അര്‍ജെന്റിനന്‍ ഇതിഹാസം ലയണല്‍ മെസിയെ പല യുവതാരങ്ങളുമായി താരതമപ്പെടുത്തി പലരും മുന്നോട്ടുവന്നിരുന്നു.
ഇപ്പോഴിതാ മെസിയുടെ സ്വന്തം നാട്ടുകാരനായ ഒരു യുവതാരത്തെയാണ് ലയണല്‍ മെസിയുമായി താരതമ്യം ചെയ്യുന്നത്. ക്ലോഡിയോ എച്ചെവേരി എന്ന വണ്ടര്‍ കിഡിന്റെ അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങള്‍ അടിസ്ഥാനമാക്കി കൊണ്ടാണ് മെസിയുമായി യുവതാരത്തെ താരതമ്യം ചെയ്യുന്നത്.
ഈ സാഹചര്യത്തില്‍ ഈ വാദങ്ങളെ എല്ലാം തള്ളിക്കളഞ്ഞുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ക്ലോഡിയോ എച്ചെവേരി.
താന്‍ മെസിയുടെ നിലവാരത്തിന് അടുത്തെത്തിയിട്ടില്ലെന്നും താന്‍ മെസ്സിയുടെ വലിയ ആരാധകനാണെന്നുമാണ് ക്ലോഡിയോ പറഞ്ഞത്.
‘ഞാന്‍ ആരാധിക്കുന്ന ഫുട്‌ബോള്‍ താരം മെസി ആണെന്ന് ഞാന്‍ എപ്പോഴും പറയുമായിരുന്നു. എന്നാല്‍ ഞാന്‍ മെസിയുടെ അടുത്തുപോലും എത്തില്ല. അദ്ദേഹം എന്നോട് ഒരുപാട് സംസാരിച്ചു. കളിക്കളത്തില്‍ എന്റെ ഗെയിമില്‍ തിരുത്തേണ്ട ചില കാര്യങ്ങളെക്കുറിച്ച് അദ്ദേഹം എനിക്ക് ഉപദേശങ്ങള്‍ നല്‍കിയിരുന്നു. അദ്ദേഹം മികച്ച കഴിവുള്ള താരമാണ് എന്നെപ്പോലെ ഡിഫന്‍ഡര്‍മാരെ നന്നായി നേരിടാന്‍ മെസി ഇഷ്ടപ്പെടുന്നു,’ ഗോളിനെ ഉദ്ധരിച്ച് ഫിഫയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ എച്ചെവേരി പറഞ്ഞു.
റിവര്‍ പ്ലേറ്റ് ടീമില്‍ ഇടംനേടിയ യുവതാരത്തിന്റെ അടുത്ത ലക്ഷ്യം അര്‍ജന്റീന ടീമില്‍ ഇടം നേടുകയാണ് അടുത്ത ലക്ഷ്യമെന്നും ക്ലോഡിയോ പറഞ്ഞു.
‘റിവര്‍ പ്ലേറ്റിന്റെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുക എന്നതായിരുന്നു എന്റെ സ്വപ്നം. ഞാന്‍ അത് നേടിയെടുത്തു. എന്നാല്‍ ഇപ്പോഴത്തെ എന്റെ സ്വപ്നം അര്‍ജന്റീനയുടെ സീനിയര്‍ ടീമില്‍ കളിക്കുക എന്നതാണ്,’ ക്ലോഡിയോ കൂട്ടിച്ചേര്‍ത്തു.
റിവര്‍ പ്ലേറ്റിനായി നാല് മത്സരങ്ങളിലാണ് ക്ലോഡിയോ ബൂട്ട് കെട്ടിയപ്പോള്‍ ഒരു അസിസ്റ്റും സ്വന്തം പേരിലാക്കി.
2023ല്‍ ഇന്തോനേഷ്യയില്‍ വെച്ച് നടക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ അര്‍ജന്റീനയുടെ ക്യാപ്റ്റനും കൂടിയാണ് ക്ലോഡിയോ എച്ചെവേരി.
Content Highlight: Claudio Echeverri talks on Lionel Messi comparisons.