പത്തനംതിട്ട: ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയില്‍ ചെയര്‍പേഴ്‌സണും കൗണ്‍സിലറും തമ്മില്‍ നടന്ന അസഭ്യവര്‍ഷവും വാക്പയറ്റുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ കെ.വി.പ്രഭയോട് ചെയര്‍പേഴ്‌സണ്‍ സുശീലാ സന്തോഷ് രോഷാകുലയായി സംസാരിക്കുന്ന വീഡിയോ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിലെത്തിയത്.
നഗരസഭാ പദ്ധതി വിവരങ്ങള്‍ ഡി.പി.സിക്ക് സമര്‍പ്പിക്കുന്നതിനായി ഞായറാഴ്ച വൈകിയും നഗരസഭയില്‍ ജോലി നടക്കുന്നുണ്ടായിരുന്നു. ഇവിടെ ചെയര്‍പേഴ്‌സണെ വിളിക്കാനെത്തിയ ഭര്‍ത്താവ് നഗരസഭാ ഓഫീസിലിരിക്കുന്ന ചിത്രം പ്രചരിപ്പിച്ചതാണ് ചെയര്‍പേഴ്‌സണെ ചൊടിപ്പിച്ചതെന്നാണ് വിവരം.
അതേസമയം വ്യക്തിപരമായി കുടുംബത്തെയുള്‍പ്പെടെ അധിക്ഷേപിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാലാണ് ഇത്തരത്തിലെ പ്രതികരണത്തിന് മുതിര്‍ന്നന്നും, കൗണ്‍സിലറുടെ ഇത്തരം നടപടികള്‍ക്കെതിരേ പാര്‍ട്ടിയുടെ മേല്‍ഘടകത്തില്‍ പരാതി നല്‍കുമെന്നും ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ് പറഞ്ഞു.
Content Highlight: Clash between BJP Leaders in pandalam muncipality