കൊല്‍ക്കത്ത: റഫാലില്‍ ഇനിയും വ്യക്തത വരുത്താന്‍ പ്രധാനമന്ത്രി തയ്യാറായില്ലെങ്കില്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനങ്ങള്‍ പറയുമെന്ന് ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ. കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജി നടത്തിയ ബി.ജെ.പി വിരുദ്ധറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വ്യോമസേന ആവശ്യപ്പെട്ട 126 റഫാല്‍ വിമാനങ്ങള്‍ക്കു പകരം 36 എണ്ണം വാങ്ങാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചതെന്തിനാണ്. പ്രതിപക്ഷത്തിന് കുറേയധികം ചോദ്യങ്ങളുണ്ട്. അവര്‍ക്ക് ഇനിയും ഉത്തരം ലഭിച്ചില്ലെങ്കില്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനങ്ങള്‍ പറയും.”
പാര്‍ട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ചതിന്റെ പേരില്‍ തന്നെ പുറത്താക്കിയാല്‍ യാതൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സൈക്കിളിന്റെ ടയര്‍ പോലും നിര്‍മ്മിക്കാത്ത അനില്‍ അംബാനിയുടെ കമ്പനിയ്ക്കാണ് വിമാന നിര്‍മ്മാണത്തിന് കരാര്‍ കൊടുത്തതെന്നും അദ്ദേഹം ആരോപിച്ചു.
ALSO READ: ഏതെങ്കിലും ഒരു തീയ്യതി വെച്ച് പൂര്‍ത്തിയാവുന്നതല്ല നവോത്ഥാനം: വി.എസ്
ബി.ജെ.പിയ്ക്കെതിരെ മമതാ ബാനര്‍ജി സംഘടിപ്പിക്കുന്ന യുണൈറ്റഡ് ഇന്ത്യ റാലിയില്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുള്‍പ്പെടെ 20ലേറെ ദേശീയ നേതാക്കളാണ് പങ്കെടുക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റാലിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. മോദി സര്‍ക്കാറിന് ശക്തമായ മുന്നറിയിപ്പാണിതെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
WATCH THIS VIDEO: