| Thursday, 9th January 2020, 2:18 pm

പൗരത്വ നിയമം ഭരണഘടനാപരമെന്ന് പ്രഖ്യാപിക്കണമെന്ന ഹരജിയെ വിമര്‍ശിച്ച് എസ്.എ ബോബ്‌ഡെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമം ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹരജിയെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. രാജ്യം ദുഷ്‌കരമായ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള്‍ എല്ലാവരുടേയും ലക്ഷ്യം സമാധാനം പുനഃസ്ഥാപിക്കലായിരിക്കണമെന്ന് ബോബ്‌ഡെ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘രാജ്യം ദുഷ്‌കരമായ സാഹചര്യത്തിലാണ് കടന്നുപോകുന്നത്. എല്ലാവരുടേയും ലക്ഷ്യം സമാധാനം പുനഃസ്ഥാപിക്കുകയെന്നതായിരിക്കണം. എന്നാല്‍ ഇത്തരം ഹരജികള്‍ അതിന് ഉപകാരപ്പെടില്ല.’ ബോബ്‌ഡെ വ്യക്തമാക്കി.

പൗരത്വഭേദഗതി നിയമം ഭരണഘടനാപരമാണെന്നും എല്ലാ സംസ്ഥാനങ്ങളും ഇത് നടപ്പിലാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകനായ വിനിത് ദണ്ഡെ സമര്‍പ്പിച്ച ഹരജിയിലാണ് ബോബ്‌ഡെ ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി വ്യാജപ്രചാരങ്ങള്‍ നടക്കുന്നുണ്ടെന്നും ഹരജിക്കാരന്‍ അറിയിച്ചു.

അതേസമയം പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ശക്തമാവുകയാണ്. എന്നാല്‍ നിയമം പിന്‍വലിക്കാന്‍ ഉദ്ദ്യേശമില്ലെന്ന നിലപാടില്‍ തന്നെയാണ് കേന്ദ്രം. കഴിഞ്ഞ് ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more