ഐ.എസ്.എല്‍ മുന്നാം സീസണില്‍ കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ച വിനീത് ഐ ലീഗിലും തന്റെ ഫോം തുടരുകയാണ്. കഴിഞ്ഞ മത്സരത്തില്‍ ബംഗളൂരുവിനായി വിനീത് ഹാട്രിക്കും നേടിയിരുന്നു.
ബരസാന്ത്: ഐ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയ്ക്ക് തോല്‍വി. ഐ.എസ്.എല്ലിലെ മികച്ച ഫോം തുടരുന്ന മലയാളി സൂപ്പര്‍ താരം സി.കെ വിനിത് ബംഗളൂരവിനായി ലക്ഷ്യം കണ്ട മത്സരത്തില്‍ 2-1ന് ഈസ്റ്റ് ബംഗാളിനോടായിരുന്നു ബംഗളൂരുവിന്റെ പരാജയം.
Also read കേദാര്‍, യുവരാജ്, ധോണി, കോഹ്‌ലി ഏറെയാണ് ഇന്ത്യയുടെ നേട്ടങ്ങള്‍
മത്സരത്തിന്റെ 23ാം മിനിറ്റിലായിരുന്നു വിനീത് ബംഗളൂരുവിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അഞ്ചു മിനിറ്റിനകം ഇവാന്‍ ബുകെന്യ ഈസ്റ്റ് ബംഗാളിനായി സമനില ഗോള്‍ നേടുകയായിരുന്നു. 79 ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ റോബിന്‍ സിങ്ങാണ് ബംഗാളിന്റെ വിജയം ഉറപ്പിച്ച ഗോള്‍ നേടിയത്.
ഐ.എസ്.എല്‍ മുന്നാം സീസണില്‍ കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ച വിനീത് ഐ ലീഗിലും തന്റെ ഫോം തുടരുകയാണ്. കഴിഞ്ഞ മത്സരത്തില്‍ ബംഗളൂരുവിനായി വിനീത് ഹാട്രിക്കും നേടിയിരുന്നു. ഇന്നത്തെ ഗോളോടെ വിനീതിന്റെ ടൂര്‍ണ്ണമെന്റിലെ ഗോള്‍ നേട്ടം നാലു മത്സരങ്ങളില്‍ നിന്നും അഞ്ചായി ഉയര്‍ന്നു.
നേരത്തെ കേരളാ ടീമില്‍ വിനീതിന്റെ സഹതാരമായ സന്ദേശ് ജിങ്കനും ബംഗളൂരു എഫ്.സിയില്‍ ചേര്‍ന്നിരുന്നു. വായ്പാടിസ്ഥാനത്തിലാണ് ജിങ്കന്‍ ബംഗളൂരുവില്‍ കളിക്കുക. കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക്ക് നേടിയ വിനീതിനെ അഭിനന്ദിച്ചു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിലെ സഹതാരവും ബ്രിട്ടീഷ് ക്ലബ് എസ്റ്റലെയ്ഗിന്റെ ഗോള്‍ കീപ്പര്‍ പരിശീലകനുമായ ഗ്രഹാം സ്റ്റാക്ക് രംഗത്തെത്തിയിരുന്നു “എന്റെ സുഹൃത്ത് വിനിതീന് അഭിനന്ദനങ്ങള്‍, അദ്ദേഹത്തിന് ബംഗളൂരു എഫ്സിക്കായി ഗോള്‍ വേട്ട അവസാനിപ്പിക്കാനാകുന്നില്ല” എന്നായിരുന്നു സ്റ്റാക്ക് ട്വിറ്ററില്‍ കുറിച്ചിരുന്നത്.