വര്‍ഗരാഷ്ട്രീയവും കീഴാളരാഷ്ട്രീയവും തമ്മിലുള്ള ഐക്യത്തെ കുറിച്ച്... അഥവാ 'പൊതു'വിനെ കുറിച്ചുള്ള ചില സംശയങ്ങള്‍
Daily News
വര്‍ഗരാഷ്ട്രീയവും കീഴാളരാഷ്ട്രീയവും തമ്മിലുള്ള ഐക്യത്തെ കുറിച്ച്... അഥവാ 'പൊതു'വിനെ കുറിച്ചുള്ള ചില സംശയങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th October 2015, 6:00 pm

വര്‍ഗത്തെ പൂര്‍ണവും (മൊത്തം, ശരി, സാര്‍വര്‍ത്രികം) മറ്റുസ്വത്വപരിസരങ്ങളെ വിഭജിതവുമായി കാണുന്ന ബോധത്തിന്റെതാണ്. മൊത്തത്തില്‍ കാണണമെന്നത് ഒരു മനോഭാവമാണ്. ആര്‍ക്കും എളുപ്പത്തില്‍ എത്തിപ്പെടാവുന്ന ഒരുതീര്‍ച്ചയുണ്ട് അതില്‍. എന്നാല്‍ ചിലര്‍ കാണാതെ പോയതോ, കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ചതോ ആയവ ഉണ്ട്. കാണണമെന്ന തീര്‍ച്ച അങ്ങനെയല്ല. അതില്‍ എത്തിപ്പെടാന്‍ ഒരല്പം കഷ്ടപ്പെടണം.


sabloo


quote-mark

അത്തരം ഒരു ഐക്യത്തെ കുറിച്ച് പറയുന്നവര്‍ മുന്നോട്ട് വെക്കുന്ന ഒരു ആശയമാണ് വര്‍ഗരാഷ്ട്രീയത്തിനു സ്വത്വപ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനാവുമെന്നത്. ഒന്നാമതായി സ്വത്വവാദം, സ്വത്വരാഷ്ട്രീയം എന്നീ പരികല്‍പ്നകളോട് വിമര്‍ശനമുള്ള ഒരാളാണ് ഞാന്‍. അതിനു പകരം “കീഴാളരാഷ്ട്രീയം” എന്ന പദമാണ് ഉചിതമെന്ന് കരുതുന്നു.


sabloo-thomas

| ഒപ്പിനിയന്‍ : സാബ്ലു തോമസ്  |

blank

ഫാസിസം മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ ഉണ്ടായി വരുന്ന ഒരു ചര്‍ച്ച അതിനെതിരെ രൂപപ്പെടേണ്ട പൊതു പ്ലാറ്റ്‌ഫോമുകളെ കുറിച്ചാണ്. അത്തരം ചര്‍ച്ചകളുടെ സന്ദര്‍ഭത്തില്‍ ധാരാളം പേര്‍ മുന്നോട്ട് വെക്കുന്ന  ഒരു പ്രധാന അജണ്ട വര്‍ഗരാഷ്ട്രീയവും സ്വത്വരാഷ്ട്രീയവും തമ്മിലുള്ള ഐക്യത്തെ കുറിച്ചുള്ളതാണ്.

അത്തരം ഒരു ഐക്യത്തെ കുറിച്ച് പറയുന്നവര്‍ മുന്നോട്ട് വെക്കുന്ന ഒരു ആശയമാണ് വര്‍ഗരാഷ്ട്രീയത്തിനു സ്വത്വപ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനാവുമെന്നത്. ഇത്തരം  ഒരു പാശ്ചാത്തലത്തില്‍ ചിലത് പറഞ്ഞോട്ടെ. ഒന്നാമതായി സ്വത്വവാദം, സ്വത്വരാഷ്ട്രീയം എന്നീ പരികല്‍പ്നകളോട് വിമര്‍ശനമുള്ള ഒരാളാണ് ഞാന്‍. അതിനു പകരം “കീഴാളരാഷ്ട്രീയം” എന്ന പദമാണ് ഉചിതമെന്ന് കരുതുന്നു.

