കണ്ണൂര്‍: ലക്ഷക്കണക്കിന് വരുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നതായിരുന്നു സി.കെ വിനീതിനെ ടീമില്‍ നിലനിര്‍ത്താനുള്ള ടീം അധികൃതരുടെ തീരുമാനം. കാരണം മറ്റൊന്നുമല്ല ടീമിനെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ സി.ക കെ വിനീതെന്ന കണ്ണൂര്‍ കൊമ്പന്റെ കഠിനാധ്വാനം എത്ര വലുതാണെന്ന് അവര്‍ക്കറിയാം.
സൂപ്പര്‍ താരപ്രഭയില്‍ കളിക്കുമ്പോഴും വിനീത് ഇന്നും അടിമുടി കണ്ണൂര്‍ക്കാരനാണ്. ഇത് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം വിനീത് തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച ചിത്രം. ലുങ്കിയും മടക്കിക്കുത്തി പാടത്തു പണിയെടുക്കുന്ന ചിത്രമാണ് വിനീത് പങ്കുവെച്ചത്. ” ഒരു മകനെന്ന നിലയില്‍ അച്ഛനെ സഹായിക്കുന്നത് എന്റെ കര്‍ത്തവ്യമാണ്. വീട്ടില്‍ വരാന്‍ സമയം കിട്ടുമ്പോഴെല്ലാം പാടത്തു പണിയെടുത്തു ഞാന്‍ അച്ഛനെ സഹായിക്കാറുണ്ട്”. വിനീത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
തന്റെ വീടിന്റെ തൊട്ടുമുമ്പിലുള്ള പാടത്താണ് വിനീതിന്റെ ഓഫ്ഫീല്‍ഡ് ഗെയിം. നാല് വര്‍ഷം മുമ്പ് ജോലിയില്‍ നിന്നും വിരമിച്ച അച്ഛന്‍ ആദ്യം ഇടയ്ക്കിടയ്ക്കായിരുന്ന പാടത്തു വന്നു കാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ പാടത്തു വരുന്നത് അച്ഛന്‍ സ്ഥിരമാക്കിയിട്ടുണ്ട്. അങ്ങനെയാണ് കേരളത്തിന്റെ സൂപ്പര്‍ താരവും പാടത്തിറങ്ങിയത്.
ഐ ലീഗിലെ തന്റെ ടീമായ ബംഗളൂരു എഫ്.സിയുമായി വിടപറഞ്ഞു കൊണ്ടുള്ള വിനീതിന്റെ വികാരഭരിതമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം ശ്രദ്ധേയമായിരുന്നു. വിനീതിന് പുറമെ മെഹ്താബ് ഹുസൈനെയാണ് ടീം നിലനിര്‍ത്തിയത്. അതേസമയം, പ്രതിരോധ താരം സന്ദേശ് ജിങ്കാനേയും ടീം നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.