തിരുവനന്തപുരം: മതിയായ ഹാജര്‍ ഇല്ലാത്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഫുട്‌ബോള്‍ താരം സി.കെ വിനിത് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. താരത്തിന് പൂര്‍ണ പിന്തുണയാണ് സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ നല്‍കിയത്.
താരത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്രകായികമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി സന്ദര്‍ശനത്തിന് ശേഷം ഫേസ്ബുക്കിലൂടെ അറിയിച്ചു.
“ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ. വിനീതുമായി ഇന്ന് കൂടിക്കാഴ്ച നടത്തുകയുണ്ടായി. അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്രകായികമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പിരിച്ചുവിട്ട നടപടി പുനഃപരിശോധിക്കപ്പെടുമെന്ന് തന്നെയാണ് കരുതുന്നത്. അല്ലാത്തപക്ഷം അനുയോജ്യ നടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കും” എന്നായിരുന്നു പിണറായിയുടെ പോസ്റ്റ്.
എം.എല്‍.എമാരായ എ.എന്‍.ഷംസീര്‍, ടി.വി.രാജേഷ്, ആര്‍. രാജേഷ് എന്നിവര്‍ക്കൊപ്പമാണ് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേബംറിലെത്തി സി.കെ.വിനീത് പിണറായി വിജയനെ കണ്ടത്.
Dont miss ഇനി മുതല്‍ ബി.എസ്.എന്‍.എല്‍ ‘ഫുള്‍ റേഞ്ചില്‍’; സാറ്റലൈറ്റ് ഫേണ്‍ സേവനമാരംഭിച്ച് ബി.എസ്.എന്‍.എല്‍
2012 ലാണ് സ്പോര്‍ട്സ് ക്വാട്ടയില്‍ ഏജീസ് ഓഫിസില്‍ ഓഡിറ്ററായി വിനീത് ജോലിയില്‍ പ്രവേശിച്ചത്. മതിയായ ഹാജര്‍ ഇല്ലാ എന്ന കാരണത്താല്‍ ജോലിയില്‍ സ്ഥിരപ്പെടുത്താതെ പിരിച്ചുവിട്ടതായി ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ ഉത്തരവ് കഴിഞഞ ബുധനാഴ്ചയാണ് പുറത്തിറങ്ങിയത്.