പുരുഷന്മാരെ പുറത്തെ മുറിയിലാണ് നിര്‍ത്തിയിരുന്നത്. ഹാളിന്റെ ഉള്‍ഭാഗം സ്ത്രീകളുടെ സംഗീതത്താല്‍ മുഖരിതമായിരുന്നു. ദിക്കിറിനു പ്രാര്‍ത്ഥനയില്‍ തുടങ്ങി, പാരായണം, ഉരുവിടല്‍ എന്നിങ്ങനെ നിരവധിയര്‍ത്ഥങ്ങളുണ്ട്. ഇവിടെ അത് “അള്ളാഹു അക്ബര്‍” എന്ന മന്ത്രോച്ഛാരണമാണ്. “അക്ബര്‍, അക്ബര്‍, അക്ബര്‍ എന്നു അവാര്‍ത്തിച്ചു ചൊല്ലുന്നതു കേള്‍ക്കുമ്പോള്‍ “ഓം” പോലെയോ ബുദ്ധമത മന്ത്രങ്ങള്‍ പോലെയോ തോന്നും.
ഒപ്പിനിയന്‍ : ഷായില്‍ മായാറാം
കടപ്പാട് : ദി ഹിന്ദു
ഭീകരതയ്‌ക്കെതിരായ ആഗോള യുദ്ധത്തെ സാമുവല്‍ ഹണ്ടിങ്ടണിന്റെ അറംപറ്റിയ പ്രവചനമായാണ് പലരും വായിച്ചത്. സാക്ഷികള്‍ ദുരന്തപര്യവസാനിയായ തെറ്റായ പരികല്പനയായാണ് അതിനെ തിരിച്ചറിഞ്ഞിരിക്കാന്‍ സാധ്യത. ഇസ്‌ലാമിനുള്ളില്‍ നിരവധി തെറ്റായ ധാരകളുണ്ട്, അതില്‍ ചിലത് നാടകീയമായി ശക്തിതാര്‍ജ്ജിച്ചുകൊണ്ടുമിരിക്കുന്നു.
എതിര്‍ശബ്ദങ്ങളെ കുഴിച്ചുമൂടിക്കൊണ്ട് മുസ്‌ലിം ബുദ്ധിജീവികള്‍ക്കു നേരെനടത്തുന്ന ആക്രമണമാണ് ആദ്യത്തേത്. 20ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ആരംഭിച്ചതും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഇസ്‌ലാമിലെ സുന്നിവല്‍ക്കരണം കാരണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഷിയകള്‍ക്കും സുന്നികള്‍ക്കും ഇടയിലെ ധ്രുവീകരണമാണ് രണ്ടാമത്തേത്.
അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ആഭ്യന്തര യുദ്ധം സൂഫികളും സലഫികളും തമ്മിലുള്ളതാണ്. 19ാം നൂറ്റാണ്ടില്‍ വഹാബികള്‍ അറേബ്യയിലെ ശവകുടീരങ്ങള്‍ ആക്രമിച്ചതുമുതല്‍ ഈ യുദ്ധം ആരംഭിച്ചു (വഹാബികള്‍ സലഫികളില്‍ നിന്നും സ്വയം വേര്‍തിരിക്കുന്നുമുണ്ട്). സലഫികള്‍, അല്ലെങ്കില്‍ “ആദ്യകാല മുസ്‌ലീങ്ങള്‍” എന്നവകാശപ്പെടുന്ന സംഘങ്ങള്‍ പെരുകിയതോടെ കഴിഞ്ഞ രണ്ടുദശാബ്ദക്കാലമായി ഈ യുദ്ധം ശക്തിയാര്‍ജ്ജിച്ചു. കൂട്ടിച്ചേര്‍ക്കലുകളാല്‍ കളങ്കപ്പെടാത്ത പരിശുദ്ധമായ ഇസ്‌ലാംമത പ്രമാണങ്ങളിലാണ് ഈ ഗ്രൂപ്പ് വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്.
