പ് വഴി രാജ്യത്ത് എല്ലായിടത്തുനിന്നും ഡെമോ കാണാവുന്നതാണ്. 25,990 രൂപയാണ് റെഡ്‌ഹോക്കിന്റെ വില. www.milagrowhumantech.com എന്ന വെബ്‌സൈറ്റില്‍ ഈ ക്ലീനിങ് റോബോട്ട് നിങ്ങള്‍ക്ക് സ്വന്തമാക്കാം.