ഗ്രാംഷി തന്റെ “സോഷ്യല്‍  ഹെഗമണി” സിദ്ധാന്തത്തിന്റെ ഭാഗമായി സാമുഹികവും സാമ്പത്തികവും സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായി  ഹെഗമണിക്ക് അധികാരഘടനയ്ക്ക് പുറത്ത് നില്‍ക്കുന്ന കറുത്തവര്‍, സ്ത്രികള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവരെയൊക്കെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച “സബാള്‍ടേണ്‍” (subaltern) എന്നതിന് തുല്യമായ ഒരു പദമായാണ് ഞാന്‍ കീഴാളത്വം ഉപയോഗിക്കുന്നത്.

സ്വത്വം എന്ന പദത്തിന്റെ ഒരു പ്രശ്‌നം അത് ഹിന്ദുത്വപോലെ നസ്രാണി പാരമ്പര്യവാദം പോലെ പിന്തിരിപ്പനായ ബോധത്തിന് പോലും ചേരും. എന്നാല്‍ കീഴാളത്വം എന്ന പ്രയോഗം അങ്ങനെയല്ല. കീഴാളത്വത്തെ  കുറിച്ചുള്ള  ചിന്ത പലരും “ബൃഹദാഖ്യാനങ്ങളുടെ നിരാസം”, “ലഘുവാഖ്യാനങ്ങളുടെ സ്വീകാര്യത” തുടങ്ങിയ പോസ്റ്റ് മോഡേണിസ്റ്റു പാഠങ്ങളില്‍ കൊണ്ട് കെട്ടുന്നു.


അഭിസംബോധനകളുടെ ഭാഷ ഉപേക്ഷിച്ചു ഐക്യദാര്‍ഢ്യത്തിന്റെ ഭാഷയാണ് അവരുടെ അനുഭവപരിസരത്ത് നിന്നും പുറത്തുള്ള ഒരാള്‍ ഇത്തരം വിഷയങ്ങളില്‍ ഇടപ്പെടുമ്പോള്‍ ഉപയോഗിക്കേണ്ടത് എന്ന് ഞാന്‍ കരുതുന്നു. മറ്റൊന്ന് ജാതിയെ സാമ്പത്തിക നിര്‍ണയനവാദത്തില്‍ കൊണ്ടുകെട്ടുന്ന വര്‍ഗരാഷ്ട്രീയം സംസാരിക്കുന്ന ചിലരുടെ മനോഭാവമാണ്.


ambedഎന്നെ സംബന്ധിച്ച് കീഴാളത്വത്തെ കുറിച്ചുള്ള ചിന്ത തുടങ്ങേണ്ടത് അവിടെ നിന്നല്ല. മറിച്ച; അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും അംബേദ്കറും പണ്ഡിറ്റ് കറുപ്പനും വേലുകുട്ടി അരയനും മറ്റുപലരും ഊര്‍ജം പകര്‍ന്നതാണ് ഇന്ത്യയിലെ കീഴാളത്വത്തിന്റെ ധൈഷനികധാര.

പോസ്റ്റ്‌മോഡേണ്‍ വ്യവഹാരപരിസരത്ത് അവയെ കൊണ്ടുകെട്ടുന്നതില്‍ ചരിത്രപരമായി തന്നെ പിശകുണ്ട്. മറ്റൊരു കാര്യം പുറത്തുനിന്നും കെട്ടിയിറക്കിയ, മറ്റു ചിലരുടെ രക്ഷകര്‍തൃത്വത്തില്‍ നടന്ന സാമൂഹിക മുന്നേറ്റങ്ങളുടെ കാലം കഴിഞ്ഞു എന്നും കീഴാളസമൂഹങ്ങളുടെ മുന്നേറ്റങ്ങള്‍  അവരുടെ സ്വയംനിര്‍ണയത്തിലാണ് നടക്കേണ്ടത്  എന്നും കരുതുന്നു.

