വിദേശ നിക്ഷേപം: മുന്നണിയില്‍ ചര്‍ച്ച ചെയ്യാത്തത് അനുചിതമെന്ന് ചന്ദ്രപ്പന്‍
Kerala
വിദേശ നിക്ഷേപം: മുന്നണിയില്‍ ചര്‍ച്ച ചെയ്യാത്തത് അനുചിതമെന്ന് ചന്ദ്രപ്പന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th September 2011, 4:25 pm

കൊച്ചി: വിദേശ നിക്ഷേപത്തെക്കുറിച്ച് അമേരിക്കന്‍ പ്രതിനിധികളുമായി സംസാരിച്ചത് മന്ത്രിസഭയേയും മുന്നണിയേയും അറിയിക്കാത്തത് അനുചിതമായിപ്പോയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍ .

ഭരണത്തിലിരിക്കുമ്പോള്‍ ഇത്തരം കൂടിക്കാഴ്ച്ചകള്‍ സ്വാഭാവികമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ പറയാതിരിക്കുന്നത് രാഷ്ട്രീയമായി ശരിയല്ല. ബന്ധപ്പെട്ടവര്‍ എന്താണ് സംസാരിച്ചതെന്ന് മുന്നണിയും മന്ത്രിസഭയും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ മലിനമായ മുഖമാണ് വിക്കിലീക്്‌സ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ കുഞ്ഞാലിക്കുട്ടി അനുകൂല വിധി സമ്പാദിച്ചത് എങ്ങിനെയാണെന്ന് പുതിയ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അതിനാല്‍ കോടതി തള്ളിയ കേസ്സെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ കേസ്സില്‍ സി.ബി.ഐ അന്വേഷണം ആവശ്യമാണന്ന വി.എസ്സിന്റെ വാദം ന്യായമാണ്. കേസ്സിലെ നിലവിലെ അന്വേഷണം അട്ടിമറിക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സി.കെ.ചന്ദ്രപ്പന്‍ കുറ്റപ്പെടുത്തി.