| Friday, 24th November 2023, 5:08 pm

പുരുഷന്മാരെ തേജോവധം ചെയ്യുന്ന സിനിമ; മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിവ്യൂവിന് ഇടയില്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം.

‘ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍’ എന്ന സിനിമ കണ്ട് പുറത്തിറങ്ങിയ മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

പുരുഷന്മാരെ ഏകപക്ഷീയമായിട്ട് തേജോവധം ചെയ്യുന്ന സീനുകളുള്ള സിനിമയാണ് ‘ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍’ എന്നാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പറയുന്നത്. ഇത്തരത്തില്‍ ഒന്നിലധികം സീനുകള്‍ സിനിമയില്‍ ഉണ്ടെന്നും അവര്‍ പറയുന്നു.

വിജയ് യേശുദാസ്, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ പ്രജോദ്, മീനാക്ഷി, സുധീര്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വന്ന ഏറ്റവും പുതിയ സിനിമയാണ് ഇത്.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ചിന്മയി നായരെന്ന പെണ്‍കുട്ടിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇന്നായിരുന്നു സിനിമയുടെ റിലീസ്.

സിനിമ കണ്ട് തിയേറ്റിന് പുറത്തിറങ്ങിയ മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പുരുഷന്മാരെ തേജോവധം ചെയ്യുന്ന സീനുകളുള്ള സിനിമയാണ് ഇതെന്ന് പറയുകയായിരുന്നു.

മൂന്ന് പുരുഷന്മാരെ മൂന്ന് പെണ്‍കുട്ടികളെ കൊണ്ട് തല്ലിക്കുന്ന സീനിനെ ചൊല്ലിയാണ് പ്രശ്‌നങ്ങളുണ്ടായത്. ആ സീന്‍ സിനിമയില്‍ ആവശ്യം വരുന്നില്ലെന്നും ആ സീന്‍ ഇല്ലാതെ തന്നെ ഈ സിനിമ ചിത്രീകരിക്കാമെന്നുമാണ് മെന്‍സ് അസോസിയേഷന്‍ പറയുന്നത്.

മയക്കുമരുന്നുകള്‍ പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും കുട്ടികളും ഉപയോഗിക്കുന്നുണ്ടെന്നും സിനിമയില്‍ അതിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അവര്‍ പറയുന്നു. തുടര്‍ന്ന് അവിടെ സംഘര്‍ഷാവസ്ഥയുണ്ടാവുകയായിരുന്നു.

സ്ത്രീകളെ തല്ലുന്ന സിനിമയായിരുന്നു ഇതെങ്കില്‍ സിനിമയിറക്കാന്‍ സമ്മതിക്കുമായിരുന്നോ എന്നാണ് മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

Content Highlight: Clash Between Men’s Association Workers And Film Workers

We use cookies to give you the best possible experience. Learn more