2015ല്‍ ടുണിസ് ഒരു പോസ്റ്റ് കൊളോണിയല്‍ സമൂഹമാണ്. മുസ്‌ലീം ഭൂരിപക്ഷമുള്ള രാജ്യം. ബെന്‍ അലിയുടെ സ്വച്ഛാധിപത്യ ഭരണത്തിനെതിരായ വിപ്ലവത്തിനുശേഷം ജനാധിപത്യവത്കരിക്കപ്പെടുന്നതിനു വേണ്ടി പോരാടുന്നവര്‍. ബാര്‍ഡോ മ്യൂസിയം ബോബിംങ് സൂചിപ്പിക്കുന്നതുപോലെ ഈ രാജ്യവും ഇസ്‌ലാമിസത്തിന്റെ ദുര്‍ഭൂതത്താല്‍ വളരെയധികം വേട്ടയാടപ്പെടുന്നുണ്ട്.
അടിച്ചമര്‍ത്തലിന് കീഴിലെ സൂഫിസം
കഴിഞ്ഞ വര്‍ഷങ്ങളില്‍ മുന്‍ ഓട്ടോമാന്‍ മുഗള്‍ രാജവംശ അതിര്‍ത്തികളില്‍ വരുന്ന നിരവധി സൂഫി കേന്ദ്രങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ വിശാലഭൂപ്രദേശങ്ങളിലെല്ലാം സൂഫികള്‍ ഉപരോധത്തിലായതിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലും, പാകിസ്ഥാനിലും, അള്‍ജീരിയയിലും മൊറോക്കോയിലും ടൂണിഷ്യയിലുമെല്ലാം നിരവധി സൂഫി കേന്ദ്രങ്ങള്‍ പലതരത്തില്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
അടുത്തിടെ ടുണിസ് സന്ദര്‍ശിച്ച സമയത്ത് ഞാന്‍ സിദി ബൗ സെയ്ദിന്റെയും സിദി മനൗബയുടെയും കുടീരങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അവയൊക്കെയും ആക്രമണങ്ങള്‍ക്ക് ഇരയായവയാണ്. സൂഫി സിദി ബൗയുടെ പേരില്‍ നിന്നാണ് ടുനീഷ്യയിലെ കര്‍ത്താജിന്റെ പേര് സ്്വീകരിക്കപ്പെട്ടത്. മാത്രവുമല്ല വെളുപ്പും നീലയും കലര്‍ന്ന അവിടുത്തെ സൂഫി ആര്‍ക്കിടെക്ചര്‍ രീതി ഇന്ന് വളരെ ശ്രദ്ധേയവുമാണ്.
ഞങ്ങള്‍ അവിടെയുണ്ടായിരുന്ന ഞായറാഴ്ച വൈകുന്നേരം വിദേശികളും തദ്ദേശീയരുമായ വിനോദസഞ്ചാരികള്‍ അതിന്റെ മാര്‍ക്കറ്റില്‍ കൂട്ടംകൂടി. വളരെക്കുറച്ചുപേര്‍ മാത്രമാണ് സൂഫിയുടെ ശവകുടീരവും ഖാന്‍ക്വാ (സത്രം)യും സന്ദര്‍ശിച്ചത്. എന്നാല്‍ ഞാന്‍ അന്വേഷിച്ചുകൊണ്ടിരുന്ന സ്ഥലം വാസ്തവത്തില്‍ അതായിരുന്നു. ഒവൈസ് സുല്‍ത്താന്‍ ഖാനും ഞാനും പടികള്‍ കയറി. സൂഫി ദേവാലയങ്ങളില്‍ ഒട്ടും പതിവില്ലാത്ത വനിതാ മുജാവറിനെ അല്ലെങ്കില്‍ വനിതാധ്യക്ഷയെ കണ്ടെത്താനായിരുന്നു ഞങ്ങളുടെ ശ്രമം. അതിനു തൊട്ടടുത്തുള്ള ഒരു ചെറിയ പള്ളിയിലേക്ക് മറ്റൊരു സ്ത്രീ ഞങ്ങളെ നയിച്ചു.
