| Wednesday, 7th January 2015, 10:31 am

ഇടതു നേതൃത്വത്തെ ആര് തിരുത്തും?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫാസിസ്റ്റ് വിരുദ്ധ സമരത്തില്‍
ഇന്ത്യന്‍ ജനതയുടെ സമരായുധങ്ങളില്‍
വെച്ചേറ്റവും മൂര്‍ച്ചയേറിയതാണ്
ഇടതുപക്ഷ രാഷ്ട്രീയം എന്ന
സങ്കല്‍പത്തിന്റെ മുനയൊടിയുന്നത്
തീര്‍ച്ചയായും ആശങ്കാജനകമാണ്.



| ഒപ്പീനിയന്‍ | സി.കെ അബ്ദുല്‍ അസീസ് |


ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികളെയാണ് ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഇടതുചേരിയില്‍ പ്രതീക്ഷയര്‍പ്പിച്ച ബഹുജനങ്ങളില്‍ നല്ലൊരു വിഭാഗം ശത്രുപക്ഷത്തേക്ക് കൂറുമാറുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് പാര്‍ട്ടി നേതൃത്വം. പാര്‍ട്ടിക്കെവിടെയാണ് കുഴപ്പം സംഭവിച്ചതെന്ന കാര്യത്തില്‍ നേതാക്കള്‍ ഇനിയും ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ല. പാര്‍ട്ടി കോണ്‍ഗ്രസ്സുകളും പ്ലീനങ്ങളും കൂടിപ്പിരിയാതെ അണികള്‍ അതേക്കുറിച്ചൊന്നും ചിന്തിച്ചു തുടങ്ങാനുമിടയില്ല. അതാണല്ലോ പാര്‍ട്ടിയുടെ നടപ്പുരീതി. അത്യുന്നതങ്ങളില്‍ തീരുമാനിക്കപ്പെടുന്നത് വരേക്കും അടിത്തട്ടില്‍ ഇളകി നില്‍ക്കുന്നവര്‍ കാത്തിരിക്കുമോ എന്ന കാര്യത്തില്‍ ഉത്കണ്ഠപ്പെടുന്നവര്‍  നേതാക്കള്‍ക്കിടയില്‍ തന്നെ ധാരാളമുണ്ട്.

ഇന്ത്യന്‍ കമ്യൂണിസത്തിന്റെ നാളിതുവരെയുള്ള ചരിത്രാനുഭവങ്ങള്‍ ചികഞ്ഞ് നോക്കിയാല്‍ പോലും ഇതുപോലൊരു സന്നിഗ്ധാവസ്ഥയെ പാര്‍ട്ടി നേതൃത്വത്തിനഭിമുഖീകരിക്കേണ്ടിവന്ന സന്ദര്‍ഭം കണ്ടെത്താനാവുമെന്ന് തോന്നുന്നില്ല. 1952-ലെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പില്‍ അന്നത്തെ ആന്ധ്രാ, തെലുങ്കാന പ്രദേശങ്ങളില്‍ ബഹുജന പിന്തുണ തെളിയിക്കുകയും (ആന്ധ്ര പ്രദേശത്ത് 16 ശതമാനവും തെലുങ്കാനയില്‍ 46 ശതമാനവും) തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്ത അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി, “55-ലെ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ചരിത്രമുണ്ട്.

പക്ഷേ, ആന്ധ്രയിലെ പരാജയത്തിന് ദേശീയാടിസ്ഥാനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ദുര്‍ബലമാക്കാനോ അണികളുടെ ആത്മവീര്യം തകര്‍ക്കാനോ കഴിഞ്ഞില്ല എന്നത് വസ്തുതയാണ് (അന്നത്തെ തകര്‍ച്ചയില്‍ നിന്ന് ആന്ധ്രയില്‍ ഇടതു-വലതു പാര്‍ട്ടികള്‍ക്കിതേവരെ കരകയറാനായിട്ടില്ലെന്നത് മറ്റൊരു വസ്തുത). 1957-ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയതോടെ ദേശീയാടിസ്ഥാനത്തില്‍ തന്നെ ഇടതുപക്ഷത്തിന് ഒരു പുത്തനുണര്‍വ് സാധിതമായി.   


ജെ.പിയുടെ (ജയപ്രകാശ് നാരായണന്‍) സമ്പൂര്‍ണ വിപ്ലവത്തിന്റെ മറ പിടിച്ച് ഫാസിസ്റ്റ് ശക്തികള്‍ പടനീക്കം നടത്തുകയാണെന്ന ഇന്ദിരാഗാന്ധിയുടെ നിഗമനം പൂര്‍ണമായും തെറ്റായിരുന്നുവെന്ന് പറയാനാവില്ല. പില്‍ക്കാല സംഭവങ്ങള്‍ അതായത്, ജനതാ സര്‍ക്കാറിലൂടെയാണ് സംഘ്പരിവാര്‍ അധികാരത്തിന്റെ അകത്തളങ്ങളില്‍ പ്രവേശിച്ചു തുടങ്ങിയതെന്ന യാഥാര്‍ഥ്യം ഇന്നാര്‍ക്കെങ്കിലും നിഷേധിക്കാനാവുമെന്ന് തോന്നുന്നില്ല. പക്ഷേ, അതുമാത്രമായിരുന്നു ഇന്ദിരാഗാന്ധിയുടെ ഉന്നം എന്ന് കരുതുന്നതും അയുക്തികമാണ്.



തെരഞ്ഞെടുപ്പില്‍ ജയിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തുന്ന ചരിത്ര സംഭവം കൂടിയായിരുന്നു “57-ലെ വിജയം. തുടര്‍ന്നങ്ങോട്ട്, ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിക്കാന്‍ കെല്‍പ്പുള്ള ശക്തിയായി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളരുന്നതിനാണ് ചരിത്രം സാക്ഷ്യം വഹിച്ചത്. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നെങ്കിലും ഈ സ്വാധീന ശക്തിയെ അത് കാര്യമായി ബാധിക്കുകയുണ്ടായില്ല.

തെലുങ്കാന സമരം പിന്‍വലിക്കപ്പെട്ടതിനു ശേഷം, പാര്‍ട്ടിസാന്‍ സമരങ്ങളെയും (സമൂഹത്തിലെ ചൂഷിത വിഭാങ്ങളുടെ പക്ഷം പിടിച്ചുകൊണ്ടുള്ള സമരമാണ് പാര്‍ട്ടിസാന്‍ സമരം) കര്‍ഷകയുദ്ധത്തിലേക്കുള്ള അതിന്റെ പരിണാമോന്മുഖതയെയും കരുതലോടെ വീക്ഷിച്ചുവന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി, നഗരങ്ങളിലെ തൊഴിലാളികള്‍ക്കിടയിലും ഗ്രാമങ്ങളിലെ അഭ്യസ്തവിദ്യര്‍ക്കിടയിലും കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു മുന്നോട്ടുപോയിരുന്നത്.

പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിന്റെ ഫലമായി പാര്‍ട്ടിസാന്‍ സമരങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന വിഭാഗം സി.പി.ഐ.എമ്മിന്റെ പക്ഷത്ത് വരികയും കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കുമിടയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്തു. ഇത് പില്‍ക്കാലത്ത് പുതിയ ആശയസമരങ്ങള്‍ക്ക് വഴി വെട്ടിത്തുറന്നു; ചൈനീസ് വിപ്ലവത്തിന്റെ പാതയാണ് (കര്‍ഷകയുദ്ധവും ഗറില്ലാ യുദ്ധവും) ശരിയെന്ന് വാദിച്ചവര്‍ പാര്‍ട്ടി വിട്ടു പുറത്ത് പോവുന്നതിലാണ് അത് അവസാനിച്ചത്. അതാണ് പിന്നീട് നക്‌സലൈറ്റ് പ്രസ്ഥാനമായി വളര്‍ന്നുവന്നത്.

സി.പി.ഐക്കാവട്ടെ, വലിയ വളര്‍ച്ചയോ പിളര്‍പ്പോ ഒന്നും നേരിടേണ്ടിവന്നില്ല. പരമ്പരാഗത പോക്കറ്റുകളില്‍ സ്വാധീനം നിലനിര്‍ത്തുന്നതിലാണത് ശ്രദ്ധ കേന്ദ്രീകരിച്ചത്. അതേസമയം നക്‌സലൈറ്റുകളുമായുള്ള ആശയസമരത്തിന്റെ നിഷേധാത്മക ഫലമെന്നോണം പാര്‍ട്ടിക്കാന്‍ സമരത്തോടും വിപ്ലവകരമായ ബലപ്രയോഗത്തോടും വിമുഖത പുലര്‍ത്തുന്ന ഒരു പ്രവണത പില്‍ക്കാലത്ത് സി.പി.ഐ.എമ്മില്‍ വേരുപിടിച്ചുവന്നു. ഈ പ്രശ്‌നങ്ങളെല്ലാം തന്നെ അതിന്റെ മൂര്‍ത്ത രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത് 1975-ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തോടെയാണ്.

ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. അടിയന്തരാവസ്ഥയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തു തന്നെയായിരുന്നാലും അത് പ്രധാനമായും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സംഘടനാ സ്വാതന്ത്ര്യത്തിന്റെയും അവകാശ സമരങ്ങളുടെയും നേര്‍ക്കുള്ള കടന്നാക്രമണമായിട്ടാണ് അനുഭവപ്പെട്ടത്. അഭ്യസ്തവിദ്യരായ മധ്യവര്‍ഗമായിരുന്നു ഇതിന്റെ ആദ്യത്തെ ഇരകള്‍.

ജെ.പിയുടെ (ജയപ്രകാശ് നാരായണന്‍) സമ്പൂര്‍ണ വിപ്ലവത്തിന്റെ മറ പിടിച്ച് ഫാസിസ്റ്റ് ശക്തികള്‍ പടനീക്കം നടത്തുകയാണെന്ന ഇന്ദിരാഗാന്ധിയുടെ നിഗമനം പൂര്‍ണമായും തെറ്റായിരുന്നുവെന്ന് പറയാനാവില്ല. പില്‍ക്കാല സംഭവങ്ങള്‍ അതായത്, ജനതാ സര്‍ക്കാറിലൂടെയാണ് സംഘ്പരിവാര്‍ അധികാരത്തിന്റെ അകത്തളങ്ങളില്‍ പ്രവേശിച്ചു തുടങ്ങിയതെന്ന യാഥാര്‍ഥ്യം ഇന്നാര്‍ക്കെങ്കിലും നിഷേധിക്കാനാവുമെന്ന് തോന്നുന്നില്ല. പക്ഷേ, അതുമാത്രമായിരുന്നു ഇന്ദിരാഗാന്ധിയുടെ ഉന്നം എന്ന് കരുതുന്നതും അയുക്തികമാണ്.

സി.പി.ഐ മുന്‍കൂട്ടി തീരുമാനിച്ച പോലെയാണ് അടിയന്തരാവസ്ഥക്ക് പിന്തുണ പ്രഖ്യാപിച്ചത്. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും സി.പി.ഐ വലിയ വില കല്‍പിച്ചുവന്നിരുന്നുവെന്നത് കൊണ്ടാവാം അങ്ങനെയൊരു ഉറച്ച തീരുമാനം ഉടനടിയുണ്ടായത്.

അടുത്തപേജില്‍ തുടരുന്നു


അടിയന്തരാവസ്ഥ പ്രഖ്യാപനം ഇത്തരം ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയെ നിര്‍ബന്ധിതമാക്കി എന്നാണ് തുടര്‍ന്ന് പറയുന്നത്. ചുരുക്കി പറഞ്ഞാല്‍, നിലവിലുള്ള വര്‍ഗ-ബഹുജന സംഘടനകളെ രാഷ്ട്രീയമായി ഏകോപിപ്പിക്കാനും സമരസജ്ജമാക്കാനും കെല്‍പില്ലാത്ത വിധത്തിലായിരുന്നു സി.പി.ഐ.എം പാര്‍ട്ടിയുടെ അപ്പോഴത്തെ അവസ്ഥ. സംഘ്പരിവാര്‍ ശക്തികള്‍ക്ക് മേല്‍ക്കൈയുണ്ടായിരുന്ന ജെ.പിയുടെ ലോക് സംഘര്‍ഷ് സമിതിയില്‍ കക്ഷി ചേര്‍ന്നുകൊണ്ടാണ് സി.പി.എം സ്വന്തം ദൗര്‍ബല്യത്തിന് പരിഹാരം കണ്ടത്!!



ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 1951-ലെ നയപ്രഖ്യാപനം ഇതിനെ സൈദ്ധാന്തികമായി ന്യായീകരിക്കുന്നതുമാണ്- ഇന്ത്യന്‍ വിപ്ലവത്തിന്റെ ഘട്ടത്തെക്കുറിച്ച് സാമ്രാജ്യത്വവിരുദ്ധ-ഫ്യൂഡല്‍ വിരുദ്ധ ഘട്ടം എന്നാണ് “51-ലെ നയരേഖ പറയുന്നത്. വന്‍കിട ബൂര്‍ഷ്വാസിയെ കൂടി ഉള്‍പ്പെടുത്തി ഒരു പൊതു ഐക്യമുന്നണിയാണ് “51-ലെ നയരേഖ വിഭാവനം ചെയ്തിരുന്നത്.

കോണ്‍ഗ്രസ്സുമായുള്ള സഹകരണം, സി.പി.ഐയെ സംബന്ധിച്ചേടത്തോളം സൈദ്ധാന്തിക ന്യായീകരണമര്‍ഹിക്കുന്നതായിരുന്നുവെന്നര്‍ഥം. അതേസമയം സി.പി.എമ്മിന്റെ പ്രശ്‌നം പ്രയോഗത്തിലെങ്ങനെ അടിയന്തരാവസ്ഥയെ എതിര്‍ക്കണമെന്നുള്ളതായിരുന്നു. “51-ലെ നയരേഖയെ ഇന്ത്യന്‍ വിപ്ലവഘട്ടം രണ്ടാം കാര്‍ഷിക ഘട്ടമാണെന്ന് തിരുത്തിക്കൊണ്ട് “68-ല്‍ എട്ടാം കോണ്‍ഗ്രസ്സിലംഗീകരിച്ച രേഖ ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസിയെ ജനാധിപത്യ വിപ്ലവത്തിന്റെ ശത്രുപക്ഷത്താണ് നിര്‍ത്തിയത്. ഈ സാഹചര്യത്തില്‍ അടിയന്തരാവസ്ഥ അര്‍ധ ഫാസിസമാണെന്നാണ് സി.പി.ഐ.എം വിലയിരുത്തിയത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആദ്യത്തെ രണ്ടാഴ്ചക്കാലം സി.പി.ഐ.-എംസി.പി.ഐ.എം അതിനെ ഭാഗികമായി പിന്തുണക്കുകയും പിന്നീട് തുറന്നെതിര്‍ക്കുകയും ചെയ്തു. പക്ഷേ അര്‍ധ ഫാസിസത്തിനെതിരെ ജനങ്ങളിലേക്കിറങ്ങാനോ സ്വതന്ത്രമായി ഒരു ജനകീയ പോരാട്ടത്തിനൊരുങ്ങാനോ ആ പാര്‍ട്ടിക്ക് സാധിച്ചില്ല. എന്തുകൊണ്ട് എന്ന പ്രശ്‌നത്തെ സി.പി.ഐ.എം നേതാവ് എം. ബസവ പുന്നയ്യ ഇപ്രകാരം വിശദീകരിക്കുന്നു:

