| Wednesday, 6th June 2018, 3:26 pm

ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ വാര്‍ഷികം: സുവര്‍ണക്ഷേത്രത്തില്‍ സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ 34ാം വാര്‍ഷികദിനത്തോടനുബന്ധിച്ച് സുവര്‍ണക്ഷേത്രത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംഘര്‍ഷം. സിഖ് വിശ്വാസികളുടെ പ്രധാന ആരാധനാകേന്ദ്രമായ അകാല്‍ തഖ്ദിനു മുന്നില്‍ വച്ചാണ് റാഡിക്കലുകളും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മറ്റിയംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. ആരാധനാലയത്തിലെ വിശുദ്ധസ്ഥാനമായ “ഹര്‍മന്ദിര്‍ സാഹിബി”ല്‍ നിന്നും കഷ്ടി നൂറടി അകലെ വെച്ചാണ് സംഘര്‍ഷമുണ്ടായത്.

വിഘടനവാദപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചവരെ കര്‍മസേനാംഗങ്ങള്‍ കയ്യേറ്റം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ ഐ.എ.എന്‍.എസിനു ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.


Also Read ട്രംപിനേക്കാള്‍ അപകടകാരിയാണ് മോദി; ഇന്ത്യയില്‍ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നെന്നും അരുന്ധതി റോയ്


സിഖ് മതവിശ്വാസികള്‍ക്കായി പ്രത്യേക രാജ്യം വേണമെന്ന ഖലിസ്ഥാന്‍ വാദവും ഇന്ത്യയ്ക്കെതിരായ മുദ്രാവാക്യങ്ങളുയര്‍ത്തി പരിപാടിക്കിടയില്‍ മുന്നോട്ടു വന്നവരെ എസ്.പി.ജി.സി അംഗങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ക്ക് പരിക്കേറ്റു.

കര്‍മസേനാംഗങ്ങളുടെ അവസരോചിതമായ ഇടപെടല്‍ കാരണമാണ് സംഘര്‍ഷം നിയന്ത്രണവിധേയമായതെന്ന് എസ്.ജി.പി.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

1984 ജൂണില്‍ നടന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ശ്രദ്ധാഞ്ജലിയായാണ് ചടങ്ങ് നടത്തിയതെന്നും, അങ്ങേയറ്റം സമാധാനപരമായാണ് പരിപാടി മുന്നോട്ടു പോയ്ക്കൊണ്ടിരുന്നതെന്നും അകാല്‍ തഖ്ദ് മുഖ്യനായ ഗുര്‍ബച്ചന്‍ സിംഗ് പറഞ്ഞു.
വാര്‍ഷികദിനത്തോടനുബന്ധിച്ച് സുവര്‍ണക്ഷേത്രത്തില്‍ സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more