| Monday, 28th October 2013, 10:08 am

മന്നാഡേയുടെ സ്മാരകത്തിന് ആരാധകരുടെ മുറവിളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കര്‍ണ്ണാടക: ഇതിഹാസ പിന്നണിഗായകന്‍ മന്നാഡേക്ക് സ്മാരകം പണിയണമെന്ന ആവശ്യവുമായി രാജ്യമെമ്പാടുമുള്ള നിരവധി ആരാധകര്‍ രംഗത്തെത്തി.

കവിത കൃഷ്ണമൂര്‍ത്തി,സംഗീത സംവിധായിക സുപര്‍ണ്ണ ഗാന്ധി ഘോഷ് തുടങ്ങിയ സംഗീത ലോകത്തെ നിന്നുള്ള ആരാധകരുള്‍പ്പെടെയുള്ളവര്‍ സ്മാരകത്തില്‍ സൂക്ഷിക്കാനായി അദ്ദേഹത്തിന്റെ ചില അവശേഷിപ്പുകളും ആവശ്യപ്പെട്ടിട്ടുണ്ട്.

ആരാധകര്‍ അവരുടെ സ്‌നേഹപ്രവാഹത്തില്‍ തങ്ങളെ മൂടിക്കളഞ്ഞുവെന്ന് മന്നാഡേയുടെ ഇളയ പുത്രി സുമിത ദേബ് പറഞ്ഞു.

പിതാവ് ഉപയോഗിച്ചിരുന്ന  വസ്തുക്കള്‍ എന്തെങ്കിലും ആരാധകര്‍ക്കായി നല്‍കുമെന്നും സുമിത പറഞ്ഞു.

ആശുപത്രിയില്‍ തന്റെ പിതാവ് മരണത്തോട് മല്ലിട്ട് കിടന്നപ്പോള്‍ അദ്ദേഹത്തിന്റെ സുഖപ്രാപ്തി ആശംസിച്ച് കൊണ്ട് 2000 ത്തോളം കത്തുകള്‍ ലഭിച്ചുവെന്നും ഇവയിലേറെയും വെസ്റ്റ് ബംഗാളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ആയിരുന്നെന്നും അവര്‍ പറഞ്ഞു.

ആരാധകരുടെ സന്തോഷത്തിനായി അസ്ഥിനിമജ്ജനം നടത്തുന്നത് കൊല്‍ക്കത്തയിലെ ഗംഗയിലാണ്.

മന്നാഡേയുടം മൃതശരീരം കൊല്‍ക്കത്തയിലേക്ക് മാറ്റിയിട്ടും ഏറെ നേരം കഴിഞ്ഞാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം ലഭിച്ചതെന്നും അവര്‍ ആരോപിച്ചു.

മന്നാഡേയുടെ കുട്ടിക്കാലവും കൗമാരവും കൊല്‍ക്കത്തയില്‍ ആയിരുന്നെങ്കില്‍ പോലും അവസാനനാളുകളില്‍ അദ്ദേഹം ബാംഗ്ലൂരില്‍ കഴിയുവാനാണ് ആഗ്രഹിച്ചത്.

ആശുപത്രി ബില്ലിന്റെ പകുതിയോളമേ കൊടുത്തിട്ടുള്ളുവെന്നും ബാക്കി പെട്ടെന്ന് അടച്ച് തീര്‍ക്കുമെന്നും അവര്‍ പറഞ്ഞു.

തന്റെ കുടുംബത്തില്‍ നിന്ന് പണം മോഷണം പോയതിനാലാണ് പെട്ടെന്ന് പണം നല്‍കാന്‍ കഴിയാതിരുന്നത്.

മോഷണം സംബന്ധിച്ച് കൂടുതല്‍  അന്വേഷണങ്ങള്‍ക്ക് മമത ബാനര്‍ജിയോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും തണുത്ത പ്രതികരണമായിരുന്നു മമതയുടേതെന്ന് മന്നാഡേയുടെ മകള്‍ നേരത്തെ ആരോപിച്ചിരുന്നു.

ആശുപത്രിബാധ്യത അടച്ചു തീര്‍ക്കുന്നതിനായി കര്‍ണ്ണാടക സര്‍ക്കാരിന്റെ സഹായവും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more