അതുകൊണ്ടു തന്നെ അഭിസംബോധനകളുടെ ഭാഷ ഉപേക്ഷിച്ചു ഐക്യദാര്‍ഢ്യത്തിന്റെ ഭാഷയാണ് അവരുടെ അനുഭവപരിസരത്ത് നിന്നും പുറത്തുള്ള ഒരാള്‍ ഇത്തരം വിഷയങ്ങളില്‍ ഇടപ്പെടുമ്പോള്‍ ഉപയോഗിക്കേണ്ടത് എന്ന് ഞാന്‍ കരുതുന്നു. മറ്റൊന്ന് ജാതിയെ സാമ്പത്തിക നിര്‍ണയനവാദത്തില്‍ കൊണ്ടുകെട്ടുന്ന വര്‍ഗരാഷ്ട്രീയം സംസാരിക്കുന്ന ചിലരുടെ മനോഭാവമാണ്.

അതിനോടും വിയോജിപ്പുണ്ട്. ജാതിവിവേചനം എന്നത് അധികാരപങ്കാളിത്വത്തിലും വിഭവവിതരണത്തിലുമുള്ള അസമത്വം മാത്രമല്ല, സാമ്പത്തികേതരമായ മറ്റു തലങ്ങളും കൂടി അതിനുണ്ട്. കര്‍മം, ശുദ്ധി, കലര്‍പ്പ് തുടങ്ങിയ ചില മുന്‍വിധികള്‍ കൂടിയാണ് ജാതിയെ നിര്‍ണയിക്കുന്നത്. വര്‍ഗത്തിനു വിഭിന്നമായി ജാതി നിര്‍ണയിക്കപ്പെടുന്നത് പൈതൃകമായാണ്. പാരമ്പര്യാധിഷ്ഠിതമായ ചിലനിയമങ്ങളാണ് അതിനു സാധുത നല്‍ക്കുന്നത്. വര്‍ഗം എന്ന പരികല്പന ഇത്തരം നിയമങ്ങളുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നതല്ല.


ജാതിയെന്നത്  വിവേചനം സൃഷ്ടിക്കുന്ന ചരിത്ര നിര്‍മിതിയാണ് എന്ന നിലപാട് എടുക്കുക എളുപ്പമാണ്. എന്നാല്‍ അത് സൃഷ്ടിക്കുന്ന വിവേചനം ശ്രേണികൃതമാണ് (structured discrimination) എന്ന്  അംബേദ്കര്‍ പറയുന്നത് സവിശേഷമായ കാഴ്ചയുള്ളത് കൊണ്ടാണ്.


dalitമറ്റൊന്ന് വര്‍ഗത്തെ പൂര്‍ണവും (മൊത്തം, ശരി, സാര്‍വര്‍ത്രികം) മറ്റുസ്വത്വപരിസരങ്ങളെ വിഭജിതവുമായി കാണുന്ന ബോധത്തിന്റെതാണ്. മൊത്തത്തില്‍ കാണണമെന്നത് ഒരു മനോഭാവമാണ്. ആര്‍ക്കും എളുപ്പത്തില്‍ എത്തിപ്പെടാവുന്ന ഒരുതീര്‍ച്ചയുണ്ട് അതില്‍. എന്നാല്‍ ചിലര്‍ കാണാതെ പോയതോ, കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ചതോ ആയവ ഉണ്ട്. കാണണമെന്ന തീര്‍ച്ച അങ്ങനെയല്ല. അതില്‍ എത്തിപ്പെടാന്‍ ഒരല്പം കഷ്ടപ്പെടണം.

ഉദാഹരണത്തിന് ജാതിയെന്നത്  വിവേചനം സൃഷ്ടിക്കുന്ന ചരിത്ര നിര്‍മിതിയാണ് എന്ന നിലപാട് എടുക്കുക എളുപ്പമാണ്. എന്നാല്‍ അത് സൃഷ്ടിക്കുന്ന വിവേചനം ശ്രേണികൃതമാണ് (structured discrimination) എന്ന്  അംബേദ്കര്‍ പറയുന്നത് സവിശേഷമായ കാഴ്ചയുള്ളത് കൊണ്ടാണ്.

