കണ്ണൂര്‍: കണ്ണൂരില്‍ സഹകരണ ആശുപത്രി വോട്ടെടുപ്പ് സ്ഥലത്ത് സംഘര്‍ഷം. മമ്പറം ദിവകരന് നേരെ ചിലര്‍ കൂവി വിളിച്ചു. ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ട്.
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പിടിച്ചെടുക്കാന്‍ കെ. സുധാകരന് ഗുണ്ടകളെ ഇറക്കുകയാണെന്ന് മമ്പറം ദിവാകരന് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
ആശുപത്രി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കെ. സുധാകരന് നീക്കം നടത്തുന്നതായും മമ്പറം ദിവാകരന് പറഞ്ഞിരുന്നു. കെ.പി.സി.സിക്ക് ആശുപത്രിയില്‍ ഒരു അവകാശമില്ലെന്നും തെരഞ്ഞെടുപ്പിന് എ.ഐ.സി.സി കമ്മിറ്റിയുണ്ടാക്കിയാല്‍ അംഗീകരിക്കുമെന്നും ദിവാകരന് പറഞ്ഞിരുന്നു.