ബീജിംഗ്: ചൈനയിലെത്തിയ കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന്‍ രാജ്യത്തെക്കുറിച്ചും രാജ്യത്തെ ശാസ്ത്രജ്ഞരുടെ ഇപ്പോഴത്തെ പ്രധാന ഉദ്യമത്തെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. രാജ്യം ഇന്ന് ചാണകത്തിന്റെയും ഗോ മൂത്രത്തിന്റെയും ശാസ്ത്രീയ വശങ്ങളെക്കുറിച്ച് പഠിക്കുകയാണെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
പശുവില്‍ നിന്ന് ലഭിക്കുന്ന പഞ്ചഗവ്യത്തെ കുറിച്ച് പഠനം നടന്നു കൊണ്ടിരിക്കുകയാണ്. ഈ പഠനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ പാല്‍, ഗോമൂത്രം എന്നിവയെ കുറിച്ചുള്ള സംശയങ്ങള്‍ ദൂരൂഹരിക്കപ്പെടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.