ഇത്തരം സവിശേഷമുള്ള കാഴ്ചകള്‍ മാത്രമേ ചരിത്രത്തിലെ അദൃശ്യതകളെ  അനാവരണംചെയ്യൂ. മുഴുവന്‍ കാഴ്ച എന്നത് മുകള്‍ പരപ്പിന്റെ മാത്രം കാഴ്ചയാണ്. (അത് അങ്ങനെയല്ല എന്ന് നിങ്ങള്‍ ഭാവിച്ചാലും അതില്‍ അടിത്തട്ട് ദൃശ്യമാവുന്നില്ല.) ഇത്തരം മൊത്തത്തിലുള്ള കാഴ്ചയാണ്” കുടുംബപരിഷ്‌കരണവും സാമുദായിക രാഷ്ട്രീയവാദവും പ്രധാന ഇതിവൃത്തമായ ഇന്ദുലേഖ “ലക്ഷണമുള്ള നോവലായി”വായിക്കുന്നത്. ഇതേ കാഴ്ചയുടെ പ്രശ്‌നമാണ്, ജാതി നിര്‍മാര്‍ജനം ഉള്ളടക്കമായുള്ള സാമൂഹ്യപരിഷ്‌കരണം ആവിഷ്‌കരിച്ച് രൂപം കൊണ്ട പോത്തേരി കുഞ്ഞമ്പുവിന്റെ “സരസ്വതീവിജയം” എന്ന നോവലിനെ അദൃശ്യമാക്കുന്നത്.


മൊത്തം കാണാനുള്ള കാഴ്ചയുണ്ടാവുന്നവര്‍ പലപ്പോഴും വ്യത്യസ്തമായ സ്വത്വപരിസരത്തിലെ അനുഭവപാശ്ചാത്തലത്തിലുള്ള സ്വത്വപ്രകാശനങ്ങളെ ഉള്‍കൊള്ളാന്‍ മടി കാട്ടുന്നുണ്ട്. അച്ചേബേ (Chinua Achebe) “ഹെര്‍ട്ട് ഓഫ് ഡാര്‍ക്‌നെസ്സ്” എന്ന നോവല്‍വായിച്ചുകൊണ്ട് ജോസഫ് കോണര്‍ഡ് ഒരു റേസിസ്റ്റ് ആണ് എന്ന് അഭിപ്രായപ്പെടുന്നത് തന്റെ അനുഭവ പാശ്ചാത്തലത്തിലാണ്. അത്തരം ഒരു അനുഭവ പശ്ചാത്തലത്തില്‍ നിന്നും വരുന്ന ആളുടെ വായനയെ ലെജിറ്റിമൈസ് ചെയ്യുന്നത് ആ അനുഭവപാശ്ചാത്തലമാണ്. അച്ചേബേയുടെ നിലപാട് കോണര്‍ഡിനു ആഫ്രിക്കയോടും അവിടത്തെ തദ്ദേശ ജനതയോടുമുണ്ടായിരുന്ന ചില മുന്‍വിധികള്‍ തുറന്നു കാട്ടുന്നുണ്ട്.


chinuaചിനുവ അച്ചെബെ


അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് “സരസ്വതീവിജയം: പോത്തേരികുഞ്ഞമ്പുവും കേരളം മറന്ന സാമൂഹ്യ പരിഷ്‌കരണവും” എന്ന കെ.കെ കൊച്ചിന്റെ ലേഖനം  കെ.എന്‍ പണിക്കര്‍ ഇന്ദുലേഖയെ കുറിച്ച് നടത്തിയ വായനയെക്കാള്‍ പ്രസക്തമാണ്. “മൊത്തം കാഴ്ചയാണ്”  തകഴിയെ കൊണ്ട്  ചെമ്മീന്‍ എഴുതിച്ചത്. എന്നാല്‍ സവിശേഷമായത് കാണണമെന്ന നിര്‍ബന്ധമാണ് ഡോ. വി.വി വേലുക്കുട്ടി അരയനെ കൊണ്ട് “ഒരു പുരോഗമന സാഹിത്യകാരനായ തകഴിയുടെ “ചെമ്മീന്‍ അരയന്മാരുടെ ഇടയില്‍ ഉണ്ടെന്ന് പറയുന്ന അന്ധവിശ്വാസവും ഐതിഹ്യവും യാഥാര്‍ഥീകരിക്കയാണ്, അതിനെ ഇന്നത്തെ പുതുതലമുറയുടെ തലയിലും അടിച്ചേല്‍പ്പിക്കുകയാണ്, അവരില്‍ ഒരു കറുത്തമ്മയും ചെമ്പന്‍കുഞ്ഞും ഉണ്ടാകാന്‍ പാടില്ലെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്”” എന്ന് എഴുതിച്ചത്.