പുരുഷന്മാരെ പുറത്തെ മുറിയിലാണ് നിര്‍ത്തിയിരുന്നത്. ഹാളിന്റെ ഉള്‍ഭാഗം സ്ത്രീകളുടെ സംഗീതത്താല്‍ മുഖരിതമായിരുന്നു. ദിക്കിറിനു പ്രാര്‍ത്ഥനയില്‍ തുടങ്ങി, പാരായണം, ഉരുവിടല്‍ എന്നിങ്ങനെ നിരവധിയര്‍ത്ഥങ്ങളുണ്ട്. ഇവിടെ അത് “അള്ളാഹു അക്ബര്‍” എന്ന മന്ത്രോച്ഛാരണമാണ്. “അക്ബര്‍, അക്ബര്‍, അക്ബര്‍ എന്നു അവാര്‍ത്തിച്ചു ചൊല്ലുന്നതു കേള്‍ക്കുമ്പോള്‍ “ഓം” പോലെയോ ബുദ്ധമത മന്ത്രങ്ങള്‍ പോലെയോ തോന്നും.
2015ല്‍ ടുണിസ് ഒരു പോസ്റ്റ് കൊളോണിയല്‍ സമൂഹമാണ്. മുസ്‌ലീം ഭൂരിപക്ഷമുള്ള രാജ്യം. ബെന്‍ അലിയുടെ സ്വച്ഛാധിപത്യ ഭരണത്തിനെതിരായ വിപ്ലവത്തിനുശേഷം ജനാധിപത്യവത്കരിക്കപ്പെടുന്നതിനു വേണ്ടി പോരാടുന്നവര്‍. ബാര്‍ഡോ മ്യൂസിയം ബോബിംങ് സൂചിപ്പിക്കുന്നതുപോലെ ഈ രാജ്യവും ഇസ്‌ലാമിസത്തിന്റെ ദുര്‍ഭൂതത്താല്‍ വളരെയധികം വേട്ടയാടപ്പെടുന്നുണ്ട്.
ടുണിസിലെ എന്റെ അവസാന ദിവസം എനിക്ക് മഹാനായ സൂഫി, ഇമാം അഷ്-ഷാദിലി എന്നു പൊതുവെ അറിയപ്പെടുന്ന അബു അല്‍ഹസന്‍ അഷ്-ഷാദിലിയുടെ ശവകുടീരത്തില്‍ സിയാറത്ത് നടത്താന്‍ കഴിഞ്ഞു. അത് വലിയൊരു അനുഭവമായിരുന്നു. ഞാന്‍ ഹാളില്‍ പ്രവേശിക്കുന്ന സമയത്ത് എല്ലാ സ്ത്രീകളും ദിക്കിറ് ചൊല്ലുകയായിരുന്നു.
പുരുഷന്മാരെ പുറത്തെ മുറിയിലാണ് നിര്‍ത്തിയിരുന്നത്. ഹാളിന്റെ ഉള്‍ഭാഗം സ്ത്രീകളുടെ സംഗീതത്താല്‍ മുഖരിതമായിരുന്നു. ദിക്കിറിനു പ്രാര്‍ത്ഥനയില്‍ തുടങ്ങി, പാരായണം, ഉരുവിടല്‍ എന്നിങ്ങനെ നിരവധിയര്‍ത്ഥങ്ങളുണ്ട്. ഇവിടെ അത് “അള്ളാഹു അക്ബര്‍” എന്ന മന്ത്രോച്ഛാരണമാണ്. “അക്ബര്‍, അക്ബര്‍, അക്ബര്‍ എന്നു അവാര്‍ത്തിച്ചു ചൊല്ലുന്നതു കേള്‍ക്കുമ്പോള്‍ “ഓം” പോലെയോ ബുദ്ധമത മന്ത്രങ്ങള്‍ പോലെയോ തോന്നും. ലോക സോഷ്യല്‍ ഫോറം 2015-ല്‍ പങ്കെടുക്കുന്നതിനായാണ് ഞാന്‍ ട്യൂണിഷ്യയിലെത്തിയത്. ഇസ്‌ലാമിനെയും ജനാധിപത്യത്തെയും കുറിച്ച് വലിയ ചര്‍ച്ചകളില്‍ മുഴുകുന്നതിനായി ഏഷ്യന്‍ ഡയലോഗ്‌സ് ഓണ്‍ ഇകോളജിക്കല്‍ ഡെമോക്രസി തുടക്കമിട്ട പദ്ധതികളുടെ ഭാഗമാണ് ലോക സോഷ്യല്‍ ഫോറം.
