| Sunday, 30th September 2018, 11:32 am

വിനീതെത്തി, കളി മാറി; ബ്ലാസ്‌റ്റേഴ്‌സിന്റെ ജയത്തിനുള്ള കാരണം സി.കെ വിനീതിന്റെ സബ്‌സ്റ്റിറ്റൂഷനെന്ന് ജെയിംസ്

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്ത: ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന് ജയിച്ചുതുടങ്ങാനായത് സി.കെ വിനീതിന്റെ സാന്നിധ്യമാണെന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസ്. കളിക്കളത്തില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വിനീത് എത്തിയതോടെ ഗോള്‍ വീണുതുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

71ാം മിനിറ്റിലാണ് വിനീത് ഇന്നലെ കളിക്കാനിറങ്ങിയത്. ആറ് മിനിറ്റുകള്‍ക്കകം ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോള്‍ നേടുകയും ചെയ്തു.

ഗോള്‍ നേടുകയോ ഗോളിന് വഴിയൊരുക്കുകയോ ചെയ്തില്ലെങ്കിലും സി.കെ വിനീതിന്റെ മൈതാനത്തെ നീക്കങ്ങള്‍ മികച്ചതായിരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കളിയെ കേരള താരങ്ങള്‍ സമീപിച്ച രീതി തന്നെ സന്തോഷവാനാക്കി എന്നും ജെയിംസ് പറഞ്ഞു.

ALSO READ: ഇതുചതി; മികച്ച ഗോള്‍ എന്‌റേത്; ഫിഫ പുഷ്കാസ് പുരസ്‌കാരത്തിനെതിരെ തുറന്നടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം ഉണര്‍ന്നു കളിച്ച കൊമ്പന്‍മാര്‍ 76ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു.

പൊപ്ലാട്നിക്കിന്റെ വകയായിരുന്നു ആദ്യ ഗോള്‍. 9 മിനിറ്റിനകം മഞ്ഞപ്പട സ്റ്റൊയനോവിച്ചിലൂടെ വീണ്ടും ലക്ഷ്യം കണ്ടതോടെ ബ്ലാസ്റ്റേഴ്‌സ് വിജയമുറപ്പിക്കുകയായിരുന്നു.

ALSO READ: ഇതാണ് കളി; സാരിയെ പിടിച്ചുകെട്ടി ക്ലോപ്പ്

എതിരാളികളുടെ തട്ടകത്തില്‍ ആത്മവിശ്വാസത്തോടെയാണ് കൊമ്പന്‍മാരിറങ്ങിയത്. ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്സ് നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.

മുന്നേറ്റ താരം മാറ്റിച് പോപ്ലാറ്റ്നിക്കിനു മധ്യനിര നിരന്തരം പന്തെത്തിച്ചെങ്കിലും ലക്ഷ്യം മാത്രം കാണാനായില്ല.കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യ ഇലവനില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇടം നേടി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more