മൊത്തം കാണാനുള്ള കാഴ്ചയുണ്ടാവുന്നവര്‍ പലപ്പോഴും വ്യത്യസ്തമായ സ്വത്വപരിസരത്തിലെ അനുഭവപാശ്ചാത്തലത്തിലുള്ള സ്വത്വപ്രകാശനങ്ങളെ ഉള്‍കൊള്ളാന്‍ മടി കാട്ടുന്നുണ്ട്. അച്ചേബേ (Chinua Achebe) “ഹെര്‍ട്ട് ഓഫ് ഡാര്‍ക്‌നെസ്സ്” എന്ന നോവല്‍വായിച്ചുകൊണ്ട് ജോസഫ് കോണര്‍ഡ് ഒരു റേസിസ്റ്റ് ആണ് എന്ന് അഭിപ്രായപ്പെടുന്നത് തന്റെ അനുഭവ പാശ്ചാത്തലത്തിലാണ്. അത്തരം ഒരു അനുഭവ പശ്ചാത്തലത്തില്‍ നിന്നും വരുന്ന ആളുടെ വായനയെ ലെജിറ്റിമൈസ് ചെയ്യുന്നത് ആ അനുഭവപാശ്ചാത്തലമാണ്. അച്ചേബേയുടെ നിലപാട് കോണര്‍ഡിനു ആഫ്രിക്കയോടും അവിടത്തെ തദ്ദേശ ജനതയോടുമുണ്ടായിരുന്ന ചില മുന്‍വിധികള്‍ തുറന്നു കാട്ടുന്നുണ്ട്.

കോണര്‍ഡിന്റെ വാക്കുകളിലെ രക്ഷാകര്‍തൃസ്വരവും സ്വയംകര്‍തൃത്വമില്ലാത്ത, മറ്റാരുടെയെങ്കിലും റെപ്രെസെന്റേഷന്‍ ആവശ്യമായ ഒരു ജനതയാണ് അഫ്രിക്കയിലേത് എന്ന നിലപാടും ആ വായന കണ്ടെത്തുന്നുണ്ട്. എന്നാല്‍ ഇത്തരം ഒരു അനുഭവ പാശ്ചാത്തലത്തിനു പുറത്ത് നില്‍ക്കുന്നത് ഒരാള്‍ക്ക് അത് അങ്ങനെയാവില്ല. അവര്‍ക്ക് മുന്നില്‍ മറ്റു ചില സഹാചര്യങ്ങള്‍ കൂടിയുള്ളപ്പോള്‍ പ്രത്യേകിച്ചും.

അടുത്ത പേജില്‍ തുടരുന്നു


അച്ചിബെയുടെ അനുഭവ പാശ്ചാത്തലത്തില്‍ ജോസഫ് കോണര്‍ഡ് റേസിസ്റ്റ് ആണ് എന്ന ഒരു വായനയുടെ സാധ്യത തള്ളി കളയാനാവില്ല. എന്നാല്‍ മറ്റൊരാള്‍ തന്റെ  ബോധ്യത്തിനു വെളിയിലാണ് അച്ചിബെയുടെ അനുഭവപാശ്ചാത്തലത്തിലുള്ള വായനയെന്നതുകൊണ്ട് അത് ലെജിറ്റിമെറ്റല്ല എന്ന് വാദിച്ചാല്‍  അത് അയാളുടെ അസഹിഷ്ണുത കൊണ്ടാണ്.


king-leoകിംഗ് ലിയോപോള്‍ഡിന്റെ ബെല്‍ജിയം കോംഗോയില്‍ നടത്തിയ അധിനിവേഷത്തിന്റെ ക്രൂരത തുറന്നുകാട്ടുന്ന, കോംഗോ വെളിപ്പെടുത്തലുകളില്‍ പ്രധാനപങ്ക് വഹിച്ച വ്യക്തിയാണ് കോണര്‍ഡ്. അവരെ സംബന്ധിച്ച്  കിംഗ് ലിയോപോള്‍ഡു മറ്റു വെള്ളക്കാരെക്കാള്‍ വലിയ കൊലപാതകിയായിരിക്കില്ല എന്ന് കോണര്‍ഡ്് പറയുന്നത് യൂറോപ്യന്‍ അധിനിവേശശക്തികള്‍ മൊത്തം ആഫ്രിക്കയില്‍ നടത്തിയ അക്രമങ്ങളെ കുറിച്ച് ഒരു സഞ്ചാരിയെന്ന് നിലയിലുള്ള അനുഭവങ്ങള്‍ കൊണ്ട് കൂടിയാവണം.