“”പാര്‍ട്ടി പരിപാടിയിലെ അടിസ്ഥാനപരമായ മാറ്റങ്ങളെക്കുറിച്ചും ആ മാറ്റങ്ങള്‍ അടവുപരമായ നയരേഖയുടെ സ്വഭാവത്തിന് വരുത്തിയിട്ടുള്ള വ്യത്യാസങ്ങളെന്താണെന്നതിനെക്കുറിച്ചും നമ്മുടെ പാര്‍ട്ടിയുടെ നേതൃത്വം ഗൗരവപൂര്‍വം ചിന്തിച്ചിരുന്നില്ലെന്നും, സ്വാതന്ത്ര്യത്തിനു ശേഷം നമ്മുടെ രാജ്യത്തുണ്ടായിട്ടുള്ള സാമൂഹിക, സാമ്പത്തിക മാറ്റങ്ങളെ സംബന്ധിച്ച് സമഗ്രമായ ഒരു വിലയിരുത്തല്‍ നടത്തുകയോ നയപ്രഖ്യാപന രേഖയില്‍ ആ മാറ്റങ്ങളുടെ പ്രത്യാഘാതങ്ങള്‍ എന്താണ്, നമ്മുടെ പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനവും വിപ്ലവ പ്രസ്ഥാനവും നടത്തിക്കൊണ്ട് പോവുന്നതില്‍ ഏതു തരത്തിലുള്ള മാറ്റങ്ങളാണ് ഇതുമൂലമുണ്ടാകേണ്ടത് എന്നീ വക കാര്യങ്ങളെക്കുറിച്ച് വിലയിരുത്തല്‍ നടത്തുകയോ ചെയ്യാന്‍ നമ്മുടെ കേന്ദ്രം ശ്രമിച്ചിരുന്നില്ല…”

“ഈ സാഹചര്യത്തില്‍ നമ്മുടെ പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലുള്ള നമ്മുടെ കടമകള്‍ എന്താണെന്ന് മൂര്‍ത്തമായി, നയപ്രഖ്യാപനരേഖയുടെ അടിസ്ഥാനം നിര്‍ണയിക്കുന്നതിനും അതനുസരിച്ച് വിവിധ വര്‍ഗ-ബഹുജന മുന്നണികളിലെ നമ്മുടെ പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്തുന്നതിനുമുള്ള എല്ലാ പരിശ്രമങ്ങളും തീര്‍ച്ചയായും അപര്യാപ്തമാവും; തെറ്റുകള്‍ക്ക് പോലും വിധേയമാകും”” (“51-ലെ നയപ്രഖ്യാപനത്തെക്കുറിച്ച് എം. ബസവ പുന്നയ്യ- 1986- സി.പി.ഐ.എം കേരള സ്റ്റേറ്റ് കമ്മിറ്റി).


സംഘടനയും സമരവും വേണം. പക്ഷേ, കമ്യൂണിസ്റ്റ് പാര്‍ട്ടി വേണമെന്നില്ല എന്ന സ്ഥിതിവന്നു ചേര്‍ന്നു. ബോംബയിലെ മുഖ്യ തൊഴിലാളി കേന്ദ്രമായിരുന്ന ലാല്‍ബാഗ് പാര്‍ലമെന്റ് മണ്ഡലം എക്കാലവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുത്തക സീറ്റായിരുന്നു. അടിയന്തരാവസ്ഥക്കു ശേഷം അവിടെ പിന്നീടൊരിക്കലും ചെങ്കൊടി പാറിയിട്ടില്ല. തൊഴിലാളി സംഘടനാ പ്രവര്‍ത്തനം അതിന് ശേഷവും തുടര്‍ന്നുവെങ്കിലും പാര്‍ട്ടി ദുര്‍ബലമായി. ബോംബെയിലും അഹ്മദാബാദിലുമെല്ലാം കമ്യൂണിസ്റ്റുകാര്‍ക്ക് ഭ്രഷ്ട് കല്‍പിക്കാന്‍ തുടങ്ങിയത് അടിയന്തരാവസ്ഥക്ക് ശേഷമാണ്.



അടിയന്തരാവസ്ഥ പ്രഖ്യാപനം ഇത്തരം ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയെ നിര്‍ബന്ധിതമാക്കി എന്നാണ് തുടര്‍ന്ന് പറയുന്നത്. ചുരുക്കി പറഞ്ഞാല്‍, നിലവിലുള്ള വര്‍ഗ-ബഹുജന സംഘടനകളെ രാഷ്ട്രീയമായി ഏകോപിപ്പിക്കാനും സമരസജ്ജമാക്കാനും കെല്‍പില്ലാത്ത വിധത്തിലായിരുന്നു സി.പി.ഐ.എം പാര്‍ട്ടിയുടെ അപ്പോഴത്തെ അവസ്ഥ. സംഘ്പരിവാര്‍ ശക്തികള്‍ക്ക് മേല്‍ക്കൈയുണ്ടായിരുന്ന ജെ.പിയുടെ ലോക് സംഘര്‍ഷ് സമിതിയില്‍ കക്ഷി ചേര്‍ന്നുകൊണ്ടാണ് സി.പി.ഐ.എം സ്വന്തം ദൗര്‍ബല്യത്തിന് പരിഹാരം കണ്ടത്!!

ഇങ്ങനെ രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും അടവുപരമായ പാപ്പരത്തത്തിന്റെ അനന്തരഫലങ്ങള്‍ ആദ്യം പ്രതിഫലിച്ചത് നഗരങ്ങളിലെ തൊഴിലാളി വര്‍ഗത്തിനിടയിലാണ്. ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ക്കൊന്നും സംഭവിച്ചില്ലെങ്കിലും തൊഴിലാളി വര്‍ഗത്തിന്റെ രാഷ്ട്രീയ ബോധത്തെയും സമരവീര്യത്തെയും അത് ദുര്‍ബലപ്പെടുത്തി. മാത്രമല്ല, തൊഴിലാളി സംഘടനകള്‍ക്കുള്ളിലേക്ക് സംഘ്പരിവാറിന് നുഴഞ്ഞു കയറാനുള്ള സാഹചര്യമൊരുക്കാനും അതുപകരിച്ചു.

സംഘടനയും സമരവും വേണം. പക്ഷേ, കമ്യൂണിസ്റ്റ് പാര്‍ട്ടി വേണമെന്നില്ല എന്ന സ്ഥിതിവന്നു ചേര്‍ന്നു. ബോംബയിലെ മുഖ്യ തൊഴിലാളി കേന്ദ്രമായിരുന്ന ലാല്‍ബാഗ് പാര്‍ലമെന്റ് മണ്ഡലം എക്കാലവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുത്തക സീറ്റായിരുന്നു. അടിയന്തരാവസ്ഥക്കു ശേഷം അവിടെ പിന്നീടൊരിക്കലും ചെങ്കൊടി പാറിയിട്ടില്ല. തൊഴിലാളി സംഘടനാ പ്രവര്‍ത്തനം അതിന് ശേഷവും തുടര്‍ന്നുവെങ്കിലും പാര്‍ട്ടി ദുര്‍ബലമായി. ബോംബെയിലും അഹ്മദാബാദിലുമെല്ലാം കമ്യൂണിസ്റ്റുകാര്‍ക്ക് ഭ്രഷ്ട് കല്‍പിക്കാന്‍ തുടങ്ങിയത് അടിയന്തരാവസ്ഥക്ക് ശേഷമാണ്.

ഈ വക പ്രശ്‌നങ്ങളെയും ദൗര്‍ബല്യങ്ങളെയുമെല്ലാം അതിജീവിക്കാന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് കെല്‍പ് നേടിക്കൊടുത്തത് അടിയന്തരാവസ്ഥക്ക് ശേഷം പശ്ചിമബംഗാളിലുണ്ടായ തെരഞ്ഞെടുപ്പ് വിജയമാണ്. ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഇടതുപക്ഷം ഊട്ടിയുറപ്പിച്ച ബഹുജന പിന്തുണയും പാര്‍ലമെന്റിലെ സജീവ സാന്നിധ്യവുമാണ് ദേശീയാടിസ്ഥാനത്തിലുള്ള ദൗര്‍ബല്യങ്ങളെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോവാനുള്ള ഉള്‍ക്കരുത്ത് നേടിക്കൊടുത്തത്.

ആ സ്ഥിതിവിശേഷം ഇന്ന് തകിടം മറിഞ്ഞിരിക്കുന്നു. മൂന്നര പതിറ്റാണ്ട് കാലം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സുശക്തവും സുരക്ഷിതവുമായ താവള പ്രദേശമായി നിലകൊണ്ട പശ്ചിമബംഗാളില്‍ മലയിടിച്ചില്‍ പോലെയാണ് പാര്‍ട്ടി തകര്‍ന്നുകൊണ്ടിരിക്കുന്നത്. അതിന്റെ അനുരണനങ്ങള്‍ ദേശീയാടിസ്ഥാനത്തില്‍ തന്നെ പ്രകടമാണ്. ആന്ധ്ര, ബിഹാര്‍, ഒഡീഷ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ കേന്ദ്രങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. കേരളവും ത്രിപുരയും മാത്രമാണ് ഇതിനൊരപവാദം.

അണികളുടെ കൂറുമാറ്റം ഒരു സര്‍വേന്ത്യാ പ്രതിഭാസം തന്നെയാണെന്ന് പറയാം. ബംഗാളിലത് കുത്തൊഴുക്കായി മാറിയിരിക്കുന്നുവെന്ന് നേതാക്കളും സമ്മതിക്കുന്നു. സോവിയറ്റ് കമ്യൂണിസത്തിന്റെ തകര്‍ച്ചയെ ഓര്‍മിപ്പിക്കുന്ന വിധത്തിലാണ് പശ്ചിമ ബംഗാളില്‍ ഇടതുപക്ഷം തകര്‍ന്നുകൊണ്ടിരിക്കുന്നത്. പ്രകടമായ ഒരു വ്യത്യാസമേയുള്ളൂ. റഷ്യയില്‍ നേതാക്കളാണ് ശത്രുപക്ഷം ചേര്‍ന്നത്. നേതാക്കള്‍ പ്രതിവിപ്ലവം നടത്തുമ്പോള്‍ പാര്‍ട്ടിയണികള്‍ ഇതികര്‍ത്തവ്യതാമൂഢരായി നില്‍ക്കുന്ന ദുരന്തമാണ് റഷ്യയില്‍ സംഭവിച്ചത്. അണികള്‍ പ്രതിവിപ്ലവം നടത്തുമ്പോള്‍ നേതാക്കള്‍ നിഷ്‌ക്രിയരായി നില്‍ക്കുന്നതാണ് ബംഗാളില്‍ നടന്നുകൊണ്ടിരിക്കുന്നത്.

2009-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കിയ താക്കീതുകളെയൊന്നും പാര്‍ട്ടി നേതൃത്വം മുഖവിലക്കെടുത്തില്ല. തല്‍ഫലമായി 2011-ലെ തകര്‍ച്ചയെ മുന്‍കൂട്ടി കാണാനോ പ്രതിരോധിക്കാനോ സാധിച്ചില്ല. 2009-ല്‍ ഉയര്‍ന്നുവന്ന ഭരണവിരുദ്ധ വികാരം 2014 ആയപ്പോഴേക്കും സ്ഥിര സ്വഭാവമാര്‍ജിച്ച, രാഷ്ട്രീയ പ്രവണതയായി പരിണമിച്ചുവെന്നാണ് 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത്.

സി.പി.ഐ.എമ്മിന് ലഭിച്ച രണ്ട് സീറ്റില്‍ ഇടതുപക്ഷ മുന്നണിക്കൊതുങ്ങിനില്‍ക്കേണ്ടിവന്നത് ഇടതുപക്ഷത്തിനും ബഹുജനങ്ങള്‍ക്കുമിടയില്‍ വര്‍ദ്ധിച്ചുവരുന്ന അകല്‍ച്ചയുടെയും വൈരുദ്ധ്യത്തിന്റെയും പ്രത്യക്ഷ ദൃഷ്ടാന്തം തന്നെയാണ്. 2009-നെ അപേക്ഷിച്ച് 13.7 ശതമാനത്തിന്റെ വോട്ട് ചോര്‍ച്ചയാണ് ഇടതുപക്ഷത്തെ ദയനീയ പരാജയത്തില്‍ കൊണ്ടെത്തിച്ചത്.

സി.പി.എം വോട്ടുകളില്‍ 10.4 ശതമാനത്തിന്റെ ചോര്‍ച്ചയുണ്ടായി. ഇക്കാലയളവില്‍ കോണ്‍ഗ്രസ്സിന്റെ വോട്ടു ചോര്‍ച്ച 3.85 ശതമാനമാണ്. നേട്ടമുണ്ടാക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് 19-ല്‍ നിന്ന് 34 സീറ്റിലേക്ക് ഉയര്‍ന്നപ്പോള്‍ 7.5 ശതമാനത്തിന്റെ വോട്ട് വര്‍ധനവ് നേടി. ബി.ജെ.പി ഒരു സീറ്റില്‍ നിന്ന് രണ്ട് സീറ്റിലേക്ക് വലുതായപ്പോള്‍ വോട്ടുകളുടെ ശതമാനം 6.14-ല്‍ നിന്നും 16.8 ശതമാനമായി വര്‍ധിപ്പിച്ചു.

അടുത്തപേജില്‍ തുടരുന്നു


എല്‍.ഡി.എഫ് ആണെങ്കില്‍ 2009-ലെ പി.ഡി.പി വിവാദം പോലെയുള്ള നൂലാമാലകളില്‍ നിന്നെല്ലാം വിമുക്തമായിരുന്നു. വഴിവിട്ട ബാന്ധവങ്ങളില്‍നിന്നെല്ലാം വിട്ടുനിന്നുകൊണ്ട് പ്രതിയോഗികള്‍ക്കെതിരെ സര്‍വ മുന്‍കരുതലുകളും സ്വീകരിച്ചുകൊണ്ടാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. ആര്‍.എസ്.പി ഇടതുമുന്നണി വിട്ടു എന്ന ഒരു കുറവൊഴിച്ചാല്‍ സര്‍വാംഗ ശുദ്ധിയോടെയും വി.എസ്സിന്റെ അകൈതവമായ പിന്തുണയോടെയും തെരഞ്ഞെടുപ്പിനെ നേരിട്ട എല്‍.ഡി.എഫിന് 20-ല്‍ 12 സീറ്റെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. പക്ഷേ, ജനവിധി ഈ പ്രതീക്ഷക്കൊത്ത് ഉയരുകയുണ്ടായില്ല.



ഇടതുപക്ഷ വോട്ടുകള്‍ ചോര്‍ന്നത് തൃണമൂലിലേക്കാണോ ബി.ജെ.പിയിലേക്കാണോ എന്ന ഒരു തര്‍ക്കത്തിനിപ്പോള്‍ പ്രസക്തിയില്ല. ബംഗാളില്‍ ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ മുന്നേറ്റത്തിനും അതിന്റെ ഗതിവേഗത്തിനുമാണ് ഇന്നത്തെ സാഹചര്യത്തില്‍ ഊന്നല്‍ നല്‍കേണ്ടത്. ദേശീയ രാഷ്ട്രീയത്തില്‍ മേല്‍ക്കൈ നേടിയ ഹിന്ദുത്വവാദ രാഷ്ട്രീയത്തിന്റെ നേരിട്ടുള്ള സ്വാധീനം ഇതിലൊരു പ്രധാന ഘടകമാണെങ്കില്‍ തന്നെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ദൗര്‍ബല്യങ്ങളില്‍ നിന്ന് വന്‍തോതില്‍ മുതലെടുപ്പ് നടത്താന്‍ ബംഗാളില്‍ ബി.ജെ.പിക്ക് സാധ്യമായിട്ടുണ്ട് എന്ന ഭീതിദമായ യാഥാര്‍ഥ്യത്തിനാണിത് അടിവരയിടുന്നത്.

ഫാസിസ്റ്റ് വിരുദ്ധ സമരത്തില്‍ ഇന്ത്യന്‍ ജനതയുടെ സമരായുധങ്ങളില്‍ വെച്ചേറ്റവും മൂര്‍ച്ചയേറിയതാണ് ഇടതുപക്ഷ രാഷ്ട്രീയം എന്ന സങ്കല്‍പത്തിന്റെ മുനയൊടിയുന്നത് തീര്‍ച്ചയായും ആശങ്കാജനകമാണ്.

