Advertisement
Kerala News
ബി.ജെ.പി വാക്കുപാലിച്ചില്ല: സി.കെ ജാനു എന്‍.ഡി.എ വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 14, 09:52 am
Sunday, 14th October 2018, 3:22 pm

കോഴിക്കോട്: സി.കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയസഭ എന്‍.ഡി.എ വിട്ടു. എന്‍.ഡി.എയില്‍ തങ്ങള്‍ നേരിടുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് നടപടിയെന്ന് ജാനു വ്യക്തമാക്കി. അതേസമയം ബി.ജെ.പി. ഒരു സവര്‍ണ പാര്‍ട്ടിയായി ഇതുവരെ അനുഭവപ്പെട്ടിട്ടില്ലെന്നും സി.കെ. ജാനു പറഞ്ഞു

ബി.ജെ.പി ഉറപ്പു നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും ജാനു വ്യക്തമാക്കി. മറ്റൊരു മുന്നണിയിലേക്ക് പോകുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. നിലവില്‍ എല്‍.ഡി.എഫുമായും യു.ഡി.എഫുമായും എന്‍.ഡി.എയുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ജാനു വ്യക്തമാക്കി.

Also Read:ആ പെണ്‍കുട്ടി എന്റെ ചങ്കാണ്; ഡബ്യൂ.സി.സി ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കുകയാണെന്ന് ബാബു രാജ്

എന്‍.ഡി.എ വിടുന്ന കാര്യം ആലോചനയിലുണ്ടെന്ന് ജാനു കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്നും അവര്‍ അറിയിച്ചിരുന്നു.

എന്‍.ഡി.എയുടെ ഭാഗമായാല്‍ ദേശീയ പട്ടികജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷനിലോ കേന്ദ്രസര്‍ക്കാറിന്റെ ഏതെങ്കിലും ബോര്‍ഡ് കോര്‍പ്പറേഷനുകളിലോ സി.കെ ജാനുവിന് അംഗത്വം നല്‍കാമെന്നായിരുന്നു ബി.ജെ.പി നേതൃത്വത്തിന്റെ വാഗ്ദാനം. കേരളത്തില്‍ പട്ടികവര്‍ഗ്ഗമേഖല പ്രഖ്യാപിക്കണമെന്ന ആവശ്യവും ജാനു ഉന്നയിച്ചിരുന്നു. ഇതെല്ലാം എന്‍.ഡി.എ പരിഗണിക്കാതായതോടെയാണ് മുന്നണി വിടാന്‍ ജാനു തീരുമാനിച്ചത്.