ആനന്ദ് “വിടവുകള്‍ എന്ന കൃഷിഭൂമി”യെന്ന കൃതിയിലെ “പഴയ ഒരു മനുഷ്യാവകാശസമരത്തിന്റെ ഓര്‍മ” എന്ന ലേഖനത്തില്‍ കോംഗോ വെളിപ്പെടുത്തലുകളില്‍ കോണര്‍ഡിന്റെ പങ്കിനെ കുറിച്ച് നടത്തുന്ന ചില നീരിക്ഷണങ്ങള്‍ കൂടിയുണ്ട്. ഹേര്‍ട്ട് ഓഫ് ഡാര്‍ക്‌നെസിലെ കുര്‍ട്‌സ് എന്ന കഥാപത്രത്തിന്റെ നിര്‍മിതിയില്‍ മുഴുവന്‍ യൂറോപിനും പങ്കുണ്ട് എന്ന് കോണര്‍ഡ് പറഞ്ഞതായി ആനന്ദ് വിവരിക്കുന്നുണ്ട്.

അച്ചിബെയുടെ അനുഭവ പാശ്ചാത്തലത്തില്‍ ജോസഫ് കോണര്‍ഡ് റേസിസ്റ്റ് ആണ് എന്ന ഒരു വായനയുടെ സാധ്യത തള്ളി കളയാനാവില്ല. എന്നാല്‍ മറ്റൊരാള്‍ തന്റെ  ബോധ്യത്തിനു വെളിയിലാണ് അച്ചിബെയുടെ അനുഭവപാശ്ചാത്തലത്തിലുള്ള വായനയെന്നതുകൊണ്ട് അത് ലെജിറ്റിമെറ്റല്ല എന്ന് വാദിച്ചാല്‍  അത് അയാളുടെ അസഹിഷ്ണുത കൊണ്ടാണ്.

ഇത്തരം തിരിച്ചറിവുകളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ മലയാളത്തിലെ ലക്ഷണമൊത്ത ആദ്യനോവല്‍ ഇന്ദുലേഖ  ആയത് സാഹിത്യ ചരിത്രത്തില്‍ പ്രവര്‍ത്തിച്ച സവിശേഷമായ ഒരു അധികാരം കൊണ്ട് കൂടിയാണ് എന്ന് വ്യക്തമാവും. അത്തരം ഒരു അധികാരം ഒരു പൊതുമലയാളി എന്ന ഒരു ബോധ്യം കൂടി സൃഷ്ടിക്കുന്നുണ്ട്.


കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ “കവിഭാരതം”എന്നു കവികളെ മഹാഭാരതം കഥാപാത്രങ്ങളായി സങ്കല്പിച്ചു ഒരു കൃതി രചിചപ്പോള്‍ അതില്‍ സവര്‍ണരെ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. ആര്‍ക്കും അതില്‍ പ്രശ്‌നമൊന്നും തോന്നിയില്ല. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍ അന്നുണ്ടായിരുന്ന അവര്‍ണരടക്കം എല്ലാ സാഹിത്യകാരന്മാര്‍ക്കും ഇടം നല്‍കി “കവിരാമായണം” എന്നൊരു കൃതി രചിച്ചപ്പോള്‍ കവിഭാരതത്തില്‍ കുഴപ്പം കാണാത്ത ഉള്ളൂര്‍ അടക്കമുള്ള പലകവികളും അതിനെതിരെ രംഗത്തു വന്നു.


