കൊല്‍ക്കത്ത: തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി യുവാക്കള്‍. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
സംസ്ഥാനത്ത് തൊഴിലില്ലായ്മ വര്‍ധിക്കുകയാണെന്നും എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സെക്രട്ടറിയേറ്റിനുനേരെ പ്രതിഷേധക്കാര്‍ നടത്തിയ റാലി പൊലീസ് തടഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് ചെയ്യുകയും ചെയ്തു.
ഹൂഗ്ലിയിലെ സിംഗൂരില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.
#WATCH Howrah: Youth wing and student wing of Communist Party of India (Marxist), stage a protest alleging unemployment in the state. Water-cannons used by the police against the protesters. #WestBengal pic.twitter.com/c4qNDIPCBm
— ANI (@ANI) September 13, 2019