national news
ശിവരാത്രി ആഘോഷത്തിനിടെ ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ സംഘര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 26, 10:19 am
Wednesday, 26th February 2025, 3:49 pm

ഹസാരിബാഗ്: ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട്. ശിവരാത്രി ദിനത്തില്‍ പതാക ഉയര്‍ത്തിയതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്.

രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായും കല്ലേറുണ്ടായതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശിവരാത്രി ആഘോഷത്തിനെ തുടര്‍ന്ന് പതാക ഉയര്‍ത്തുന്നതും മൈക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സംഘര്‍ഷത്തിന് കാരണമായത്.

കല്ലേറിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായതായും പിന്നാലെ വാഹനങ്ങള്‍ സംഘര്‍ഷത്തിനിടയില്‍ കത്തി നശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവ സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഹസാരിബാഗ് പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Content Highlight: Clashes in Hazaribagh during Shivratri celebrations