Daily News
നര്‍സിങ് യാദവിന് ഒളിമ്പിക്‌സില്‍ മത്സരിക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Aug 01, 12:03 pm
Monday, 1st August 2016, 5:33 pm

NARSINGH COURT

ന്യൂദല്‍ഹി:  മരുന്നടി വിവാദത്തില്‍ ഗുസ്തി താരം നര്‍സിങ് യാദവിന് നാഡയുടെ ക്ലീന്‍ചിറ്റ്. നര്‍സിങിനെതിരെ ഗൂഢാലോചന നടന്നെന്ന് ദേശീയ ഉത്തേജക വിരുദ്ധ സമിതി വിലയിരുത്തി. നാഡ അച്ചടക്കസമിതിയുടേതാണ് നടപടി.

ശനിയാഴ്ച എട്ടു മണിക്കൂറോളം നേരം നര്‍സിങ്ങിന്റെ വിചാരണ നടന്നിരുന്നു. തിങ്കളാഴ്ച അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് നാഡ അറിയിച്ചിരുന്നത്.

74 കിലോഗ്രാം ഗുസ്തി വിഭാഗത്തില്‍ ഒളിമ്പിക്‌സിന് യോഗ്യത നേടിയ നര്‍സിങ് യാദവ്, കഴിഞ്ഞയാഴ്ചയാണ് ഉത്തേജമരുന്ന് ഉപയോഗത്തിന് പിടിക്കപ്പെട്ടത്. ജൂലായ് അഞ്ചിന് നര്‍സിങ്ങില്‍ നിന്നും ശേഖരിച്ചിരുന്ന സാമ്പിളുകളില്‍ നിരോധിത മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

താന്‍ അറിഞ്ഞുകൊണ്ടല്ല ഉത്തേജകമരുന്ന് ശരീരത്തിലെത്തിയതെന്ന് നര്‍സിങ് വാദിച്ചിരുന്നു. വിഷയത്തില്‍ ഗുസ്തി അസോസിയേഷന്റെ പിന്തുണയും നര്‍സിങ്ങിനുണ്ടായിരുന്നു.