1955-ല്‍ ആന്ധ്രയില്‍ സംഭവിച്ചത് പോലെ ഒരു സംസ്ഥാനത്ത് മാത്രം ഈ പരാജയം ഒതുങ്ങിനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ യാതൊരു സാംഗത്യവും കാണുന്നില്ല. ബംഗാള്‍ കഴിഞ്ഞാല്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് ആഴത്തില്‍ വേരോട്ടമുള്ള കേരളത്തില്‍ 2006-ന് ശേഷം ഒരു തെരഞ്ഞെടുപ്പ് വിജയം അവകാശപ്പെടാനായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 2009-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ മാത്രമാണ് ജയിക്കാന്‍ സാധിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 41.89 ശതമാനം ഇടതുമുന്നണിക്കും 47.73 ശതമാനം യു.ഡി.എഫിനും ലഭിച്ചു.

ഇടതുപക്ഷത്തിന്റെ നെടുനായകത്വം വഹിക്കുന്ന സി.പി.ഐ.എമ്മിന് 2009-ല്‍ ലഭിച്ചത് 30.48 ശതമാനം വോട്ടുകളാണ്. 2014-ല്‍ ബംഗാളിനെ അപേക്ഷിച്ച് മികച്ച വിജയം കേരളത്തില്‍ നേടിയെങ്കിലും വോട്ടുകളുടെ ശതമാനം 21.6 ആയി കുറഞ്ഞു. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 28.18 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ സീറ്റുകളുടെ നേട്ടത്തിന്റെ മാറ്റു കുറക്കുന്ന ഒരു പ്രവണത നിലവില്‍ വന്നതായി കാണാവുന്നതാണ്. 2011-ല്‍ രാഷ്ട്രീയ പ്രതിയോഗികളും മാധ്യമങ്ങളും സി.പി.ഐ.എമ്മിനെ സംഘം ചേര്‍ന്ന് ആക്രമിക്കുന്ന ഒരു സ്ഥിതിവിശേഷത്തെ നേരിട്ടുകൊണ്ടാണ് തെരഞ്ഞെടുപ്പിലേക്ക് പോയത്.

ടി.പി ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇങ്ങനെ പ്രതിക്കൂട്ടില്‍ നിന്നുകൊണ്ട് നേരിട്ട തെരഞ്ഞെടുപ്പായിരുന്നു 2011-ലേത്.  ഈ സന്നിഗ്ധ ഘട്ടത്തെ തരണം ചെയ്തുകൊണ്ട് യു.ഡി.എഫിനൊപ്പമെത്താന്‍ സാധിച്ചുവെന്നത് സ്തുത്യര്‍ഹമായ നേട്ടമാണ്. നേരിയ വ്യത്യാസത്തിലാണ് ഭരണം എല്‍.ഡി.എഫിന് നഷ്ടപ്പെട്ടത്.

അതേസമയം 2014-ല്‍ യു.ഡി.എഫ് ആയിരുന്നു പ്രതിക്കൂട്ടില്‍. സോളാര്‍ വിവാദവും പടലപിണക്കങ്ങളും ലീഗിന്റെ അഞ്ചാം മന്ത്രി പ്രശ്‌നവുമെല്ലാം യു.ഡി.എഫിനെ പിന്തുണക്കുന്ന സാമുദായിക ശക്തികള്‍ക്കിടയില്‍ ഭരണവിരുദ്ധ വികാരത്തിന്റേതായ ഒരു അന്തരീക്ഷം സംജാതമാക്കിയിരുന്നു. പക്ഷേ അതൊന്നും തന്നെ എല്‍.ഡി.എഫ് അനുകൂല വോട്ടായി മാറുകയുണ്ടായില്ല.

എല്‍.ഡി.എഫ് ആണെങ്കില്‍ 2009-ലെ പി.ഡി.പി വിവാദം പോലെയുള്ള നൂലാമാലകളില്‍ നിന്നെല്ലാം വിമുക്തമായിരുന്നു. വഴിവിട്ട ബാന്ധവങ്ങളില്‍നിന്നെല്ലാം വിട്ടുനിന്നുകൊണ്ട് പ്രതിയോഗികള്‍ക്കെതിരെ സര്‍വ മുന്‍കരുതലുകളും സ്വീകരിച്ചുകൊണ്ടാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. ആര്‍.എസ്.പി ഇടതുമുന്നണി വിട്ടു എന്ന ഒരു കുറവൊഴിച്ചാല്‍ സര്‍വാംഗ ശുദ്ധിയോടെയും വി.എസ്സിന്റെ അകൈതവമായ പിന്തുണയോടെയും തെരഞ്ഞെടുപ്പിനെ നേരിട്ട എല്‍.ഡി.എഫിന് 20-ല്‍ 12 സീറ്റെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. പക്ഷേ, ജനവിധി ഈ പ്രതീക്ഷക്കൊത്ത് ഉയരുകയുണ്ടായില്ല.

പി.ബി മെമ്പര്‍ എം.എ ബേബി കൊല്ലത്തും സി.സി മെമ്പര്‍ വിജയരാഘവന്‍ കോഴിക്കോട്ടും പരാജയപ്പെട്ടു. മറ്റൊരു സി.സി അംഗം പി. കരുണാകരന്‍ കാസര്‍കോട് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇരുമുന്നണികളുടെയും തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ കേരളത്തിലെ ജാതി-മത സമവാക്യങ്ങളുടെ തകിടം മറിച്ചിലുകള്‍ നിര്‍ണായക പങ്കുവഹിക്കാറുണ്ടെന്നത് യാഥാര്‍ഥ്യമാണെങ്കിലും അതിലുപരി ചില ഘടകങ്ങള്‍ കൂടി ഇക്കുറി ഇടപെടല്‍ നടത്തിയതായി കാണാം.

കോഴിക്കോടും കാസര്‍കോടും ബി.ജെ.പി വോട്ടുകളിലുണ്ടായ വര്‍ധനവും ഇടതുവോട്ടുകളുടെ കുറവും ഇതിന്റെ ചില സൂചനകള്‍ നല്‍കുന്നുണ്ട്. ഇടതുമുന്നണിക്ക് കിട്ടിക്കൊണ്ടിരുന്ന ന്യൂനപക്ഷ വോട്ടുകളില്‍ ഒരു വിഭാഗം വഴിപിരിഞ്ഞുപോയപ്പോള്‍ ഭൂരിപക്ഷ സമുദായ വോട്ടുകള്‍ പ്രതീക്ഷിച്ചത്ര വന്നുചേര്‍ന്നില്ല. ഇതെല്ലാം കൂട്ടിക്കിഴിച്ചാലും 2011-നെക്കാള്‍ എത്രയോ ഭേദപ്പെട്ട രാഷ്ട്രീയ സാഹചര്യം ഇടതുമുന്നണിക്കനുകൂലമായി നിലനിന്നിരുന്നു.

അടുത്തപേജില്‍ തുടരുന്നു


പി.ബിയും സി.സിയും പാര്‍ട്ടി കോണ്‍ഗ്രസ്സും പ്ലീനങ്ങളും മുറതെറ്റാതെ വിശകലനം നടത്തുന്നതല്ലാതെ, ബി.ജെ.പിയുടെ വളര്‍ച്ചയെ ഫലപ്രദമായി ചെറുത്തുതോല്‍പിക്കാന്‍ ഇടതുകക്ഷികള്‍ പ്രായോഗികമായി എന്തു നിലപാട് സ്വീകരിച്ചുവെന്ന് ഓരോ സഖാവും സ്വയം ചോദിക്കുന്നതിന് ഈ വൈകിയ വേളയിലും വലിയ പ്രാധാന്യമുണ്ട്. കാരണം, വീഴ്ചയില്‍ നിന്ന് സ്വയം വീണ്ടെടുത്ത് ശക്തരായതിന്റെ ഒരു രാഷ്ട്രീയ പാരമ്പര്യവും ഇടതുപക്ഷ കക്ഷികള്‍ക്ക് അവകാശപ്പെടാനില്ലെന്നിരിക്കെ, വീഴാതിരിക്കാന്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ഗൗരവപൂര്‍വം ആലോചിക്കേണ്ടത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നിലനില്‍പിനെ സംബന്ധിച്ചേടത്തോളം അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ്.



