| Thursday, 19th April 2018, 8:14 pm

മതമില്ലാത്ത മകനു വ്യത്യസ്ത പേരുമായി മഞ്ഞപ്പടയുടെ സി. കെ വിനീത്; പേരു പരിചയപ്പെടുത്തിയത് കുഞ്ഞിക്കാലുകള്‍ പന്ത് തട്ടുന്ന വീഡിയോയ്‌ക്കൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

കണ്ണൂര്‍: കായിക പ്രേമികള്‍ക്ക മാത്രമല്ല മലയാളികള്‍ക്കെല്ലാം സുപരിചിതനാണ് ദേശീയ ഫുട്‌ബോള്‍ ടീം അംവും കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ സ്‌ട്രൈക്കറുമായ സി.കെ വിനീത്. കളിക്കളത്തിനു പുറത്ത് ശക്തമായ നിലപാടുകള്‍കൊണ്ട് ശ്രദ്ധേയമായ താരം മകന്‍ ജനിച്ചപ്പോള്‍ മകനു മതമില്ലെന്ന പ്രസ്താവന നടത്തിയും ശ്രദ്ധേയനായിരുന്നു.

തന്റെ മകന്‍ മതമില്ലാതെ വളരുമെന്ന വിനീതിന്റെ പ്രസ്താവനയെ മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ തന്റെ മകന്റെ പേരും സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് സി.കെ വിനീത്.

“ഏദന്‍ സ്റ്റീവ്” എന്നാണ് സി.കെ മകനു പേരിട്ടിരിക്കുന്നത്. മകന്റെ കുഞ്ഞിക്കാലുകള്‍ക്കിയില്‍ ചെറിയൊരു പന്ത് വെച്ച് “Left or right foot ??” എന്ന ചോദ്യവുമായി വീഡിയോ സഹിതമാണ് സി.കെ മകന്റെ പേരു പുറത്തു വിട്ടത്.

തന്റെ ഇഷ്ട താരങ്ങളായ ഏദന്‍ ഹസാര്‍ഡിന്റെയും സ്റ്റീഫന്‍ ജെറാള്‍ഡിന്റെയും പേരുകള്‍ ചേര്‍ത്താണ് സി.കെ മകനു പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 23 നായിരുന്നു വിനീതിനു ആണ്‍ കുഞ്ഞു പിറന്നത്.

വീഡിയോ കാണാം:

Latest Stories

We use cookies to give you the best possible experience. Learn more