ചിസ്തികള്‍, കുര്‍ദുകള്‍, മഡാറികള്‍ പോലുള്ള സൂഫി ബ്രദര്‍ഹുഡ്‌സിന്റെ ഫിലോസഫിക്കല്‍ സംഭാവനകളെ കേന്ദ്രീകരിച്ചായിരുന്നു എന്റെ അവതരണം. ഈജിപ്ത്, ടുണിഷ്യ, അര്‍ജീരിയ, മൊറോക്കോ എന്നിവിടങ്ങളില്‍ പ്രധാനികളായിരുന്ന ഷാദിലി ബ്രദര്‍ഹുഡിന്റെ അടുത്ത ബന്ധുക്കളാണ് ചിസ്തികളും കുര്‍ദുകളും. മൊറോക്കോയില്‍ നിന്നും വന്ന് 1227ല്‍ ടുണിസില്‍ ആദ്യ സാവിയ (മത സ്‌കൂള്‍) സ്ഥാപിച്ച സിദി ബെല്‍ഹസീന്‍ ഷാദിലി സൂഫിയായിരുന്നു. അഫ്ഗാനിസ്ഥിലെ ചിസ്തില്‍ നിന്നു വന്ന മൊയ്‌നുദ്ദീന്‍ ചിസ്തി ഇന്ത്യയില്‍ ചിസ്തി നിയമക്രമം സ്ഥാപിച്ചു. ചില ഷാദിലി, ചിസ്തി സൂഫികള്‍ ഫിലോസഫിക്കല്‍ പ്രബന്ധങ്ങളുടെ രചയിതാക്കള്‍ കൂടിയാണ്.
അടുത്തപേജില്‍ തുടരുന്നു
തീര്‍ച്ചയായും സുഫിസത്തെയൊ -ഏതൊരു ഇസവും പ്രശ്‌നാധിഷ്ഠിതം തന്നെയാണ് – “നല്ല മുസ്‌ലീം” എന്ന ആശയത്തെയോ കാല്‍പ്പനിക വല്‍ക്കരിക്കാതെ തന്നെ പറയാവുന്ന ഒരു കാര്യമുണ്ട്, മധ്യകാല സൂഫി ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ അത് നമുക്ക് ബോധ്യമാവുകയും ചെയ്യും, അതായത് സലഫിസത്തിനോ അതുപോലുള്ള അടഞ്ഞ പ്രത്യയശാസ്ത്രങ്ങള്‍ക്കോ എതിരായ ഏറ്റവും വലിയ ചെറുത്തു നില്‍പ്പിന്റെ ഉറവിടങ്ങളായിരുന്നു സൂഫി ദര്‍ശനങ്ങള്‍.
ഏകപക്ഷീയമായ യുദ്ധം
സൂഫികള്‍ക്കും, സലഫികള്‍ക്കും ഇടയിലുള്ള വിദ്വേഷം എന്തുകൊണ്ട് ഇസ്‌ലാമിലെ ആഭ്യന്തര യുദ്ധമായിമാറി എന്നതാണ് വലിയ ചോദ്യം. വാസ്തവത്തില്‍ യുദ്ധം തന്നെ ഒരു പക്ഷത്തിന്റേതാണ്, മറുപക്ഷം ആസൂത്രിതമായി തിരിച്ചടിക്കാനുള്ള പദ്ധതിപോലുമില്ലാത്ത, യുദ്ധത്തിന്റെ ഇരകളാണ്.