ബംഗാളിലെ തകര്‍ച്ചക്ക് ശേഷം കേരളത്തിലെ ഇടതുപക്ഷം അഭിമുഖീകരിക്കുന്ന ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ് എന്ന സവിശേഷതയും 2014-ലെ തെരഞ്ഞെടുപ്പിനുണ്ട്. 2004-ന് സമാനമായ ഒരു വന്‍ വിജയത്തില്‍നിന്ന് ഇടതുപക്ഷത്തെ തടുത്ത് നിര്‍ത്തിയതില്‍ ഈ “ബംഗാള്‍ ഫാക്ടര്‍” എത്രത്തോളം സ്വാധീനം ചെലുത്തുകയുണ്ടായി എന്നത് കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കേണ്ട കാര്യമാണ്.

ബംഗാളിലെന്ന പോലെ കേരളത്തിലും ബി.ജെ.പി വോട്ടുകളില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. 6 ശതമാനത്തില്‍ നിന്നും 10.8 ശതമാനത്തിലേക്കത് വളര്‍ന്നിരിക്കുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ നേമം, വട്ടിയൂര്‍കാവ്, തിരുവനന്തപുരം, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങളില്‍ ഒ. രാജഗോപാല്‍ ലീഡ് നേടുകയുണ്ടായി. നിസ്സാരവത്കരിക്കാനാവാത്ത മുന്നേറ്റമാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്സൊന്നു കണ്ണടച്ചാല്‍ അനായാസം ജയിച്ചുകയറാവുന്ന മൂന്നു പാര്‍ലമെന്റ് മണ്ഡലങ്ങള്‍ – പാലക്കാട്, കാസര്‍കോട്, തിരുവനന്തപുരം- ഇപ്പോള്‍ തന്നെ ബി.ജെ.പിയുടെ കൈവശമുണ്ട്.

ബിഷപ്പുമാരുടെ നിയന്ത്രണത്തിലുള്ള കേരള കോണ്‍ഗ്രസ്സുകാര്‍ എപ്പോള്‍ എങ്ങോട്ട് തിരിയുമെന്നൊന്നും ആര്‍ക്കും പ്രവചിക്കാനാവുകയില്ല. യു.ഡി.എഫ്-എല്‍.ഡി.എഫ് സഹകരണത്തിലൂടെ ബി.ജെ.പിയെ തോല്‍പിക്കുന്ന കുറുക്കു വിദ്യകള്‍ക്ക് അല്‍പ മാത്രമായ ആയുസ്സേ കണക്കാക്കാനാവൂ. കോണ്‍ഗ്രസ്സിനും ഇടതുപക്ഷത്തിനും ദേശീയതലത്തില്‍ പരസ്പരം വേണ്ടാതാവുന്ന ഒരു കാലമാണ് വരാന്‍ പോവുന്നതെങ്കില്‍, കേരളത്തില്‍ അങ്ങനെയൊരു “അടിയന്തര സഹകരണം” ഇരു കൂട്ടര്‍ക്കും ആവശ്യമില്ലെന്ന സ്ഥിതിയും വന്നുചേര്‍ന്നേക്കാം.

ഈവക കുറുക്കുവഴികളല്ലാതെ, കേരളത്തിലെ ബി.ജെ.പി മുന്നേറ്റത്തിന് തടയിടാന്‍ ഇടതുപക്ഷത്തിന്റെ കൈയില്‍ എന്തുപരിപാടിയാണുള്ളത്? ബി.ജെ.പിയുടെ ബഹുജന പിന്തുണ അനുസ്യൂതം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് 1996-ല്‍ തന്നെ സി.പി.എം കേന്ദ്രകമ്മിറ്റി അംഗീകരിച്ച തെരഞ്ഞെടുപ്പ് വിശകലനത്തില്‍ വ്യക്തമാക്കുകയുണ്ടായി. “99-ല്‍ ഇത് ആവര്‍ത്തിച്ചു പ്രസ്താവിച്ചു.


ഇടതു മതേതര ചേരി, മൂന്നാം മുന്നണി എന്ന പേരിലെല്ലാം അറിയപ്പെട്ടിരുന്ന കോണ്‍ഗ്രസ്സിതര- ബി.ജെ.പി ഇതര ബദല്‍ രാഷ്ട്രീയത്തിന് പിന്നീടൊരിക്കലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തി നേടാന്‍ കഴിഞ്ഞിട്ടില്ല. ബദല്‍ സംവിധാനമുണ്ടാക്കുന്നതിലെ പരാജയം പ്രതിപക്ഷ കക്ഷികളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ബി.ജെ.പിയുടെ തിരിച്ചുവരിവിന് കാരണമാവുകയും ചെയ്തുവെന്ന് സി.പി.ഐ.എം നേതൃത്വവും പിന്നീട് വിലയിരുത്തുകയുണ്ടായി.



ഇങ്ങനെ പി.ബിയും സി.സിയും പാര്‍ട്ടി കോണ്‍ഗ്രസ്സും പ്ലീനങ്ങളും മുറതെറ്റാതെ വിശകലനം നടത്തുന്നതല്ലാതെ, ബി.ജെ.പിയുടെ വളര്‍ച്ചയെ ഫലപ്രദമായി ചെറുത്തുതോല്‍പിക്കാന്‍ ഇടതുകക്ഷികള്‍ പ്രായോഗികമായി എന്തു നിലപാട് സ്വീകരിച്ചുവെന്ന് ഓരോ സഖാവും സ്വയം ചോദിക്കുന്നതിന് ഈ വൈകിയ വേളയിലും വലിയ പ്രാധാന്യമുണ്ട്. കാരണം, വീഴ്ചയില്‍ നിന്ന് സ്വയം വീണ്ടെടുത്ത് ശക്തരായതിന്റെ ഒരു രാഷ്ട്രീയ പാരമ്പര്യവും ഇടതുപക്ഷ കക്ഷികള്‍ക്ക് അവകാശപ്പെടാനില്ലെന്നിരിക്കെ, വീഴാതിരിക്കാന്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ഗൗരവപൂര്‍വം ആലോചിക്കേണ്ടത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നിലനില്‍പിനെ സംബന്ധിച്ചേടത്തോളം അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ് (സംശയമുള്ളവര്‍ക്ക് ആന്ധ്രയിലെയും തെലുങ്കാനയിലെയും ഇടതു-വലതു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്നത്തെ അവസ്ഥയൊന്ന് പരിശോധിച്ചു നോക്കാവുന്നതാണ്).

ബി.ജെ.പിയോടും സംഘ്പരിവാറിന്റെ സകലവിധ പ്രതിരൂപങ്ങളോടും കടന്നാക്രമണപരമായ ഒരു സമീപനം സ്വീകരിക്കാതെ ഇനിയുള്ള കാലം ഇടതുപക്ഷത്തിന് നിലനില്‍ക്കാനാവാത്ത സാഹചര്യമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. “കടന്നാക്രമണപരമായ സമീപനം” എന്നത് കൊണ്ട് വിവക്ഷിക്കുന്നത്, ശാരീരികമായ കടന്നാക്രമണത്തെയല്ല; ഫാഷിസത്തെ അതിന്റെ രാഷ്ട്രീയ, സാംസ്‌കാരിക ഉറവിടങ്ങളില്‍ വെച്ചുതന്നെ ചെറുത്തുതോല്‍പിക്കാനുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുക എന്നതാണ്.

ഫാസിസ്റ്റ് ശക്തികള്‍ വിജയിക്കുന്നത് വരെ കാത്തിരിക്കുകയെന്നതല്ല; ചെറുതും വലുതമായ അതിന്റെ വിജയ സാധ്യതകളെയെല്ലാം തകിടം മറിക്കുകയെന്നതാണ്. ഓരോ ചെറു വിജയങ്ങളില്‍ നിന്നും ഫാസിസ്റ്റ് രാഷ്ട്രീയം കരുത്ത് സംഭരിച്ച് വന്‍ വിജയങ്ങള്‍ സൃഷ്ടിക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണ് 2014-ലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ബി.ജെ.പിക്ക് ലഭിച്ച വന്‍ വിജയം യാദൃഛികമായി വന്നുവീണതല്ല.