kodunaglloor

കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍


ഈ ബോധ്യങ്ങളാണ് ചില അദൃശ്യകതകള്‍ സൃഷ്ടിക്കുന്നത്. ഇത്തരം അദൃശ്യവല്കരണത്തിന്റെ  ഒന്ന് രണ്ടു ഉദാഹരണങ്ങള്‍ കൂടി പറയാം. സാഹിത്യകാരനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന പണ്ഡിറ്റ് കെ.പി. കറുപ്പന്‍  രചിച്ച “ബാലാകലേശം “എന്ന നാടകത്തിന് ഒരു മത്സരത്തില്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ അതിനെ വിമര്‍ശിച്ചു സ്വാദേശാഭിമാനി രാമകൃഷ്ണപ്പിള്ള എഴുതിയ മുഖപ്രസംഗത്തില്‍ ആ നാടകത്തെ  “മുക്കുവ സമുദായത്തെ സൂചിപ്പിക്കുന്ന വാലന്‍ എന്ന പദം ഉപയോഗിച്ച് “വാലാകലേശം” എന്നു വിശേഷിപ്പിക്കുകയും ആ കൃതിയില്‍ മത്സ്യഗന്ധം അനുഭവപ്പെടുന്നുവെന്നും പറയുകയും ചെയ്തു.

ഇത്തരം ആക്ഷേപങ്ങളെ ചരിത്രപരമായ പരിമിതി എന്ന് പറഞ്ഞു ഒഴിയാന്‍ വരട്ടെ. അവര്‍ണരുടെ എഴുത്ത് മലയാളസാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അതിനെ തടയാനാണ് ഇത്തരം പ്രയോഗങ്ങള്‍ ആവിഷ്‌കരിക്കപ്പെടത് എന്നുകൂടി ഓര്‍ക്കുക.

മറ്റൊരു ഉദാഹരണം കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ “കവിഭാരതം”എന്നു കവികളെ മഹാഭാരതം കഥാപാത്രങ്ങളായി സങ്കല്പിച്ചു ഒരു കൃതി രചിചപ്പോള്‍ അതില്‍ സവര്‍ണരെ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. ആര്‍ക്കും അതില്‍ പ്രശ്‌നമൊന്നും തോന്നിയില്ല. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍ അന്നുണ്ടായിരുന്ന അവര്‍ണരടക്കം എല്ലാ സാഹിത്യകാരന്മാര്‍ക്കും ഇടം നല്‍കി “കവിരാമായണം” എന്നൊരു കൃതി രചിച്ചപ്പോള്‍ കവിഭാരതത്തില്‍ കുഴപ്പം കാണാത്ത ഉള്ളൂര്‍ അടക്കമുള്ള പലകവികളും അതിനെതിരെ രംഗത്തു വന്നു.


അഭിസംബോധനകളുടെ” പ്രശ്‌നം ഈ അടുത്ത കാലത്ത് കണ്ടത്  കണ്ണന്‍ദേവന്‍ തോട്ടത്തിലെ തൊഴിലാളികളുടെ സമരത്തിലായിരുന്നു. അവിടെ സമരം ചെയ്ത തൊഴിലാളികള്‍ തമിഴ് വംശജരായ ദളിത് സ്ത്രീകളാണ് എന്ന യഥാര്‍ഥ്യം അംഗീകരിക്കാതെ ആ സമരത്തെ തൊഴിലാളിപ്രശ്‌നം മാത്രമായി വായിക്കുകയും പാര്‍ശ്വവല്‍കരിക്കപ്പെട്ട വിഭാഗങ്ങള്‍ നേതൃത്വത്തിലേക്ക് കടന്നുവരണമെന്ന് പറയുന്ന സമരം ഉയര്‍ത്തിയ പ്രാതിനിധ്യത്തിന്റെ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയും ചെയ്തു.


margam-kaliഖാസി മുഹമ്മദ് രചിച്ച മുഹിയുദ്ദീന്‍ മാല “മാപിള സാഹിത്യം” മാത്രമാവുമ്പോള്‍, ഏതാണ്ട് അതേ കാലത്ത് രചിക്കപ്പെട്ട പൂന്താനത്തിന്റെ ജ്ഞാനപാന മലയാള ഭക്തി കാവ്യമായി വായിക്കപ്പെട്ടു. സുറിയാനികളുടെ മാര്‍ഗംകളി ക്രൈസ്തവ കലയാവുമ്പോള്‍ ചവിട്ടു നാടകം എല്ലാ ക്രൈസ്തവരെയും പ്രതിനിധികരിക്കാത്ത മുക്കുവരെ മാത്രം പ്രതിനിധിക്കരിക്കുന്ന ഒരു കലയാവുന്നു. ഇതൊക്കെക്കൊണ്ടാണ് “പൊതു”, “മൊത്തം” എന്നൊക്കെ പറഞ്ഞു വരുന്ന വീക്ഷണങ്ങള്‍ ചിലര്‍ക്ക്  ചരിത്രപരമായി  അസ്വീകര്യമാവുന്നത്.