തീര്‍ച്ചയായും സുഫിസത്തെയൊ -ഏതൊരു ഇസവും പ്രശ്‌നാധിഷ്ഠിതം തന്നെയാണ് – “നല്ല മുസ്‌ലീം” എന്ന ആശയത്തെയോ കാല്‍പ്പനിക വല്‍ക്കരിക്കാതെ തന്നെ പറയാവുന്ന ഒരു കാര്യമുണ്ട്, മധ്യകാല സൂഫി ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ അത് നമുക്ക് ബോധ്യമാവുകയും ചെയ്യും, അതായത് സലഫിസത്തിനോ അതുപോലുള്ള അടഞ്ഞ പ്രത്യയശാസ്ത്രങ്ങള്‍ക്കോ എതിരായ ഏറ്റവും വലിയ ചെറുത്തു നില്‍പ്പിന്റെ ഉറവിടങ്ങളായിരുന്നു സൂഫി ദര്‍ശനങ്ങള്‍.
മതവും ഫിലോസഫിയും വേര്‍പിരിഞ്ഞിട്ടില്ലാത്ത കാലഘട്ടത്തിലേക്കാണ് അവര്‍ പോകുന്നത്. ഗ്രീക്കുകാരുമായും ഹിന്ദു-ബുദ്ധ ഫിലോസഫികളുമായുമുള്ള ഇസ്‌ലാമിന്റെ സംസ്‌കാര സമ്പന്നമായ ചര്‍ച്ചകളും ഈ ഫിലോസഫികള്‍ വിരല്‍ ചൂണ്ടുന്നു.
കുറച്ചുവര്‍ഷം മുമ്പ് ഞാന്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ ദാദാ സാഹിബ് എന്നറിയിപ്പെടുന്ന അബുല്‍ ഹസന്‍ അലി ഹജ്‌വരിയുടെ (990-1077) ശവകുടീരം സന്ദര്‍ശിച്ചിരുന്നു. 2010ലെ ബോംബിങ്ങിനുശേഷം അതിപ്പോള്‍ മുള്ളുകമ്പിക്കുള്ളിലാണ്. “കാഷ്ഫ് അല്‍ മഹ്ജുബ്” അഥവാ “ദ റിവലേഷന്‍ ഓഫ് ദ വെയ്ല്‍ഡ്” എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് അബുല്‍ ഹസന്‍ അലി ഹജ്‌വരി. ലാഹോര്‍ യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്‌മെന്റ് സയന്‍സില്‍ ഫിലോസഫറായ ഗസാല ഇര്‍ഫാന്‍ പഠിപ്പിക്കുന്ന പേര്‍ഷ്യന്‍ ഗ്രന്ഥമാണിത്.
നശീകരണ സ്വഭാവമുള്ള സെലഫിസ്റ്റ് ചിന്തകള്‍ക്കെതിരായി വാദിക്കുന്ന സൂഫി പണ്ഡിതന്മാരുടെ ശക്തമായ ആശയങ്ങളെ ഒരു ആക്രമണത്തിനും ഒരു അഗ്‌നിക്കും തകര്‍ക്കാനാവില്ല. മൊയ്‌നുദ്ദീന്‍ ചിസ്തി, ഖുത്ബുദ്ദീന്‍ ഭക്തിയാര്‍ കാകി, ഹമീദുദീന്‍ നഗോരി, നിസാമുദ്ദീന്‍ ഔലിയ, നസീറുദ്ദീന്‍ ചിരാഗ് ദെലവി എന്നീ പ്രമുഖ സൂഫികള്‍ക്കുശേഷം അവരുടെ ചിസ്തി പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് ഖ്വാജ സെയ്ദ് ഷെയ്ക്ക് അല്‍ ഇസ്‌ലാം സെയ്ദ് മുഹമ്മദ് അല്‍ ഹുസൈനി എന്നിവര്‍ ഇന്ത്യയിലുണ്ട്.