1998-ല്‍ ജ്യോതിബസു ഇടതുപക്ഷത്തിന്റെ മഹാബദ്ധമെന്നു വിശേഷിപ്പിച്ച രാഷ്ട്രീയ സംഭവം ഓര്‍മിക്കുന്നവര്‍ക്ക് ഈ വിജയം വന്ന വഴിയേതാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയാനാവും. “98-ല്‍ സഖ്യകക്ഷിയായിരുന്ന എ.ഐ.ഡി.എം.കെ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് എ.ബി വാജ്‌പേയ് മന്ത്രിസഭ താഴെ വീണ ഘട്ടത്തില്‍, ജ്യോതിബസുവിനെ മുന്നില്‍ നിര്‍ത്തി ബദല്‍ മന്ത്രിസഭയുണ്ടാക്കാനുള്ള ശ്രമം നടന്നു.

സി.പി.ഐ.എം നേതൃത്വം ഇത് തള്ളിക്കളഞ്ഞു. പാര്‍ട്ടിയുടെ തീരുമാനത്തെ ഭീമാബദ്ധമെന്നാണ് ജ്യോതിബസു വിശേഷിപ്പിച്ചത്. പ്രതിപക്ഷ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ബി.ജെ.പി മന്ത്രിസഭ കെയര്‍ ടേക്കറായി രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോയി. ദേശീയ മുന്നണിയില്‍ ഇതുപക്ഷത്തോടൊപ്പമുണ്ടായിരുന്ന ടി.ഡി.പി, ഡി.എം.കെ, ജെ.ഡി.യു കക്ഷികളെയെല്ലാം കൂടെ കൂട്ടി മതേതര ചേരിയെ ശിഥിലമാക്കിക്കൊണ്ടാണ് “99-ല്‍ എന്‍.ഡി.എ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയത്.

ഇടതു മതേതര ചേരി, മൂന്നാം മുന്നണി എന്ന പേരിലെല്ലാം അറിയപ്പെട്ടിരുന്ന കോണ്‍ഗ്രസ്സിതര- ബി.ജെ.പി ഇതര ബദല്‍ രാഷ്ട്രീയത്തിന് പിന്നീടൊരിക്കലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തി നേടാന്‍ കഴിഞ്ഞിട്ടില്ല. ബദല്‍ സംവിധാനമുണ്ടാക്കുന്നതിലെ പരാജയം പ്രതിപക്ഷ കക്ഷികളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ബി.ജെ.പിയുടെ തിരിച്ചുവരിവിന് കാരണമാവുകയും ചെയ്തുവെന്ന് സി.പി.ഐ.എം നേതൃത്വവും പിന്നീട് വിലയിരുത്തുകയുണ്ടായി.

അടുത്തപേജില്‍ തുടരുന്നു


ബഹുജന പ്രക്ഷോഭങ്ങളിലൂടെ ആണവക്കരാറിനെ ചെറുത്തു തോല്‍പിക്കാനുള്ള ഒരുദ്യമം പോലും ഇടതുശക്തികളുടെ ഭാഗത്ത് നിന്നുയര്‍ന്നുവരികയുണ്ടായില്ലെന്നതാണ് ഏറ്റവും നിരാശാജനകം. ഇടതു നേതൃത്വത്തിന് പല കാരണങ്ങളും പറയാനുണ്ടാകും. കാരണങ്ങളിലൂടെയല്ല, പരിണത ഫലങ്ങളിലൂടെയാണ് ബഹുജനം ഇടതുപക്ഷത്തെ വിലയിരുത്തുന്നത്. പത്ര പ്രസ്താവനകളിലൂടെയും പത്രമാസികകളിലൂടെയും തുടര്‍ന്നുപോന്നിരുന്ന സാമ്രാജ്യത്വ വിരുദ്ധ കലാപം പിന്നീട് കെട്ടടങ്ങിയതും നാം കണ്ടു.



ഇങ്ങനെയൊരു തീരുമാനത്തിലൂടെ ഇന്ത്യയിലെ വര്‍ഗ സമരത്തെ എത്രത്തോളം ശക്തിപ്പെടുത്താനായി എന്ന് നമുക്കറിയില്ല. പാര്‍ട്ടി തകര്‍ന്നതിന്റെ കാരണങ്ങളെക്കുറിച്ച് ഇപ്പോള്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന കാരാട്ടും യെച്ചൂരിയും അന്ന് ജ്യോതിബസുവിന് ചുവപ്പ് കൊടി കാട്ടാന്‍ മുന്നില്‍ നിന്നവരാണ്. മൂന്നാം മുന്നണി പരീക്ഷണത്തിനൊന്നും ഇനി സി.പി.ഐ.എമ്മിനെ കിട്ടില്ല എന്നാണിപ്പോള്‍ പറയുന്നത്. പകരം സ്വതന്ത്രമായി പാര്‍ട്ടിയെയും ഇടതു ചേരിയെയും ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. നല്ലതുതന്നെ. പക്ഷേ, ഒരു മറു ചോദ്യം ചോദിച്ചോട്ടെ;

“64-ല്‍ നിര്‍ത്തിവെച്ച പ്രത്യയശാസ്ത്ര ചര്‍ച്ച “78-ല്‍ ജലന്ധറില്‍ പുനരാരംഭിച്ച ഘട്ടത്തിലും പാര്‍ട്ടിയുടെയും പ്രസ്ഥാനത്തിന്റെയും സ്വതന്ത്ര വളര്‍ച്ചയെക്കുറിച്ച് തന്നെയല്ലേ പറഞ്ഞു തുടങ്ങിയത്? പിന്നീടെത്ര കോണ്‍ഗ്രസ്സും പ്ലീനവും കടന്നുപോയി? പാര്‍ട്ടി സഖാക്കളുടെ തലയിലിപ്പോള്‍ തെരഞ്ഞെടുപ്പ് മാത്രമേയുള്ളൂ; ജനകീയ സമരവും സംഘാടനവും പോരാട്ടവീര്യവുമൊക്കെ ചോര്‍ന്നൊലിച്ചിരിക്കുന്നുവെന്ന് പതിനെട്ടാം കോണ്‍ഗ്രസ്സില്‍ സ്വയം വിമര്‍ശനം നടത്തിയതും ഈ പാര്‍ട്ടി തന്നെയല്ലേ?

“57-ലും “67-ലും പാര്‍ട്ടി അധികാരത്തില്‍ വന്ന ഘട്ടത്തില്‍ ഭരണവും സമരവും ഒന്നിച്ചു കൊണ്ടുപോവുമെന്നായിരുന്നു ഇ.എം.എസിന്റെ നിലപാട്. അധികാരത്തിന്റെ ശീതളഛായയില്‍ നിന്ന് അണികളുടെയും ബഹുജനങ്ങളുടെയും സമരോത്സുകതയെ സംരക്ഷിച്ചു നിര്‍ത്താന്‍ ഈ നിലപാട് കൊണ്ട് അന്നൊക്കെ കുറച്ചെങ്കിലും സാധിക്കുകയും ചെയ്തിരുന്നു. അവകാശ സമരങ്ങളിലെ വീറും വാശിയുമുപേക്ഷിച്ച് പാര്‍ട്ടിയും പ്രസ്ഥാനവും പില്‍ക്കാലങ്ങളില്‍ അനുഷ്ഠാന സമരങ്ങളുടെ പ്രകടനങ്ങളില്‍ നങ്കൂരമിട്ടു.

തെരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ ബൂര്‍ഷ്വാ ഭരണയന്ത്രത്തിന്റെ ചക്രം തിരിക്കാന്‍ നിയോഗിക്കപ്പെട്ട പാര്‍ട്ടി, സമരവര്‍ഗമെന്നതില്‍ നിന്നും ഭരണവര്‍ഗമായി മാറി. ഇതൊക്കെ കണ്ടും അനുഭവിച്ചും പന പോലെ വളര്‍ന്ന നേതൃത്വത്തിന്റെ സമകാലിക നൊമ്പരങ്ങളാണിപ്പോള്‍ പരാജയ വാദത്തിന്റെ പരിവേഷത്തില്‍ പുറത്ത് ചാടിക്കൊണ്ടിരിക്കുന്നത്. സമരോത്സുകമായ ചരിത്ര പാരമ്പര്യത്തില്‍ നിന്ന് ഇന്ത്യയിലെ ഇടതുപക്ഷം ബഹുദൂരം പിറകോട്ടുപോയിരിക്കുന്നു.


വ്യത്യസ്ത ചിന്താഗതികളുടെയും സാംസ്‌കാരികമായ വൈജാത്യങ്ങളുടെയും ധൈഷണിക പശ്ചാത്തലത്തില്‍ അധിവസിക്കുന്ന ബഹുജനങ്ങളെ അവരെങ്ങനെയാണോ അതേ നിലയിലും രൂപത്തിലും ഫാഷിസ്റ്റ് വിരുദ്ധ പക്ഷത്തണിനിരത്താന്‍ കഴിയാത്ത കമ്യൂണിസ്റ്റുകാര്‍ക്ക് ചരിത്രത്തിന്റെ ചാട്ടവാറടിയേറ്റ് ഞെരിപിരി കൊള്ളുകയേ നിവൃത്തിയുള്ളൂ. അതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിക്ക് ജനങ്ങളെ വേണ്ടായ്കയല്ല, ജനങ്ങള്‍ക്ക് പാര്‍ട്ടിയെ വേണ്ട എന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്.



ഇത് മനസ്സിലാക്കാന്‍ 2008-ല്‍ യു.പി.എ ഭരണത്തിന് പിന്തുണ പിന്‍വലിക്കുന്ന കാര്യത്തില്‍ ഇടതു നേതാക്കള്‍ അവലംബിച്ച ബൂര്‍ഷ്വാ രീതി തന്നെ മതിയാവും. ഇന്ത്യോ-അമേരിക്ക 1.2.3 ആണവകാറിനെതിരെ രാജ്യ വ്യാപകമായി കടുത്ത പ്രതിഷേധം കത്തിനീറിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് യു.പി.എ സര്‍ക്കാറിന് ഇടതുപക്ഷം നല്‍കിവന്ന പിന്തുണ പിന്‍വലിച്ചത്. വന്‍കിട കുത്തകകള്‍ക്കും സാമ്രാജ്യത്വ കടന്നുകയറ്റത്തിനുമെതിരെ രാജ്യ വ്യാപകമായി പ്രക്ഷോഭമുയര്‍ത്തിക്കൊണ്ടുവരേണ്ടതിന് പകരം യു.പി.എ സര്‍ക്കാറിനെതിരെയുള്ള സമരം അങ്ങനെ ഒരു വെള്ളക്കടലാസില്‍ എഴുതിയ ഏതാനും വാചകങ്ങളിലൊതുങ്ങി.

ബഹുജന പ്രക്ഷോഭങ്ങളിലൂടെ ആണവക്കരാറിനെ ചെറുത്തു തോല്‍പിക്കാനുള്ള ഒരുദ്യമം പോലും ഇടതുശക്തികളുടെ ഭാഗത്ത് നിന്നുയര്‍ന്നുവരികയുണ്ടായില്ലെന്നതാണ് ഏറ്റവും നിരാശാജനകം. ഇടതു നേതൃത്വത്തിന് പല കാരണങ്ങളും പറയാനുണ്ടാകും. കാരണങ്ങളിലൂടെയല്ല, പരിണത ഫലങ്ങളിലൂടെയാണ് ബഹുജനം ഇടതുപക്ഷത്തെ വിലയിരുത്തുന്നത്. പത്ര പ്രസ്താവനകളിലൂടെയും പത്രമാസികകളിലൂടെയും തുടര്‍ന്നുപോന്നിരുന്ന സാമ്രാജ്യത്വ വിരുദ്ധ കലാപം പിന്നീട് കെട്ടടങ്ങിയതും നാം കണ്ടു.

അടിയന്തരാവസ്ഥ കാലത്ത് പാര്‍ട്ടിയെ ഗ്രസിച്ചിരുന്ന ദൗര്‍ബല്യങ്ങള്‍ ഇപ്പോഴും പാര്‍ട്ടി കേന്ദ്രങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുകയാണെന്നല്ലേ ഇതെല്ലാം സൂചിപ്പിക്കുന്നത്?
സംഘ്പരിവാര്‍ ഫാസിസം ഇന്ത്യന്‍ ജനതയുടെ തോളില്‍ കയറി ഇരിപ്പുറപ്പിച്ച സാഹചര്യത്തില്‍ ആശയപരമായി ഭിന്നിച്ചു നില്‍ക്കുന്ന ഇടതുപക്ഷ കക്ഷികള്‍ ഐക്യപ്പെടാന്‍ തീരുമാനിച്ചതുകൊണ്ട് മാത്രം ഫാസിസത്തിനെതിരെ ജനകീയ ഐക്യനിര കെട്ടിപ്പടുക്കാനാവുമെന്ന് കരുതുന്നത് നിരര്‍ത്ഥകമാണ്.

ഫാസിസത്തിനെതിരെ ഐക്യമുന്നണിയെന്ന മുദ്രാവാക്യം കമ്യൂണിസ്റ്റുകാര്‍ക്ക് ഏറ്റവും സുപരിചിതമായ പദപ്രയോഗമാണെങ്കിലും രാഷ്ട്രീയ പ്രയോഗത്തില്‍ ഇന്ത്യന്‍ കമ്യൂണിസത്തിന് ഇക്കാര്യത്തില്‍ എത്രത്തോളം വിജയിക്കാനായിട്ടുണ്ടെന്ന് സത്യസന്ധമായി പരിശോധിക്കാന്‍ ആദ്യം തയാറാവണം. അപ്പോള്‍ മാത്രമേ ജനങ്ങള്‍ക്കിടയിലും, ജനങ്ങള്‍ക്കും പാര്‍ട്ടിക്കുമിടയിലും ഊട്ടിയുറപ്പിക്കാനനുഗണമായ പുതിയ പദ്ധതികളെക്കുറിച്ചുള്ള ചിന്തകള്‍ക്ക് കൃത്യതയും വ്യക്തതയും കൈവരികയുള്ളൂ.

വ്യത്യസ്ത ചിന്താഗതികളുടെയും സാംസ്‌കാരികമായ വൈജാത്യങ്ങളുടെയും ധൈഷണിക പശ്ചാത്തലത്തില്‍ അധിവസിക്കുന്ന ബഹുജനങ്ങളെ അവരെങ്ങനെയാണോ അതേ നിലയിലും രൂപത്തിലും ഫാസിസ്റ്റ് വിരുദ്ധ പക്ഷത്തണിനിരത്താന്‍ കഴിയാത്ത കമ്യൂണിസ്റ്റുകാര്‍ക്ക് ചരിത്രത്തിന്റെ ചാട്ടവാറടിയേറ്റ് ഞെരിപിരി കൊള്ളുകയേ നിവൃത്തിയുള്ളൂ. അതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിക്ക് ജനങ്ങളെ വേണ്ടായ്കയല്ല, ജനങ്ങള്‍ക്ക് പാര്‍ട്ടിയെ വേണ്ട എന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്.

ഇടതുപക്ഷ പ്രസ്ഥാനവും അതിന് നേതൃത്വം നല്‍കുന്ന സി.പി.ഐ.എം പാര്‍ട്ടിയും അടിത്തറ തകരാതെ സൂക്ഷിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലൊന്നാണ് കേരളവും ത്രിപുരയും. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനവും ഭാവിയും ഇനി മുതല്‍ നിശ്ചയിക്കുന്നത് ഈ സംസ്ഥാനങ്ങളില്‍ നിന്നായിരിക്കും. അതുകൊണ്ട് പ്രിയ സഖാക്കളേ, വിശാഖപട്ടണത്തുനിന്ന് വെറും കൈയോടെ മടങ്ങിവരരുത്.

We use cookies to give you the best possible experience. Learn more