| Saturday, 24th March 2018, 8:41 am

'ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ കലാപം' മാറ്റി 'ഗുജറാത്ത് കലാപം' എന്നാക്കി ഗുജറാത്ത് പാഠപുസ്തകങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: ഗുജറാത്തിലെ പ്ലസ് ടു പാഠപുസ്തകത്തില്‍ നിന്നും 2002 ലെ “ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ കലാപം” മാറ്റി “ഗുജറാത്ത് കലാപം” എന്നാക്കി. എന്‍.സി.ആര്‍.ടിയാണ് “സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം” എന്ന പാഠത്തിലെ ഉപശീര്‍ഷകത്തില്‍ മാറ്റം വരുത്തിയത്.

ശീര്‍ഷകത്തില്‍ വരുത്തിയ മാറ്റത്തിനു പുറമെ ആദ്യ വരിയിലെ “മുസ്‌ലിം” എന്ന വാക്ക് നീക്കം ചെയ്തിട്ടുമുണ്ട്. “2002 ഫെബ്രുവരി-മാര്‍ച്ചില്‍ ഗുജറാത്തില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു” എന്ന വരി “2002 ഫെബ്രുവരി-മാര്‍ച്ചില്‍ ഗുജറാത്തില്‍ വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു” എന്നാക്കി മാറ്റി.

2007ല്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് പുറത്തിറക്കിയ പ്ലസ് ടു പുസ്തകത്തിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. “ഗുജറാത്ത് കലാപം” എന്ന ശീര്‍ഷകത്തിനു കീഴില്‍ ഗോദ്രയിലെ തീവണ്ടി കത്തി 57 കര്‍സേവകര്‍ മരിച്ച സംഭവത്തിനു പിന്നില്‍ മുസ്‌ലിങ്ങളാണെന്ന് സംശയിച്ച് മുസ്‌ലിങ്ങള്‍ക്കെതിരെ ഒരു മാസത്തോളം നീണ്ടുനിന്ന വ്യാപക ആക്രമണങ്ങള്‍ നടന്നതായി പറയുന്നു.


Also Read: ‘ഡിലീറ്റ് നമോ’; നരേന്ദ്ര മോഡിയുടെ മൊബൈല്‍ ആപ്പ് വിവരങ്ങള്‍ ചോര്‍ത്തുന്നതായി സോഷ്യല്‍മീഡിയ; ഡിലീറ്റ് ചെയ്യാന്‍ ട്വിറ്ററില്‍ ആഹ്വാനം


കണക്കുകള്‍ പ്രകാരം 800 മുസ്‌ലിങ്ങളാണ് അന്നത്തെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതൊരു ചെറിയ തിരുത്തുമാത്രമാണെന്ന് എന്‍.സി.ആര്‍.ടി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എല്ലാ പുതിയ പതിപ്പുകളിലും പുതിയ സംഭവവികാസങ്ങള്‍ മാനിച്ച് മാറ്റങ്ങള്‍ വരുത്താറുണ്ടെന്നും അവര്‍ പറഞ്ഞു.


Also Read: കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഓഫീസുകളില്‍ പരിശോധന നടത്താന്‍ വാറണ്ട്


We use cookies to give you the best possible experience. Learn more