താന്‍ ഇനി കളിച്ചേക്കില്ലെന്ന് മൈക്കല്‍ ക്ലാര്‍ക്ക്
Daily News
താന്‍ ഇനി കളിച്ചേക്കില്ലെന്ന് മൈക്കല്‍ ക്ലാര്‍ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th December 2014, 6:25 pm

AUSTRALIA_INDIA_CR_2243086f
സിഡ്‌നി:  ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഏറ്റ പരിക്ക് തന്റെ കരിയറിന് ഭീഷണിയാണെന്ന് ഓസ്ട്രലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. സ്‌കാന്‍ റിപ്പോര്‍ട്ട് വിദഗ്ധ സംഘം പരിശോധിച്ച് വരികയാണെന്നും ഇതിന്റെ ഫലങ്ങള്‍ അനുസരിച്ചായിരിക്കും തന്റെ ക്രിക്കറ്റ് ഭാവിയെന്നും ക്ലാര്‍ക്ക് പറഞ്ഞു. ഇന്ത്യക്കെതിരായി  ഫീല്‍ഡ് കാലിലെ പേശിവലിവിനെത്തുടര്‍ന്നായിരുന്നു ക്ലാര്‍ക്ക് ഗ്രൗണ്ട് വിട്ടിരുന്നത്. ആദ്യ ഇന്നിംങ്‌സില്‍ ബാറ്റ് ചെയ്യുമ്പോഴും പുറം വേദന കാരണം അദ്ദേഹം മൈതാനം വിട്ടിരുന്നു

ഇന്ത്യക്കെതിരായ മത്സരം വിജയിച്ച ശേഷമായിരുന്നു ക്ലാര്‍ക്കിന്റെ പ്രതികരണം. ടീമിന്റെ വിജയം വളരെ പ്രത്യേകതയുള്ളതാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു. പരിക്ക് ഭേദമാവുകയാണെങ്കില്‍ അടുത്ത ലോക കപ്പില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ക്ലാര്‍ക്ക് പറഞ്ഞു.