| Monday, 27th September 2021, 4:49 pm

കോര്‍പ്പറേറ്റ് കമ്പനികളുടെ ഹരജികള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി; തുടര്‍ച്ചയായ ഹരജികളില്‍ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ക്രിമിനല്‍ അപ്പീലുകള്‍ കോടതിയില്‍ കെട്ടിക്കിടക്കുമ്പോള്‍ വാണിജ്യ നിയമ കേസുകള്‍ക്ക് മുന്‍ഗണന ആവശ്യപ്പെട്ട് എത്തുന്ന കമ്പനികളുടെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ.

കമ്പനികളുടെ പേരില്‍ കേസുകള്‍ പരാമര്‍ശിക്കാന്‍ കോടതിയിലെത്തുന്ന അഭിഭാഷകരുടെ നടപടിയും രമണ ചോദ്യം ചെയ്തു.

കോടതി എപ്പോഴും സംവിധാനം കാര്യക്ഷമമാക്കുകയാണെന്നും എന്നാല്‍, ക്രിമിനല്‍ അപ്പീലുകളും മറ്റ് കേസുകളും തീര്‍പ്പുകല്‍പ്പിക്കാതെ ബാക്കി നില്‍ക്കുമ്പോള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ ഇങ്ങനെ വന്ന് ഹരജികള്‍ പരാമര്‍ശിച്ചാല്‍ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

2021 സെപ്റ്റംബര്‍ 4 വരെ, മൊത്തം 69,956 കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതില്‍ 51,381 അഡ്മിഷന്‍ വിഷയങ്ങളും 18,575 റെഗുലര്‍ ഹിയറിംഗ് വിഷയങ്ങളുമാണ്.

സുപ്രീം കോടതിയുടെ മുമ്പില്‍ 446 ഭരണഘടനാ ബെഞ്ച് ഹരജികള്‍ നിലവില്‍ തീര്‍പ്പുകല്‍പ്പിക്കാനുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: CJI NV Ramana unhappy with corporates mentioning matters for priority hearing when criminal appeals pending

We use cookies to give you the best possible experience. Learn more