ഇത്തരം “പൊതു”കളില്‍പ്പെടാത്തവരുടെ പ്രശ്‌നങ്ങള്‍ മുഖ്യാധാരയില്‍ ഇടംകിട്ടാതെ പോവുന്നത് കൊണ്ടാണ് പൊതുവായവയെ മാത്രം അഭിസംബോധന ചെയ്യുന്ന ബോധ്യങ്ങളെ പറ്റി വാര്‍ത്തമാനകാലത്തും സംശയങ്ങള്‍ ഉണ്ടാവുന്നത്.

ഇത്തരം “അഭിസംബോധനകളുടെ” പ്രശ്‌നം ഈ അടുത്ത കാലത്ത് കണ്ടത്  കണ്ണന്‍ദേവന്‍ തോട്ടത്തിലെ തൊഴിലാളികളുടെ സമരത്തിലായിരുന്നു. അവിടെ സമരം ചെയ്ത തൊഴിലാളികള്‍ തമിഴ് വംശജരായ ദളിത് സ്ത്രീകളാണ് എന്ന യഥാര്‍ഥ്യം അംഗീകരിക്കാതെ ആ സമരത്തെ തൊഴിലാളിപ്രശ്‌നം മാത്രമായി വായിക്കുകയും പാര്‍ശ്വവല്‍കരിക്കപ്പെട്ട വിഭാഗങ്ങള്‍ നേതൃത്വത്തിലേക്ക് കടന്നുവരണമെന്ന് പറയുന്ന സമരം ഉയര്‍ത്തിയ പ്രാതിനിധ്യത്തിന്റെ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയും ചെയ്തു.

ഡല്‍ഹി കൂട്ട ബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ ദളിത് ഫെമിനിസ്റ്റായ അനു രാമദാസിന്റെ ഒരു ലേഖനമുണ്ട്. അതില്‍ ഉദാഹരണങ്ങള്‍ സഹിതം അവര്‍ പറഞ്ഞു വെക്കുന്നത് സ്ത്രിപീഡനങ്ങളിലെ “ഇര” ദളിത് സ്ത്രികള്‍ ആവുമ്പോള്‍ ഒരിക്കലും ഒരു നാഗരിക മധ്യവര്‍ഗസ്ത്രീയ്ക്ക് ലഭിക്കുന്നതിനു തുല്യമായ ഐക്യദാര്‍ഢ്യങ്ങള്‍ ഉണ്ടാവുന്നില്ല എന്നാണ്.

`this rightful but selective national exclamation of horror against this urban gang rape furthers the normalization of rapes and gang rapes of dalit and adivasi women”” എന്നാണ് അനു രാമദാസ് പറഞ്ഞത്.

കീഴാളവിഭാഗങ്ങള്‍ക്ക്  നേരെ നടക്കുന്ന ഏറ്റവും മാനവവിരുദ്ധമായ ഹിംസ പോലും കാണാതെ പോവുന്ന ഒരു സോഷ്യല്‍ ഹൈറാര്‍ക്കിയെ കുറിച്ചുള്ള ബോധത്തെ മറികടക്കാന്‍ “പൊതു” കാഴ്ചകള്‍ക്ക് കഴിയാതെ വരുന്നു. അതുകൊണ്ട് വര്‍ഗരാഷ്ട്രീയവും കീഴാളരാഷ്ട്രീയവും തമ്മിലുള്ള ഐക്യത്തെ കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും ആരംഭിക്കേണ്ടത് അദൃശ്യതകളെ മറികടക്കാനുള്ള ഒരു പരിശ്രമത്തില്‍ നിന്നാണ്. അല്ലാതെയുള്ള എല്ലാ സഹകരണവും ഏകപക്ഷീയമായ തീര്‍പ്പുകള്‍ മാത്രമേ ഉത്പാദിപ്പിക്കുക ഉള്ളൂ.