| Saturday, 16th December 2017, 8:52 pm

'കോണ്‍ഫിഡന്‍സ് അല്ല ബ്രോ, അഹങ്കാരമാണ്, നിന്നെ പോലെ അല്ലാത്ത ലക്ഷങ്ങള്‍ കൂടെ ഉണ്ടെന്നുള്ള അഹങ്കാരം'; പരിഹസിച്ചയാള്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി വിനീത്

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി:ഐ.എസ്.എല്‍ നാലാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ആദ്യം ജയം സ്വന്തമാക്കി ആരാധകരുടെയും ടീമംഗങ്ങളുടെയും ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. കേരളത്തിന്റെ സൂപ്പര്‍ താരം സി.കെ വിനീതിന്റെ ഗോളിലൂടെയായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കേരളത്തിന്റെ ജയം. ആദ്യ മത്സരങ്ങളില്‍ സമനിലയും തോല്‍വിയുമായി വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നതിനിടെയായിരുന്നു കേരളത്തിന്റെ തരിച്ചുവരവ്.

“കലിപ്പടിക്കണം, കപ്പടിക്കണം” എന്ന തീം സോങ് പാടുന്നതല്ലാതെ ബ്ലാസ്റ്റേഴ്സ് എന്താ ഗോളടിക്കാത്തതെന്ന വിമര്‍ശനമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കേട്ടത്. എന്നാല്‍ ആദ്യ ജയത്തിനു പിന്നാലെ ആരാധകര്‍ കേരളത്തിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടാനും തുടങ്ങിയിരുന്നു. കേരളത്തിന്റെ കൊമ്പന്‍ സി.കെ വിനീതിനെ അഭിനന്ദിച്ചായിരുന്നു സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍.

എന്നാല്‍ മത്സരത്തിനു തൊട്ടുമുമ്പ് വിനീത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു ഒരു ആരാധകന്‍ നല്‍കിയ മറുപടിയും അതിനു വിനീത് നല്‍കിയ തകര്‍പ്പന്‍ മറുപടിയുമാണ് ഇന്ന സോഷ്യല്‍ മീഡിയയിലെ ഐ.എസ്.എല്‍ കാഴ്ച. ഞങ്ങള്‍ പുതിയ ഊര്‍ജത്തോടെ തുടങ്ങുന്നുവെന്ന കുറിപ്പോടെയായിരുന്നു വിനീതിന്റെ ഈ ട്വീറ്റ്.

എന്നാല്‍ ഇതിനു ആരാധകന്‍ നല്‍കിയ മറുപടി “ലാസ്റ്റ് കളി വരെ ഇങ്ങിനെ ട്വീറ്റ് ചെയ്യണമെന്നും ഭയങ്കര കോണ്‍ഫിഡന്‍സ്” തന്നെയാണെന്നുമായിരുന്നു. എന്നാല്‍ ആരാധകന്റെ പരിഹാത്തിനു വിനീതിന്റെ സൂപ്പര്‍ കമന്റ് എത്തിയതോടെ പോസ്റ്റും റിപ്ലെയും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയായിരുന്നു.

“കോണ്‍ഫിഡന്‍സ് അല്ല ബ്രോ, അഹങ്കാരമാണ്, നിന്നെ പോലെ അല്ലാത്ത ലക്ഷങ്ങള്‍ കൂടെ ഉണ്ടെന്നുള്ള അഹങ്കാരം” എന്നായിരുന്നു വിനീത് ആരാധകനു നല്‍കിയ മറുപടി.

Latest Stories

We use cookies to give you the best possible experience. Learn more