സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു
Career
സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th May 2020, 10:49 am

ന്യൂദല്‍ഹി: ഈ വര്‍ഷത്തെ സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ യു.പി.എസ്.സി മാറ്റിവെച്ചു. പുതുക്കിയ തീയതി മേയ് 20ന് പ്രഖ്യാപിക്കും.

കൊവിഡ് 19 നെത്തുടര്‍ന്ന് രാജ്യത്ത് മേയ് 17 വരെ ലോക് ഡൗണ്‍ നീട്ടിയ സാഹചര്യം കണക്കിലെടുത്താണ്  മേയ് 31ന് നടത്താന്‍ തീരുമാനിച്ചിരുന്ന പ്രിലിമിനറി പരീക്ഷമാറ്റിയത്.

എന്‍ജിനീയറിങ് സര്‍വീസസ് മെയിന്‍ പരീക്ഷ, ജിയോളജിസ്റ്റ് മെയിന്‍ പരീക്ഷ എന്നിവയും യു.പി.എസ്.സി മാറ്റിവെച്ചിരുന്നു. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.

2019 ലെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ വിജയം നേടിയവര്‍ക്കായി നടത്തുന്ന അവസാനഘട്ട അഭിമുഖ പരീക്ഷയും മാറ്റിവച്ചിരുന്നു.

ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് അഭിമുഖ പരീക്ഷകള്‍ ലിസ്റ്റ് ചെയ്തിരുന്നത്. മാറ്റിവച്ച പരീക്ഷ തിയതികള്‍ പുനഃക്രമീകരിക്കുമ്പോള്‍ കുറഞ്ഞത് 30 ദിവസം മുമ്പെങ്കിലും പരീക്ഷാര്‍ഥികളെ അറിയിക്കുമെന്ന് യു.പി.എസ്.സി അറിയിച്ചു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയും മാറ്റിയതായി യു.പി.എസ്.സി അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.