ചിസ്തി സൂഫികളില്‍ പ്രമുഖനായ ബാബ ഫാരിദിന്റെ ശവകുടീരം കാണാന്‍ ഞാന്‍ പാക് പട്ടണത്ത് പോയിരുന്നു. അതും സമാനമായ രീതിയില്‍ ആക്രമിക്കപ്പെട്ടതാണ്. ബാബ ഫാരിദ് ജറുസലേം സന്ദര്‍ശിച്ചിരുന്നു. ധ്യാനത്തിന്റെതായ അദ്ദേഹത്തിന്റെ പ്രസ്തുത സൈറ്റ് “Indians at Herod”s Gate: A Jerusalem Tale” എന്ന അടുത്തകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട നവ്‌തേജ് സര്‍ണയുടെ ഗ്രന്ഥത്തില്‍ വളരെ മനോഹരമായിതന്നെ ഓര്‍മിക്കപ്പെടുന്നുണ്ട്.
നശീകരണ സ്വഭാവമുള്ള സെലഫിസ്റ്റ് ചിന്തകള്‍ക്കെതിരായി വാദിക്കുന്ന സൂഫി പണ്ഡിതന്മാരുടെ ശക്തമായ ആശയങ്ങളെ ഒരു ആക്രമണത്തിനും ഒരു അഗ്‌നിക്കും തകര്‍ക്കാനാവില്ല. മൊയ്‌നുദ്ദീന്‍ ചിസ്തി, ഖുത്ബുദ്ദീന്‍ ഭക്തിയാര്‍ കാകി, ഹമീദുദീന്‍ നഗോരി, നിസാമുദ്ദീന്‍ ഔലിയ, നസീറുദ്ദീന്‍ ചിരാഗ് ദെലവി എന്നീ പ്രമുഖ സൂഫികള്‍ക്കുശേഷം അവരുടെ ചിസ്തി പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് ഖ്വാജ സെയ്ദ് ഷെയ്ക്ക് അല്‍ ഇസ്‌ലാം സെയ്ദ് മുഹമ്മദ് അല്‍ ഹുസൈനി എന്നിവര്‍ ഇന്ത്യയിലുണ്ട്.
അദ്ദേഹത്തിന്റെ മ”ആരിഫ് അല്‍ അവാരിഫ് എന്ന ഗ്രന്ഥം സുഹ്‌റവാദി സൂഫി പാരമ്പര്യത്തിന്റെ അടിസ്ഥാനമായി തന്നെ വര്‍ത്തിക്കാവുന്ന ഒരു വ്യാഖ്യാന ഗ്രന്ഥമാണ്. ദൈവം സൃഷ്ടിച്ച എല്ലാത്തിനെയും സ്‌നേഹിക്കാതെ ഒരാള്‍ക്ക് ദൈവത്തെ സ്‌നേഹിക്കാനാവില്ല എന്ന ധാര്‍മികാശയമാണ് അദ്ദേഹത്തിന്റെ പ്രസ്തുത കൃതിയിലെ പ്രമുഖമായ ആശയം. അദ്ദേഹത്തിന്റെ ടെക്‌സിന്റെ ആദ്യ ഭാഗം അടുത്തിടെ ഹൈദരാബാദിലെ ദാ ഇറാത് ഉല്‍ മാരിഫ് ഇല്‍ഒസ്മാനിയ പ്രസിദ്ധീകരിച്ചിരുന്നു. മുഹമ്മദ് മുസ്തഫ ഷരീഫാണ് ഇത് എഡിറ്റു ചെയ്തത്. ദൈവം എല്ലായിടത്തും ഉണ്ടെന്നും എല്ലാ സൃഷ്ടിയിലും അവന്റെ മുഖം കാണാന്‍ കഴിയുമെന്ന ഷാദിലിയുടെ മിസ്റ്റിക്കല്‍ ആശയത്തിന് സമാനമാണിത്.
അപ്പോള്‍ ഇതാണ് ഇസ്‌ലാമിലെ അപ്രഖ്യാപിത ആഭ്യന്തര യുദ്ധം.. ഒരു ഭാഗത്ത് പ്രമുഖമായും സ്‌നേഹത്തിന്റെ മതശാസ്ത്രത്തെ ആയുധമാക്കിയിട്ടുള്ള ഒന്ന്.