'അമേരിക്കയെ തളക്കാന്‍ ഇന്ത്യക്കാവും... രാഹുലുള്ളപ്പോള്‍'; രക്ഷിതാക്കളോട് സി.കെ വിനീതിന് പറയാനുള്ളത്
Daily News
'അമേരിക്കയെ തളക്കാന്‍ ഇന്ത്യക്കാവും... രാഹുലുള്ളപ്പോള്‍'; രക്ഷിതാക്കളോട് സി.കെ വിനീതിന് പറയാനുള്ളത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th October 2017, 9:38 pm

 

കോഴിക്കോട്: അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ അമേരിക്കയോട് പരാജയപ്പെട്ടെങ്കിലും “ടീന്‍ ഇന്ത്യ” കളിക്കളത്തില്‍ കാഴ്ച വെച്ച പോരാട്ട വീര്യവും ആത്മവിശ്വാസവും ചെറുതല്ല. മലയാളിയായ രാഹുല്‍ ആദ്യ ഇലവനില്‍ കളിച്ച് തിരിച്ചു കയറിയത് എല്ലാവരുടെയും മനം കവര്‍ന്നായിരുന്നു. അമേരിക്കന്‍ മുന്നേറ്റനിരയെ കൃത്യമായി പൂട്ടിയ രാഹുലിന്റെ കളിമികവിന് അഭിനന്ദനവുമായി ഇന്ത്യയുടെ പുത്തന്‍ താരോദയം സി.കെ വിനീതും രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സി.കെ വിനീതിന്റെ പ്രതികരണം.

അമേരിക്കയെ തളക്കാന്‍ നമുക്കാവുമോ എന്ന് ചോദ്യത്തിന് രാഹുല്‍ ഉത്തരം തന്നിരിക്കുന്നു എന്നു പറഞ്ഞാണ് വിനീത് പോസ്റ്റ് ആരംഭിക്കുന്നത്. അമേരിക്കന്‍ മുന്നേറ്റ നിരയെ വരച്ച വരയില്‍ പ്രതിരോധിച്ച് നിര്‍ത്താന്‍ രാഹുലിനായി എന്നു വിനീത് പറയുന്നു.


Also Read: ധോണിയുടെ വിജയത്തിനു പിന്നില്‍ ഗാംഗുലിയുടെ ത്യാഗം: സെവാഗ്


രാഹുലിന്റെ അച്ഛനുമായി സംസാരിച്ചപ്പോള്‍ മകന്റെ കളിക്ക് വിലങ്ങിടാന്‍ ശ്രമിച്ചതിനെക്കുറിച്ചും ശേഷം രാജ്യത്തിനു വേണ്ടി മകന്‍ പന്തു തട്ടിയപ്പോള്‍ അഭിമാനം കൊണ്ടതിനെക്കുറിച്ചുമൊക്കെ പറഞ്ഞെന്നു പോസ്റ്റിലൂടെ വിനീത് പങ്കുവെക്കുന്നു.

എല്ലാ രക്ഷിതാക്കള്‍ക്കു മുമ്പിലും ഒരു നിര്‍ദ്ദേശം കൂടി വെച്ചാണ് വിനീതിന്റെ പോസ്റ്റ് അവസാനിക്കുന്നത്. ചെറിയ ബാല്യത്തില്‍ വലിയ സ്വപ്‌നങ്ങള്‍ കാണുന്ന കുഞ്ഞുങ്ങളെ രക്ഷിതാക്കളുടെ ഇഷ്ടത്തിനായി തളച്ചിടരുതെന്നും അവരുടെ ലക്ഷ്യങ്ങള്‍ പ്രാപ്തമാക്കാന്‍ അവരെ സഹായിക്കണമെന്നുമാണ് വിനീതിന്റെ നിര്‍ദ്ദേശം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: