നാഗേശ്വര റാവുവിനെ സി.ബി.ഐ ഡയറക്ടറായ നിയമിച്ച കേന്ദ്ര ഉത്തരവിനെതിരായ ഹരജി പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് പിന്മാറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st January 2019, 11:33 am
ന്യൂദല്‍ഹി: ഇടക്കാല സി.ബി.ഐ ഡയറക്ടറായി നാഗേശ്വര റാവുവിനെ നിയമിച്ചുകൊണ്ടുള്ള ഹരജി പരിഗണിക്കുന്നതില്‍ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിന്മാറി.
സി.ബി.ഐ ഡയറക്ടറെ നിയമിക്കാനുള്ള സെലക്ട് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കേണ്ടതുകൊണ്ട് താന്‍ ഹരജി പരിഗണിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. പുതിയ ബെഞ്ച് 24ാം തിയ്യതി ഹരജി പരിഗണിക്കും.
ജനുവരി 10നാണ് നാഗേശ്വര റാവുവിനെ സി.ബി.ഐ ഡയറക്ടറായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വരുന്നത്. സെലക്ട് കമ്മിറ്റിയുടെ അംഗീകാരം ഇല്ലാതെ ഇടക്കാല ഡയറക്ടറെ നിയമിച്ചത് ചോദ്യം ചെയ്ത് കോമണ്‍ കോസ് എന്ന എന്‍.ജി.ഒയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമായ എല്‍.എന്‍ റാവു, എസ്.കെ കൗള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിക്കാനിരുന്നത്.